അതാവുമ്പോൾ നാളെക്കുള്ള കൊസ്റ്റ്യൂമും പ്രോപ്പർട്ടികളും കയ്യോടെ ദാ അവിടെനിന്ന് കൊണ്ടുപോകാമല്ലോ, ” അയാൾ പുറകിലെ വാടകക്കടയിലേക്ക് ചൂണ്ടിയ ശേഷം തുടർന്നു, “അവിടെയാവുമ്പോൾ എന്തും വാടകക്ക് കിട്ടും. ഡ്രസ്സ്, ആഭരണങ്ങൾ, ചെരുപ്പ്, ഫോണ്, ബാഗ്, എന്തും.” അജിത് കടയിലേക്ക് നോക്കി. ഒരു ഒറ്റമുറി കട, പക്ഷേ അതിനകത്തേക്ക് സ്ഥലമുണ്ടെന്ന് തോന്നുന്നു, അവൻ മനസ്സിലോർത്തു.
അപ്പോൾ ഗണേഷ് ഫോണ് ചെവിയോട് ചേർത്തിരുന്നു. ഗണേഷ് ഒന്നു രണ്ടു തവണ വിളിച്ചിട്ടും അവർ ഫോണെടുത്തില്ല. ഒടുക്കം അവർക്ക് ഒരു മെസ്സേജ് ഇട്ട ശേഷം അയാൾ പറഞ്ഞു. “നമുക്ക് ഒരു പത്തുമിനിറ്റ് നോക്കാം,” എന്നിട്ടും വിവരം ഒന്നുമില്ലെങ്കിൽ അങ്ങോട്ട് പോകാം.
അവരെ കാണാഞ്ഞപ്പോൾ അജിത്തിന് വീണ്ടും ടെൻഷൻ ആയി. പതിനഞ്ചുമിനിറ്റായപ്പോൾ അയാൾ പറഞ്ഞു, “നമുക്കൊരു കാര്യം ചെയ്യാം. നമുക്ക് അങ്ങോട്ട് പോയിനോക്കാം.” അപ്പോഴാണ് നീല സാരിയുടുത്ത ഒരു സ്ത്രീ ഓവർബ്രിഡ്ജിന്റെ സൈഡിലുള്ള വഴിയിൽ നിന്ന് മെയിൻറോഡിലേക്ക് കയറിവന്ന് അവരുടെ മുന്നിൽ നിന്നത്.
“നിങ്ങൾ വന്നിട്ട് അധികനേരമായോ? ” അവർ ഗണേഷിന്റെ മുഖത്ത് നോക്കി ചോദിച്ചു.
“ഹെന്റെ ഗീതേ.. നീയിതെവിടെയായിരുന്നു, ഞങ്ങൾ ഇതെത്ര നേരമായി,” ഗണേഷ് പരാതി പറഞ്ഞു.
“എന്തു പറയാനാ ഗണേശാ, നിനക്കറിയാമല്ലോ വീട്ടിലെ കാര്യങ്ങൾ. എല്ലാത്തിനും ഞാൻ തന്നെ വേണ്ടേ? അവിടെ ഒരു മനുഷ്യനെക്കൊണ്ട് കാര്യം വല്ലതുമുണ്ടോ? നിങ്ങൾ വരുന്നില്ലെന്ന് കണ്ട് ആ ഗ്യാപ്പിൽ കുളി തീർത്തേക്കാം എന്നുകരുതി ഞാൻ കുളത്തിലൊന്നു മുങ്ങാൻ പോയപ്പോഴാണ് നിന്റെ വിളി.
എന്നാൽ ആ മനുഷ്യന് ആ ഫോണ് ഒന്നു കൊണ്ടുവന്നുതരാൻ ഉള്ള ബുദ്ധി തോന്നണ്ടേ, ഇല്ല. അവസാനം എല്ലാം കഴിഞ്ഞുവന്ന് ഫോണ് നോക്കിയപ്പോഴാണ് നിന്റെ മിസ് കോളും മെസ്സേജും കണ്ടത്. തിരിച്ചു വിളിക്കുമ്പോ കോൾ കണക്റ്റ് ആവുന്നില്ല.”
“ആ എന്റെ ഫോണ് ചാർജ് തീർന്നു. അതാ,” ഗണേഷ് പറഞ്ഞു.
“ഓ അപ്പോൾ ഇതാണല്ലേ ഗീത, അജിത് സൂക്ഷിച്ചു നോക്കി. അല്പം തടിച്ചുവെളുത്ത് ഉയരം കുറഞ്ഞ്, വട്ടമുഖവും, വലിയ കണ്ണും, വലിയ മൂക്കും, വലിയ നെറ്റിയും, വലിയ ചുണ്ടും, കവിളുമായി ഒരു ആന്റി. ചുരുക്കിപ്പറഞ്ഞാൽ ഗാനഗന്ധർവ്വൻ പടത്തിലെ സ്‌കൂൾ പ്രിൻസിപ്പലിനെപോലെ ഒരു നാടൻ തറവാടി ആന്റി.
സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്
ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??
ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ് കഥ എഴുതി പോസ്റ്റ് ചെയ്യുക ഒന്ന് പറഞ്ഞു തരുമോ
താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക