ബസ്സ് ബ്ലോക്കിൽ നിരങ്ങി നീങ്ങാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മണിക്കൂർ ആയിരിക്കുന്നു. അവിടത്തെ ലോക്കൽ ബോഡി റീ ഇലക്ഷന്റെ റിസൾട്ട് വന്നതിന്റെ ആഹ്ലാദ പ്രകടനങ്ങളും ജാഥകളുമാണ് റോഡുമുഴുവൻ. പോരാത്തതിന് ആളുകളുടെയും വാഹനങ്ങളുടെയും ഒഴുക്കും.
അവൻ വാച്ചുനോക്കി സമയം ഏതാണ്ട് അഞ്ചുമണി ആകുന്നു. ഗീതഗ അവരെ കണ്ടില്ലെങ്കിൽ ഗണേഷ് പറഞ്ഞതുപോലെ വേറെ വർക്ക് ഏറ്റെടുക്കുമോ എന്ന പേടി അവനുണ്ടായിരുന്നു. ഇനിയും ഇത്ര തന്നെ വഴിയുണ്ടെന്നല്ലേ ഗണേഷ് പറഞ്ഞത് അവൻ അക്ഷമനായി. “നമുക്ക് ഇറങ്ങി നടന്നാലോ?” അവൻ അടുത്തിരുന്ന ഗണേഷിനോട് ചോദിച്ചു.
“ഒന്നു പുറത്തേക്ക് നോക്കു നമ്മൾ പകുതി വഴിപോലും ആയിട്ടില്ല. ബമുക്ക് അതുവരെ നടക്കാൻ പറ്റില്ല.ഇനി വണ്ടി വിളിക്കാൻ ആണെങ്കിൽ അതും നടക്കില്ല. അവിടെ അത്രയും തിരക്കാണ്. നീ പേടിക്കാതെ ഇരിക്ക്, നമ്മൾ എല്ലാം പറഞ്ഞിട്ടുണ്ടല്ലോ.”
“അല്ല, അവർക്ക് വേറെ വർക്ക് വരുമെന്ന്,” പറഞ്ഞില്ലേ?
“നീ ടെൻഷൻ അടിക്കേണ്ട. കുറച്ചു വൈകിയാലും നിന്റെ കാര്യം നമുക്ക് നടത്താം,” അയാൾ ആശ്വസിപ്പിച്ചു. ആദ്യം അവൻ വിചാരിച്ചത് ഉച്ചയാവുമ്പോഴേക്കും ഇവിടെയെത്തി ഇവിടെ ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഇന്ന് തന്നെ ഇവരെയുംകൊണ്ട് കോളേജിൽ പോയി ദേവികയെ കാണാമെന്നും. അവളുടെ ഒപ്പം ചായ കുടിച്ച ശേഷം ഇവരെ തിരിച്ചയക്കാം എന്നുമായിരുന്നു. അതെന്തായാലും നടക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.
ഇനിയെന്തായാലും ഇന്ന് ഇവരെ കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിക്ക് അവൻ പ്ലാനൊന്ന് മാറ്റി. ഇനി എങ്ങനെ ധൃതിപിടിച്ചാലും ഈ ബ്ലോക്കൊക്കെ കഴിഞ്ഞ് അവരെ കണ്ടുപിടിച്ച്, കൊസ്റ്റ്യൂം റെഡിയാക്കി പുറപ്പെടാൻ തന്നെ സന്ധ്യ ആവും. അവിടെ പോയാൽ താമസിക്കാൻ ഒരു ലോഡ്ജ് പോലുമില്ല. അതുകൊണ്ട് അതുവേണ്ട. ഇന്ന് എല്ലാം സെറ്റ് ആക്കിയിട്ട് ഒറ്റയ്‌ക്ക് കോളേജിലേക്ക് പോകാം.
ഏഴരക്കോ മറ്റോ ഉള്ള ബസ്സിന് പോയാൽ കോളേജിന്റെ മുന്നിൽ ഇറങ്ങാം. ഇവർ രണ്ടുപേരും നാളെ വരട്ടെ, അവൻ കണക്കുകൂട്ടി. പക്ഷേ ആദ്യം അവരെ ഒന്നു കണണ്ടേ, അവൻ അക്ഷമയോടെ ബ്ലോക്കിലേക്ക് നോക്കി.
റെയിൽവേ ഓവർബ്രിഡ്ജ് തീരുന്ന ജങ്ഷനിൽ ബസ്സിറങ്ങുമ്പോൾ സമയം ആറുമണി കഴിഞ്ഞിരുന്നു. “അവളുടെ വീട് ഇവിടെ അടുത്തു തന്നെയാണ്. പക്ഷേ ഇവിടെ ഇറങ്ങിയശേഷം വിളിക്കാനാണ് അവൾ പറഞ്ഞത്. അവൾ ഇവിടെ വരാമെന്ന്.
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക