എല്ലാവരും വന്ന് കണ്ണനെയും രവിയേയും പിടിച്ച് മാറ്റിയെങ്കിലും, അതിന്റെ പക തീരാത്ത കണ്ണൻ അവന്റെ ഷർട്ടിന്റെ പിന്നിൽ നിന്നും വാൾ എടുത്ത് രവിക്ക് നേരെ വീശി. ഇത്രയും കാലത്തെ ജീവിതത്തിന് ഇടയിൽ ഏറ്റവും കൂടുതൽ തവണ രവി നേരിട്ട് ഒരു കാര്യമായിരുന്നു ഇപ്പൊ സംഭവിക്കാൻ പോവുന്നത്, അതുകൊണ്ട് തന്നെ രവി അത് നിസാരമായി തടഞ്ഞു. തടഞ്ഞു എന്ന് മാത്രം അല്ല കണ്ണന്റെ കൈ തിരിച്ച് ആ വാൾ തന്റെ കൈയിലേക്ക് ആക്കിയ ശേഷം കണ്ണന്റെ തോളിൽ വെട്ടുകയും ചെയ്തു.
ഗേറ്റ് എല്ലാം പൊളിച്ച് കൊണ്ട് രാജു കാറുമായി അവന്റെ പഴയ വീട്ടിലേക്ക് കേറി ചെന്നു. അവിടെ ഉണ്ടായിരുന്ന രവിയുടെ സ്കൂട്ടർ എല്ലാം ചവിട്ടി ഇട്ട ശേഷം അവൻ ഏറെ കാലത്തിന് ശേഷം ആ വീട്ടിലേക്ക് കേറി. വീടിന്റെ ഉള്ളിൽ എന്തോ തുന്നിക്കൊണ്ടിരിക്കുക ആയിരുന്നു മാലതി, രാജുവിന്റെ ഈ ഗുണ്ടാ പരിവേഷത്തിന് ശേഷം അവർ പരസ്പരം മിണ്ടിയിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പൊ അവൻ കേറി വന്നത് പോലും അവർ കാര്യമാക്കി എടുത്തിട്ടില്ല.
“അയാൾ എവിടെ… ആ കൊത്ത രവി എവിടെ എന്ന്” രാജു മാലതിയോട് ചോദിച്ചു, പക്ഷെ അവർ അത് കേട്ട ഭാവം നടിച്ചില്ല.
“ഓ… തള്ള മിണ്ടില്ലലോ അല്ലെ” എന്നും പറഞ്ഞ് ദേഷ്യത്തിൽ രാജു വീണ്ടും ഉള്ളിലേക്ക് കേറി അയാളുടെ പേര് അലറാണ് തുടങ്ങി. അവിടെ ഉണ്ടായിരുന്ന ഓരോ സാധനങ്ങളും എടുത്ത് രാജു പൊട്ടിക്കാൻ തുടങ്ങി.
“ഡാ…” എന്നും പറഞ്ഞ് മുറിയിൽ ഉണ്ടായിരുന്ന രവി പുറത്തേക്ക് ഇറങ്ങി വന്നു.
“നീ എന്റെ കണ്ണനെ തല്ലും അല്ലെ” എന്നും പറഞ്ഞ് രാജു അയാൾക്ക് നേരെ കൈ വീശി, പക്ഷെ രവി അത് അനായാസമായി തടയുകയും ചെയ്തു രാജുവിന്റെ രണ്ട് കൈയും ലോക്ക് ആക്കി അവന്റെ മുഖം പിടിച്ച് ഭിത്തിയിൽ ഇട്ട് ഉറക്കുകയും ചെയ്തു. ശേഷം അവനെ തിരിച്ച് നിർത്തി അവന്റെ കഴുത്തിൽ പിടിച്ച് അവനെ ശ്വാസം മുട്ടിക്കുകയും ചെയ്തു.

Adipoli
Ufffff nyla vannu