രാജു അവന് കഞ്ഞി വാരി കൊടുക്കാൻ തുടങ്ങി.
“നീ അല്ലാതെ ആരെക്കിലും അയാൾ ഒക്കെ ആയിട്ട് കോർക്കാൻ നിൽകോ” രാജു ചോദിച്ചു.
“ഞാൻ ആയിട്ട് ഒന്നും ചെയ്തതല്ല. ഇങ്ങോട്ട് വന്നപ്പോ അങ്ങനെയൊക്കെ…” കണ്ണൻ പറഞ്ഞു.
“നീ അയാളുടെ മേലെ കൈ വെച്ചെന്നോ കാൽ വെച്ചെന്നോ ഒക്കെ കേട്ടാലോ ഞാൻ” രാജു ചോദിച്ചു. ആ ചോദ്യം കേട്ട കണ്ണൻ ഒന്ന് ഞെട്ടി, എന്ത് മറുപടി കൊടുക്കണം എന്ന് അവന് കിട്ടിയില്ല, രാജു ആണെകിൽ തന്റെ മുഖത്തേക്ക് നോക്കുന്നുമില്ല.
“ഓഹ് ഒരു വലിയ കൊത്ത രവി അയാൾക്ക് അങ്ങനെ തന്നെ വേണം” രാജു പറഞ്ഞു, ശേഷം അവിടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ദിവസങ്ങൾ കടന്ന് പോയി…
ടോണയും കൂടെ ഉണ്ടായിരുന്ന മറ്റു ആൾക്കാരും ക്ലബ്ബിന്റെ പുറത്ത് നിന്ന് സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. ഒരു ടു സ്ട്രോക്ക് എങ്ങിനെ ഉള്ള ബൈക്കിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ടേക്ക് തന്നെ നോക്കി നിന്നു.
“എടാ ഇത് രഞ്ജിത്ത് ഭായിയുടെ കൂടെ നടക്കുന്ന ബിജു അല്ലെ, പന്നി പടക്കം സ്പെഷ്യലിസ്റ്” ടോണി എല്ലാവരോടുമായി ചോദിച്ചു.
അയാൾ അവരുടെ മുന്നിൽ എത്തിയതും വണ്ടി നിർത്തി. ബിജു എല്ലാവരെയും ശെരിക്കും ഒന്ന് നോക്കി, പെട്ടന് കൈയിൽ ഉണ്ടായിരുന്ന കോവേരിൽ നിന്നും എന്തോ എടുത്ത് അവർക്ക് നേരെ എറിഞ്ഞു.
“അയ്യോ… ഓടിക്കോട” എന്നും പറഞ്ഞ് ടോണയും കൂട്ടരും അവിടെ നിന്നും മാറി. അതെ സമയം അവരുടെ പുറകിൽ നിന്നും ചുണ്ടിൽ ഒരു ബീഡിയും കത്തിച്ച് രാജു വന്ന് അത് പിടിച്ചു. എന്തിനോ ചുറ്റും നൂൽ കൊണ്ട് കെട്ടി വെച്ചതായിരുന്നു.

Adipoli
Ufffff nyla vannu