“പക്ഷേ, പക്ഷേ, ഞാന്‍ ഇതുവരെ അവനോട് അങ്ങനെയുള്ള സഹായങ്ങളൊന്നും ചോദിച്ചിട്ടില്ല. കാര്യം അവന്‍ തന്‍റെ ഒരു ബന്ധുവും കുടുംബ സുഹൃത്തും ഒക്കെ ആണെങ്കിലും, ആള്‍ അങ്ങനെ അധികം സംസാരിക്കുന്ന ടൈപ്പ് അല്ല.”
“അതിനെന്താ നീ അവന്‍റെ കിഡ്നി ഒന്നുമല്ലല്ലോ ചോദിക്കുന്നത്?” രജനി തിരിച്ചടിച്ചു.
“എന്താ നൈബറിനോട് പറയുന്ന കാര്യമാണോ?”
” ഹെയ്, നൈബര്‍ ഒന്നുമല്ല, ഇവളുടെ ഔട്ട് ഹൗസില്‍ വലിഞ്ഞുകയറി താമസിക്കുന്ന ഒരു അഭയാര്‍ഥിയുണ്ട്. അവനോട് പറയാന്‍ ആണ്,” രജനി തന്നെയാണ് മറുപടി നല്‍കിയത്.
“അഭയാര്‍ത്ഥിയൊന്നുമല്ല, എന്‍റെ ഒരു ഫാമിലി ഫ്രണ്ടും ബന്ധുവുമൊക്കെയാണ്,” നിമ്മിക്ക് ചൊടിച്ചു.
“എന്തായാലും കൊള്ളാം, ഒരുമാതിരി വെള്ളത്തില്‍ വീണ കോഴിയെപ്പോലെ ഒരുത്തന്‍. ഒരു ചൂടും ചുണയുമില്ല.മര്യാദക്ക് ഒന്നുനിന്ന്‍ സംസാരിക്കുക കൂടിയില്ല,” രജനി അരിശപ്പെട്ടു.
“ആ നിന്നോടൊന്നും സംസാരിക്കാന്‍ കൊള്ളൂല, നോക്കിയാല്‍ ചീത്തയായിപ്പോകും എന്നവന് മനസ്സിലായിക്കാണും,” നിമ്മി അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിച്ചു.രജനിയുടെ വാ അടഞ്ഞു. അതുകേട്ട് ഐശ്വര്യ പൊട്ടിച്ചിരിച്ചു.
“അല്ലേലും നിനക്ക് എപ്പോഴുമുള്ളതാ അവന്‍റെ സൈഡ് പിടുത്തം,” രജനി മുറുമുറുത്തു.
“ആ ആ ചെറുക്കന്‍ എന്ത് തെറ്റ് ചെയ്തു? ഓരോ ആള്‍ക്കാര്‍ ഓരോപോലെ അല്ലേ?നിനക്ക് എപ്പോഴും അവനെ കാണുമ്പോ നല്ല ചൊറിച്ചില്‍ ആണ്.”
പിന്നെ ചൊറിയാതിരിക്കുമോ? ഈ ചെറുക്കന്‍ വന്നതില്‍പിന്നെ വല്ലപ്പോഴും അവിടെ വന്ന് ഇത്തിരി കള്ളുകുടിച്ചിരുന്നത് നിന്നു. ഇവന്‍ അറിഞ്ഞാല്‍ കുടുംബക്കാര്‍ അറിയും, നാട്ടുകാര്‍ അറിയും എന്നൊക്കെ പറഞ്ഞ്, അവിടത്തെ കൂടല്‍ നീ നിര്‍ത്തി. അല്ലെങ്കില്‍ തന്നെ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്ക് മനസ്സമാധാനത്തോടെ ആര്‍മാദിക്കാന്‍ ഇവിടെ എവിടെയാ സ്ഥലം, ഇത്തിരി ആശ്വാസം കിട്ടുന്ന ഇതുപോലുള്ള സ്ഥലത്ത് ഇതുപോലെ ചില ഇരണംകെട്ട ബന്ധുക്കള്‍ കേറിവരും,” രജനി ആവലാതി പറഞ്ഞു.
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?