“എന്തിന്? ഒരു വീക് നിക്കാൻ യൂ വിൽ നീഡ് കുറച്ചു ക്ലോത്‌സ്. അത്രയല്ലേ ഉള്ളൂ അത് വാങ്ങിയാൽ പോരേ. ഇനി അതും പോരെങ്കിൽ അഭിയുടെ സിസ്റ്റേഴ്‌സ് ന്റെ തുണികൾ ഇഷ്ടംപോലെ ഉണ്ട് അവിടെ. ”
“അതേ അപ്പൊ നമ്മുടെ ഔട്ടിങ്ങും നടക്കും പോകുകയും ചെയ്യാം”നിർമല പറഞ്ഞു.
“ശരി പക്ഷേ ഞാൻ നിന്നെ ഒന്ന് ഉപയോഗിക്കും നിമ്മീ,” അത്രയും പറഞ്ഞ രജനി ഫോണെടുത്ത് പുറത്തിറങ്ങി. അഞ്ചുമിനിറ്റിന് ശേഷം തിരിച്ചു കയറിയ അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ തന്നെ കാര്യം നടന്നെന്ന് മനസ്സിലായി.
“എന്തുപറഞ്ഞു, തോമാച്ചായാനോട്?” ഐഷു ചോദിച്ചു.
“ദേ ഇവൾ ഈ നിമ്മിടെ ഭർത്താവ് ആശുപത്രിയിൽ ആക്സിഡന്റ് ആയി കിടക്കുകയാണെന്നും. അപ്പൊ അവൾക്ക് മനോബലം കൊടുക്കാനും കൂട്ടിരിക്കാനും വേണ്ടി പോവുകയാണെന്ന്.”
“എടി ഭയങ്കരീ,” നിമ്മി അന്തംവിട്ടു.
“പോട്ടെ റൈറ്റ്, വണ്ടി വിട്,” രജനി വിളിച്ചു പറഞ്ഞു. ഐഷുവിന്റെ കാൽ ആക്സിലരേട്ടറിൽ അമർന്നു. അപ്പോൾ അവളുടെ ചുണ്ടിലൊരുകോണിൽ ഒരു ചെറുചിരി വിടരുന്നുണ്ടായിരുന്നു.

Ithinte bakki varumo
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?