“എന്റെ രാജു വേഗം എന്തേലും ഒന്ന് ചെയ്യ്. അവസാനം കാളി പേനമുട്ടിക്ക് എങ്ങാനും പോവുമോ” ഗ്രൗണ്ടിന്റെ സൈഡിൽ നിന്നും കാളി കണ്ടുകൊണ്ടിരുന്ന ഏതോ ഒരു കിളവൻ പറഞ്ഞു.
“പേനമുട്ടി അല്ലടോ, പെനാൽറ്റി. താൻ ഒന്ന് വായടിച്ച് ഇരിക്ക് ഞാൻ എന്തേലും ഒക്കെ ചെയ്യാം” രാജു അയാളോട് പറഞ്ഞ ശേഷം തിരിച്ച് ഗ്രൗണ്ടിലേക്ക് ശ്രദ്ധ കൊടുത്തു.
പക്ഷെ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് രാജുവിന്റെ ഒരു അത്യുഗ്രൻ ക്രോസിൽ കണ്ണന്റെ ഒരു വോളി ഷോട്ട്, ഗോൾ…!!!
എല്ലാവരും രാജുവിന്റെ വിജയ ഗോൾ പ്രതീക്ഷിച്ച് നിൽക്കുമ്പോഴ് ആയിരുന്നു ഈ സംഭവം. അവസാന ഗോൾ നേടിയ കണ്ണനെ എല്ലാരും അപ്പോഴ് തന്നെ തോളിൽ ഏറ്റി.
അവസാന വിസിൽ അടിക്കുമ്പോഴ് 4-3 എന്ന നിലയിൽ ടീം വിന്നേഴ്സ് കൊത്ത വിജയിച്ചിരുന്നു. എല്ലാവരും വിജയാഘോഷങ്ങളിൽ മുഴുകി, രാജു ആണെകിൽ തന്റെ പ്രിയതമയെ തേടാൻ തുടങ്ങി, പക്ഷെ അവളെ എങ്ങും കാണാൻ ഇല്ല. ഇവിടെ എവിടെയും കാണാത്ത സ്ഥിതിക് ഐഷു തന്റെ ലൈബ്രറിയിൽ പോയിട്ട് ഉണ്ടാവും എന്ന് രാജു മനസ്സിലാക്കി.
ഇതേ സമയം ലൈബ്രറിയിൽ…
പണ്ടേ തന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന രാഹുലിനെ കണ്ടതും അവന്റെ കൂടെ സംസാരിക്കാൻ വേണ്ടി ഐശ്വര്യ അവനെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നത്.
“ലണ്ടൻ പോയി ഹയർ സ്റ്റഡീസ് ചെയ്യണം എന്ന് പറഞ്ഞ് നടന്ന നീ ഇപ്പോഴും ഈ ചെളിക്കുണ്ടിൽ തന്നെ ആണോ…” രാഹുൽ ചോദിച്ചു.
“പോകാനായി വിസ ഒക്കെ റെഡി ആയതാ, അപ്പോഴാണ് അനിയൻ… ഈ ഒരു അവസരത്തിൽ അച്ഛനെ ഒറ്റക്കാക്കി ഇങ്ങോട്ടും പോവാൻ പറ്റില്ല” ഐശ്വര്യ മറുപടി കൊടുത്തു.

Adipoli
Ufffff nyla vannu