“എന്റെ പൊന്ന് ഭായ് ഇവനെ കൊല്ലാൻ വല്ല ആറ്റം ബോംബും കൊണ്ട് വരേണ്ടി വരും, ഈ 10-30 പേരും പന്നി പടക്കവും ഒന്നും ഈ രാജുവിന് ഒന്നും അല്ല… ഭായ് എത്രയും പെട്ടന് സ്ഥലം മാറിക്കോ…” ഇതായിരുന്നു ബിജു ഫോണിലൂടെ രഞ്ജിത്തിന് കൊടുത്ത വിവരം.
അതെ സമയം ക്ലബ്ബിന്റെ മുകളിൽ ഉള്ള നിലയിൽ നിന്നും രണ്ട് മൂന്ന് പേര് തെറിച്ച് പുറത്തേക്ക് വീഴുന്നുണ്ടായിരുന്നു.
രഞ്ജിത്ത് അപ്പൊ തന്നെ തനിക്ക് വരെ പണി ഉണ്ടെന്നും പറഞ്ഞ് കണ്ണനെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ഇറങ്ങുന്ന സമയം മുഴുവനും കണ്ണന്റെ നോട്ടം അവിടെ അവന്റെ മനസ്സിനെയും ശരീരത്തെയും അടിമപ്പെടുത്തിയ നൈലയുടെ മേൽ ആയിരുന്നു.
അവിടെ നിന്നും കിട്ടിയ ദൃഗ്‌സിന്റെ പൊതിയും വണ്ടിയുടെ മുന്നിൽ വെച്ച് കൊണ്ട് കണ്ണൻ നേരെ കൊത്തയിലേക്ക് തിരിച്ചു. എന്നാൽ ഒരു ട്യുന്നേൽ എത്തിയതും അവന്റെ മുന്നിൽ ലൈറ്റ് എല്ലാം ഇട്ട ഒരു കാർ നില്പുണ്ടായിരുന്നു, അതിന്റെ മുന്നിൽ ഒരു കറുത്ത രൂപം നിൽക്കുന്നു. പക്ഷെ ആ നിഴൽ മാത്രം മതിയാരുന്നു കണ്ണന് അത് രാജു ആണ് എന്ന് മനസിലാക്കാൻ.
“ഓ എണീറ്റോ… കുപ്പി ഒക്കെ തീർന്ന കാണും അല്ലെ” കണ്ണൻ ചോദിച്ചു.
“നീ എവിടെ പോയതായിരുന്നു” രാജു ദേഷ്യത്തിൽ ചോദിച്ചു.
“ഗാന്ധി ഗ്രാമം… എന്റെ ഒരു കൂട്ടുകാരനെ കാണാൻ പോയതായിരുന്നു” കണ്ണൻ പറഞ്ഞു. പക്ഷെ അപ്പോഴേക്കും കണ്ണനെ നിലത്തേക്ക് തള്ളി ഇട്ട ശേഷം രാജു ആ പൊതി പൊട്ടിച്ച് നോക്കിയിരുന്നു, അവന് അതിൽ നിന്നും ഡ്രഗ്സ് കിട്ടി.
“ചതി… കണ്ണാ നീയും എന്നെ… നിനക്കു വേണ്ടി എന്റെ അച്ഛനെ തല്ലാൻ പോയവൻ ആട ഈ ഞാൻ” എന്നും പറഞ്ഞ് രാജു കണ്ണന്റെ കോളറിൽ കേറി പിടിച്ചു, രണ്ട് പേരും തമ്മിൽ അവിടെ വെച്ച് തന്നെ തല്ലായി. എത്രയൊക്കെ ബോധത്തിൽ അല്ല എന്ന് പറഞ്ഞാലും രാജുവിന് തടയാൻ മാത്രം ആരും വളർന്നിരുന്നില്ല. കണ്ണനെ ഒരു മതിലിലോട്ട് ചേർത്ത് കൊണ്ട് രാജു തല്ലാൻ തുടങ്ങി, അവന്റെ കണ്ണ് ഇടിച്ച് രാജു പഴുപ്പിച്ചു.

Adipoli
Ufffff nyla vannu