ഇതേ സമയം താഴെ ആ കാറിന്റെ മുന്നിൽ രാജുവിന്റെ കൂടെ വന്ന അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കണ്ണൻ, ടോണി പിന്നെ വേറെയും 4 പേർ. ഇവർ നോക്കി നിൽക്കെ ഇവരുടെ മുന്നിലേക്ക് ചോരയിൽ കുളിച്ച ഒരാൾ താഴത്തേക്ക് വീണു, അവരുടെ മുന്നിൽ പിടഞ്ഞ് പിടഞ്ഞ് അയാൾ തീർന്നു.
അടുത്ത ദിവസം… ഗാന്ധിഗ്രാമം
അയാളുടെ ശവത്തിന്റെ മുന്നിൽ ഇരുന്ന് കൂറേ പേർ പൊട്ടിക്കരയുന്നുണ്ടായിരുന്നു.
ആ വീടിന്റെ ഉള്ളിൽ ആഴത്തിൽ ഉള്ള ചിന്തയിൽ ആയിരുന്നു രഞ്ജിത്ത് ഭായ്…
“ഇതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല ഭായ്, ഇത് നമ്മളുടെ അഭിമാനത്തിന്റെ പ്രെശ്നം ആണ്” അയാൾക്ക് ചുറ്റും കൂടി നിന്ന ഗുണ്ടകളിൽ ഒരാൾ പറഞ്ഞു.
“ചെറിയ പയ്യനല്ലേ എന്ന് കരുതി വെറുതെ ഇരുന്നത് ആയിരുന്നു… ദിസ് ഈസ് എൻഔഫ്, ഐ വാണ്ട് റിവെന്ജ്…” എന്നും പറഞ്ഞ് രഞ്ജിത്ത് ഭായ് ആ കസേരയിൽ നിന്നും എഴുനേറ്റു.
“ഭായ്, ഒരു കാൾ ഉണ്ട്…” വേറെ ഒരാൾ വന്ന് പറഞ്ഞു. രഞ്ജിത്ത് ആ ലാൻഡ് ഫോണിന്റെ അടുത്തേക്ക് നടന്നു.
“എന്താടാ നീ അവിടെ കിടന്ന് ഭയകര ഷോ ആണ് എന്ന് കേട്ടാലോ, എന്നെ കൊല്ലും എന്നോ” രാജു പറഞ്ഞു.
“ഡാ… ഈ പുതപ്പിച്ച് കിടത്തിയിരികുനത്തെ എന്റെ കസിൻ ആണ്. മൈ ഗ്രാൻഡ്‌ഫാതെർസ് സെക്കന്റ് ഡൗഗ്റ്റർസ് സൺ” രഞ്ജിത്ത് മറുവപ്പടി കൊടുത്തു
“തുടങ്ങി അവന്റെ ഒരു ഇംഗ്ലീഷ്…” രാജു പറഞ്ഞു, ശേഷം അത് കേട്ട അവന്റെ കൂടെ ഉള്ള എല്ലാരും ചിരിക്കാൻ തുടങ്ങി.
“നീ രവിയേട്ടന്റെ മോനായി പോയി, അയാളോട് എനിക്ക് ബഹുമാനം ഉണ്ട്, അല്ലെങ്കിൽ നിന്നെ ഞാൻ എപ്പഴേ…”

Adipoli
Ufffff nyla vannu