എന്നാൽ ദേവിക സാമാന്യം ഭേദപ്പെട്ട വീട്ടിലെ കുട്ടിയാണെന്നു മനസ്സിലാക്കിയ അജിത്, തന്റെ ദാരിദ്ര്യം അവളറിഞ്ഞാൽ തന്നെ ഒഴിവാക്കുമോ എന്ന് ഭയന്ന് സ്വയം വലിയ പണക്കാരൻ ആണെന്ന് നടിയ്ക്കുകയും അവളെ വിശ്വസിപ്പിയ്ക്കുകയും ചെയ്തു. അത് വിശ്വസിക്കാനാണ് ഇടയ്ക്കിടെ വിലകൂടിയ ഗിഫ്റ്റുകളും ഡിന്നരുകളും ഒരുക്കാനായി തന്റെ സ്‌കോളർഷിപ്പ് തുകകൾ മുഴുവൻ ചെലവാക്കിയത് പോരാഞ്ഞിട്ട് സുഹൃത്തുക്കളുടെ കൈയിൽനിന്ന് ധാരാളം പണം കടം വാങ്ങുകയും ചെയ്‌തുകൊണ്ടിരുന്നു.
തന്റെ അച്ഛന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി വലിയ വലിയ നുണകൾ പറഞ്ഞ അജിത്തിനെ കാണാൻ ഒരുദിവസം ദേവികയുടെ അച്ഛൻ വരുന്നു. തന്റെ കള്ളങ്ങൾ പിടിക്കപ്പെട്ടു എന്ന് ആദ്യം അവൻ തെറ്റിദ്ധരിച്ചെങ്കിലും, പിറ്റേന്ന് ദേവിക തന്നെ പ്രൊപോസ് ചെയ്ത് ചുംബിച്ചതോടെ അവൻ ആഹ്ലാദിക്കുന്നു.
അവർ തമ്മിൽ പ്രണയത്തിലായതോടെ അജിത്തിന്റെ വീട്ടുകാരെ പരിചയപ്പെടാനുള്ള ദേവികയുടെ ആഗ്രഹം കൂടുന്നു. നിർബന്ധം സഹിക്കാൻ കഴിയാതെ അവളറിയാതെ തന്റെ സുഹൃത്ത് വഴി അജിത് തന്റെ അച്ഛനമ്മമാരായി അഭിനയിക്കാൻ വേണ്ടി രണ്ടുപേരെ കണ്ടെത്തുന്നു.
ഗണേഷും ഗീതയും. അവരെ നേരിട്ട് കണ്ട് എല്ലാം വിശദമാക്കി പണവും കൊടുത്ത കൊണ്ടുവരാനായി അജിത് മൈസൂർക് പോകുന്നു. അജിത്തിന്റെ പണം വാങ്ങി പണി ഏൽക്കുന്ന ഗണേഷ് അവനെയും കൊണ്ട് ഗീതയെ കാണാൻ പോകുന്നു.
അവിടെ വെച്ച് അവൻ ഗീതയേയും ഭർത്താവ് ഭുവനെയും പരിചയപ്പെടുന്നു.ഗീതയും, ഭുവനും സിനിമയിൽ ഡാൻസോ സ്റ്റണ്ടോ ഒക്കെ ചെയ്തു ജീവിച്ചതാണെന്നും ഭുവന് ഒരു അപകടം പറ്റിയതിൽ പിന്നെ ജോലിക്ക് പോകാൻ പറ്റാതായി എന്ന് ഗണേഷ് പറയുന്നു. ഗീതയുടെ രൂപത്തിലും കഥയിലും അജിത് ആകൃഷ്ടനാകുന്നു .
ഇതൊരു Layer by Layer കഥയാണല്ലോ
കഥയിതുവരെ എഴുതിയതിൽ വളരെ നന്ദി പെട്ടെന്ന് റീകണെ ക്റ്റ ചെയ്യാൻ പറ്റി
ദീപു താര നിർമ്മല
അജിത് ഗിതു
രേഷ്മ അശ്വതി
രജനി ഐശ്വര്യ അഭിഷേക്
എല്ലാത്തിനേയും കണക്റ്റ് ചെയ്യുന്ന ബെന്നിയും.
ഇനിയും ക്യാരക്റ്റേർസുണ്ടോ ?