ബസ്റ്റാണ്ടിന്റെ ചൂടായ റൂഫിനടിയിലിരുന്നവൻ വെട്ടി വിയർത്തു. നേരം കടന്നുപോയി. അതിനിടെ അവൻ പലതവണ വിളിച്ചു. ഡയൽ ടോണ് മാത്രം അവന്റെ ചെവിയിൽ ബാക്കിയായി. ഒടുക്കം, ഏതാണ്ട് ഒരു മണിക്കൂറിനുശേഷം,അവൻ ഒന്നുകൂടി ശ്രമിച്ചു. ഇല്ല, ഇത്തവണയും ഫോണ് എടുത്തില്ല. അയാൾ പറ്റിച്ചിരിക്കുന്നു അവൻ ഉറപ്പിച്ചു.
മറ്റൊരു വഴിയുമില്ല, അവന് മനസ്സിലായി. കോളേജിൽ തിരിച്ചുചെല്ലുമ്പോൾ ദേവിക ചോദിക്കുന്ന ചോദ്യങ്ങൾക്ക് അവന് ഉത്തരമുണ്ടാകില്ല. ഇന്നത്തോടെ എല്ലാം തീരും. വാടിയ മുഖവുമായി അവൻ തിരിച്ചു പോകാനുള്ള ബസ്സിൽ കയറിയ ഉടനെയാണ് അവന്റെ ഫോണ് ശബ്ദിച്ചത്. അത് അയാളായിരുന്നു,
ഗണേഷ്. അവൻ വേഗം ഫോണെടുത്ത് ചെവിയോട് ചേർത്തു. ” അജിത്തല്ലേ, സോറി ഉണർന്നിരുന്നില്ല. ഇന്നലെ കഴിച്ചത് അല്പം അധികമായിപ്പോയി.”
“ഓ അത് സാരമില്ല,” അവന്റെ മനസ്സിൽ അപ്പോൾ അതൊന്നും ഒരു വിഷയമല്ലായിരുന്നു. എല്ലാം തീർന്നു എന്ന് വിചാരിച്ചതല്ലേ.
“ഞാൻ ഒരല്പംകൂടി വൈകും. ഇവിടെ നിന്ന് ഓട്ടോ ഒന്നും കിട്ടില്ല. ബസ്സ് കിട്ടിയിട്ടുവേണം കുഴപ്പമില്ലല്ലോ?”
“ഇല്ല. ഞാൻ കാത്തിരിക്കാം അവൻ പറഞ്ഞു.”
കോൾ കട്ടായപ്പോഴേക്കും ബസ് സ്റ്റാർട്ട് ചെയ്തിരുന്നു.
“വണ്ടി നിർത്തണം ആൾ ഇറങ്ങാനുണ്ടേ,” അവൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ഡോറിനടുത്തെത്തി.
“ഓരോരോ ശല്യങ്ങൾ ഇറങ്ങിക്കോളും,” പ്രാകിക്കൊണ്ട് കണ്ടക്റ്റർ വാതിൽ തുറന്നതും അവൻ ചാടിയിറങ്ങി വെയ്റ്റിങ് റൂമിലേക്ക് നടന്നു. അയാൾ എത്താൻ പിന്നെയും വൈകി. ഏതാണ്ട് ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അയാൾ ബസ്റ്റാന്റിന്റെ വെയ്റ്റിങ് റൂമിലേക്ക് കടന്നുവന്നു. അഞ്ചടി പത്തിഞ്ച് പൊക്കത്തിൽ നരകയറിയ നെറ്റിയും, കട്ടി മീശയും,
ക്ളീൻ ഷേവ് താടിയുമായി ഒരാൾ. ആദ്യകാഴ്ചയിൽ അവന് ബോധിച്ചു. അയാൾ അവനുനേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “ഐ ആം ഗണേഷ്, നൈസ് ടു മീറ്റ് യൂ,” എന്ന്. അയാൾ കൈ നീട്ടിയപ്പോൾ ഏതോ കൂതറ മദ്യത്തിന്റെ രൂക്ഷ ഗന്ധം അവന്റെ മുഖത്തടിച്ചു. എങ്കിലും അയാൾ പറഞ്ഞ മണി മണിപോലുള്ള ഇംഗ്ളീഷിൽ അത് മുങ്ങിപ്പോയി. അവൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു, “അജിത്.”
“ആരിഫ് ഹാഡ് ഇൻഫോംഡ് മി ദാറ്റ് യൂ ആർ ലൂക്കിങ് ഫോർ ആൻ ആക്റ്റർ. (ആരിഫ് പറഞ്ഞു നീ ഒരു നടനെ ആവശ്യമുണ്ടെന്ന്.)”
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക