വൈകുനേരം എല്ലാരും കൂടി കാർട്ടൂൺ കണ്ടുകൊണ്ട് ഇരുന്ന സമയത് ആണ് രാജുവിന് ഒരു കാൾ വന്നത്, കവലയിൽ എന്തോ പ്രെശ്നം, അത് ഒന്ന് ഒത്തുതീർപ് ആകണം. രാജു ടോണിക്കൊപ്പം കവല വരെ പോയി, കണ്ണൻ അനിഖയുടെ ഒപ്പം അവിടെ തന്നെ ഇരുന്നു.
“ഡി… ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെടി ഇങ്ങോട്ട് വരരുത് എന്ന്” പെട്ടന് വാതിന്ടെ അടുത്ത് നിന്നും ആരോ ഒച്ച വെക്കുന്നത് കണ്ണൻ കേട്ടു. അത് അവരുടെ അമ്മ മാലതി ആയിരുന്നു. അവർ അനിഖയെ അവിടെ നിന്നും വലിച്ച് ഇറക്കിയ ശേഷം ചൂരൽ കൊണ്ട് അടിക്കാൻ തുടങ്ങി.
“വേണ്ട മാലതി ചേച്ചി, അവളെ അടിക്കണ്ട. രാജു എങ്ങാനും ഇത് അറിഞ്ഞാൽ ഉണ്ടാലോ പ്രെശ്നം ആവും…” കണ്ണൻ പറഞ്ഞു.
“ഈ തെണ്ടി കൂട്ടങ്ങളുടെ കൂടെ നടന്ന് നടന്ന് നിനക്കും ഇവരെ പോലെ ആവാനോ” മാലതി ചോദിച്ചു. പക്ഷെ ആ പറഞ്ഞത് ഇഷ്ടപ്പെടാതെ ഇരുന്ന കണ്ണൻ മാലതിയുടെ കൈ കേറി പിടിച്ചു, അത് തിരിച്ച് കൈയിൽ ഉണ്ടായിരുന്ന ചൂരൽ വടി താഴത്തേക്ക് ഇട്ടു. ഇതെല്ലാം കുറച്ച് അപ്പുറത് നിന്ന് മാലതിയുടെ ഭർത്താവും രാജുവിന്റെ അച്ഛനുമായ കൊത്ത രവി നോക്കി നിൽക്കുന്നുണ്ടായിരുന്നു. തന്റെ ഭാര്യയെ വേദനിപ്പിക്കുന്നത് കണ്ട അയാൾ ഇങ്ങോട്ടേക്ക് ഓടി വന്നു, ശേഷം കണ്ണന്റെ നെഞ്ചും കൂട് നോക്കി ഒരു ചവിട്ട് കൊടുത്തു.
ഇത് കണ്ട് നിന്ന നാട്ടുകാർ സംഘർഷം വലുതാവണ്ട അവരെ മാറ്റി നിർത്താൻ വന്നു, പക്ഷെ അതിന്റെ ഇടയിൽ കണ്ണന് നന്നായി തല്ല് കിട്ടി, ഇതിനെല്ലാം പകരമായി അയാളുടെ ടോളിൽ ഒരു ചവിട്ട് കൊടുക്കാൻ മാത്രമേ കണ്ണന് സാധിച്ചുള്ളൂ.

Adipoli
Ufffff nyla vannu