അതിൽ അതി സുന്ദരിയായ ഒരു അമേരിക്കൻ മകളെ കിട്ടിയതും. അമേരിക്ക മടുത്തപ്പോൾ ഭാര്യയും ഭർത്താവും കൂടി നാട്ടിൽ എത്തിയതും. ബാക്കിയുള്ളവരുടെ മോൻ ഇവിടെ അടിപിടി, കള്ളുകുടി ഒക്കെയായും, മോൾ പിള്ളേരുടെ അപ്പിയും മൂത്രവും കോരി ജീവിക്കുമ്പോ ഇവളുടെ മോൾ അവിടെ ബഹിരാകാശത്തേക്ക് ആളെ അയയ്ക്കുന്നതിനെ പറ്റി പഠിയ്ക്കുന്നു.”
അത്രയും പറഞ്ഞു നിർത്തി ഒരു ശ്വാസമെടുത്ത ശേഷം അവൾ തുടർന്നു, “ഐഷു, ഇത് നിമ്മി എന്ന നിർമല. നിമ്മിയുടെ ഭർത്താവ് രഘു കപ്പലിലും കരയിലുമായി ജീവിക്കുന്ന ഒരുഭയജീവിയാണ്, കൊച്ചിയിലെ പരമ്പരാഗത പ്രഭു കുടുംബത്തിലെ പ്രധാനിയാണ്. ഭർത്താവിന്റെ ശല്യമില്ല. പിള്ളേരുമില്ല.”
“അതുകേട്ടതോടെ നിര്‍മലയുടെ മുഖംവാടി. ഉടനെ “അതാണെനിക്ക് ഇവളോടുള്ള അസൂയയും,” എന്നുകൂടി ചേര്‍ത്ത് രജനി പൊട്ടിച്ചിരിച്ചു. നിര്‍മലയുടെ മുഖവും തെളിഞ്ഞു.
“മതി, അതൊക്കെ വിട്. ഇന്ന് ഈ ഐശ്വര്യ അഭിഷേക് നായരും നമ്മുടെ കൂടെ ഉണ്ട്. സോ നമ്മൾ ഇറങ്ങുന്നു, ഷോപ് ചെയ്യുന്നു, ബോട്ടിൽ കേറുന്നു, ഫോർട്ട് കൊച്ചി പോകുന്നു, നല്ല ബിരിയാണി തട്ടുന്നു, സിനിമ കാണുന്നു….” രജനി തുടർന്നു.
“നിർത്ത് നിർത്ത്…. ഒരു കാര്യം പറയാൻ വിട്ടുപോയി,” നിർമല ഇടയിൽ കയറിയ ശേഷം തുടർന്നു, ” ഇന്ന് നമുക്ക് അത്യാവശ്യം ഷോപ്പിംഗ് മാത്രം നടത്താം. ഉച്ചയ്ക്ക് തിരിച്ച് വീട്ടിൽ പോണം.”
“അയ്യട, അതങ്ങ് പള്ളിയിൽ പറഞ്ഞാൽ മതി.”
“എടാ ഞാൻ കാര്യമായിട്ടാ, വീട്ടിൽ പോയിട്ട് കാര്യമുണ്ട്.”
“എന്ത് കാര്യം, ദേ നോക്ക് ഞാൻ ഇവളെ പറഞ്ഞു സമ്മതിപ്പിച്ചിട്ട്, നീ കാല് മാറല്ലേ…” രജനി പരിഭവിച്ചു.
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?