“നിന്റെ പണി തീർണട…” എന്നും പറഞ്ഞ് ഐശ്വര്യ അവിടെ നിന്നും ഇറങ്ങി പോയി.
ഇതേ സമയം പാലത്തിന്റെ മേലെ കൂടി ഒരു പഴയ മോഡൽ ബെൻസ് കാര് ചീറി പാഞ്ഞ് വരുന്നുണ്ടായിരുന്നു.
“ഏതാടാ ആ പിശ്ശാശ്… ഇവൾക്ക് വല്ല വട്ടും ഉണ്ടോ” അയാൾ എല്ലാരോടുമായി ചോദിച്ചു/
“അതാണ് ഐശ്വര്യ… ഇവളുടെ അനിയൻ ഭയങ്കര കഞ്ചാവ് ആയിരുന്നു, ആത്മഹത്യാ ചെയ്തു”
“വെറുതെ അല്ല അവൾക്ക് ഇത്ര ചൂട്…”
“ചൂടിന് വേറെ ഒരു കാരണം കൂടി ഉണ്ട്, അവളെ ആ രാജുവിന്റെ ലൈൻ ആണ്… അവൾക്ക് വെന്റിട്ട ആണ് രാജു കൊത്തയിലെ കഞ്ചാവ് ഒക്കെ നിരോധിച്ചത്. അനഗ്നെ അല്ലെടോ ഞാൻ ഒക്കെ നന്നായി പോയത്. ദേ ഇപ്പൊ താൻ കാരണം പിന്നെയും… തന്നോട് ഒക്കെ ദൈവം ചോദിക്കും…” അവിടെ ഇരുന്ന് കഞ്ചാവ് വലിച്ച് കൊണ്ട് ഒരുത്തൻ പറഞ്ഞു, അത് കേട്ടതും അയാളുടെ ഉള്ളിൽ ഒരു ചെറിയ പേടി വന്ന് തുടങ്ങി.
അപ്പൊ തന്നെ ആരോ വാതിൽ ചവിട്ടി പൊളിച്ച് ചുണ്ടിൽ ഒരു ബീഡിയുമായി അവിടെ നിന്നു. പുറകിൽ നിന്നും വെളിച്ചം അടിക്കുന്നത് കൊണ്ട് മുഖം വ്യകതം ആവുന്നുണ്ടായിരുന്നില്ല, പക്ഷെ ആ ചുവരുകളിൽ പതിഞ്ഞ നിഴൽ മാത്രം മതിയാരുന്നു അത് ആരാണ് എന്ന് എല്ലാർക്കും അറിയാൻ…
“ദൈവം ചോദിക്കില്ല… പക്ഷെ ഈ രാജു ചോദിക്കും” രാജു പറഞ്ഞു.
“ഞാൻ ഗാന്ധിഗ്രാമത്തിലെ രഞ്ജിത്ത് ഭായിന്ടെ ബന്ധു ആണ്” ആ മീശക്കാരൻ പറഞ്ഞു.
“ഇത് ഗാന്ധിഗ്രാമം അല്ല കൊത്ത ആണ്. ഇവിടെ ഞാൻ പറയുമ്പോ പകൽ, ഞാൻ പറയുമ്പോ രാത്രി…” രാജു പറഞ്ഞു. കൈയിൽ ഒരു കത്തിയും എടുത്ത് അയാൾ രാജുവിന് നേരെ ഓടി.

Adipoli
Ufffff nyla vannu