അവിടെ എന്താ സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി അങ്ങോട്ടേക്ക് വന്ന മാലതി കാണുന്നത് മല മറിക്കാൻ വന്ന രാജുവിനെ രവി ഊക്കി വിടുന്നത് ആയിരുന്നു. ഇനിയും താൻ ഇടപെട്ടില്ലെക്കിൽ രാജുവിന്റെ പൊടി പോലും കിട്ടില്ല എന്ന് മനസ്സിലാക്കിയ മാലതി പോയി രവിയെ തടഞ്ഞു.
പെട്ടന് ശ്വാസം കിട്ടിയ രാജുവിന് അതൊരു ആശ്വാസം ആയിരുന്നു. കുറച്ച് വെള്ളം കുടിക്കാൻ വേണ്ടി ജഗോ ഗ്ലാസ്സോ രാജു നോക്കിയപ്പോ എല്ലാം അവൻ തന്നെ തട്ടി താഴെ ഇട്ടിരുന്നു. ആകെ എന്ത് ചെയ്യണം എന്നറിയാതെ രാജു അവിടെ തന്നെ നിന്നു.
“നല്ല പവർ ആണലോ. പോരുന്നോ എന്റെ ടീമിലേക്ക്” രാജു അയാളോട് ചോദിച്ചു.
“ഇറങ്ങി പോടാ തെണ്ടി” മാലതി അവനോട് പറഞ്ഞു.
“മിണ്ടി. തെറി പറയാൻ തള്ള മിണ്ടി” എന്നും പറഞ്ഞ് രാജു അവിടെ നിന്നും മെല്ലെ ഇറങ്ങാൻ തുടങ്ങി.
“എന്നാലും താൻ എന്റെ കണ്ണനെ വെട്ടി” അവസാനായി അവരെ നോക്കി പോകുന്ന വഴിക്ക് രാജു പറഞ്ഞു.
അവിടെ നിന്നും ഇറങ്ങിയ രാജു നേരെ പോയത് കണ്ണന്റെ വീട്ടിലേക്ക് ആയിരുന്നു. തോളിലും നെഞ്ചിലേക്കുമായി മുറിവ് ഉണ്ട്, അതെല്ലാം കെട്ടി അവൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു, അവന്ടെ അമ്മ ആശാ അവന് കഞ്ഞി കൊടുകുനും ഉണ്ട്. ഒരു കുറ്റബോധത്തോട് കൂടി രാജു ഉള്ളിലേക്ക് കേറി.
“കേറി വാ രാജു. നീ കണ്ടോ ഇവനെ, ആ വെട്ട് എങ്ങാനും ആസ്ഥാനത്ത് ആയിരുന്നുവെങ്കിൽ എന്ത് ചെയ്തെന്നെ” ആശാ ചോദിച്ചു.
“ഏയ്… അങ്ങനെ ഒന്നും ഇവന് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. ഇവൻ എന്റെ ലിവർ ആണ്… ലിവർപൂൾ ആണ്” രാജു കണ്ണന്റെ അടുത്ത് പോയിരുന്ന ശേഷം പറഞ്ഞു.

Adipoli
Ufffff nyla vannu