“എന്താടാ ജീവിച്ച് മതിയായോട നിനക്ക്. ഇറങ്ങി പോടാ നായെ…” രാജു അവന്റെ അടുത്തേക്ക് നടന്ന നീങ്ങി കൊണ്ട് ചോദിച്ചു. അപ്പോഴേക്ക് ഐഷു രാഹുലിന്റെ അടുത്തേക്ക് ഓടി വന്ന് കൊണ്ട് അവിടെ നിന്നും പോവാൻ ആവിശ്യ പെട്ടു. അവളുടെ ആവിശ്യപ്രകാരം രാഹുൽ അവിടെ നിന്നും പോയി.
ഇതെല്ലാം കണ്ട് പേടിച്ച് നിന്നിരുന്ന ഐഷുവിന്റെ അടുത്തേക്ക് രാജു പോയി.
“എന്താടി പേടിച്ച് പോയോ”
“അയാൾ പോയിലായിരുന്നുവെങ്കിൽ എന്ത് ചെയ്തെന്നെ”
“ഞാൻ അവനെ ആൺകുട്ടീ എന്ന് വിളിച്ചെന്നെ. പക്ഷെ അത് കേൾക്കാൻ അവൻ ജീവനോട് ഉണ്ടാവില്ല എന്ന് മാത്രം. അപ്പൊ ശെരി ഡി, ബാക്കി ഞായറാഴ്ച…” എന്നും പറഞ്ഞ് രാജു അവിടെ നിന്നും ഇറങ്ങി.
ദിവസങ്ങൾക്ക് ശേഷം…
ക്ലബ്ബിൽ ഇരുന്ന് കൊണ്ട് രാവിലെ തന്നെ പതിവ് വെള്ളമടി പരിപാടിയിൽ ആയിരുന്നു രാജുവും കൂട്ടരും.
“എടാ രാജു നമുക്ക് ഈ സെറ്റപ്പ് ഒക്കെ ഒന്ന് വലുതാക്കണ്ടേ” കണ്ണൻ ചോദിച്ചു.
“ഇപ്പൊ ഉള്ളത് എന്താ ഒരു പ്രെശ്നം” രാജു ചോദിച്ചു.
“നീ രഞ്ജിത്ത് ഒക്കെ നടക്കുന്നത് കണ്ടിട്ടിലെ, കൊക്കേയ്ൻ നല്ല ബിസിനസ് ആണ്. നിന്റെ ഐഷുന് വേണ്ടി നമ്മൾ അതെല്ലാം വേണ്ട എന്ന് വെക്കേണ്ട കാര്യം ഉണ്ടോ”
“ഉണ്ട്… അവൾക്ക് ഇഷ്ടം അല്ലാത്ത ഒന്നും നമ്മൾ ഈ കൊത്തയിൽ ചെയ്യില്ല” രാജു കണ്ണനോട് ഒച്ച ഉയർത്തി. അപ്പൊ തന്നെ ആ കാര്യത്തിൽ രാജുവിന് കുറ്റബോധവും തോന്നി. അതെ സമയം തന്നെ ആയിരുന്നു അവന്റെ അനിയത്തി അങ്ങോട്ടേക്ക് ഓടി വന്നത്, കുട്ടി അനിഖ. രാജു അപ്പൊ തന്നെ അവിടെ ഉണ്ടായിരുന്ന കുപ്പി എല്ലാം മാറ്റി വെച്ചു, കുറച്ച് സമയം അവൾക്കൊപ്പം ചിലവഴിക്കാം എന്ന് തീരുമാനിച്ചു.

Adipoli
Ufffff nyla vannu