“ഞങ്ങൾ രാജുവിനെ കൊണ്ടുപോകാൻ വന്നതാണ്” ടോണി പറഞ്ഞു.
“ഡാ… തരത്തിൽ പോയി കളിക്കട. ഇത് ഈ കണ്ണന്റെ കൊത്ത ആണ്” വീട്ടിന്റെ ഉള്ളിലേക്ക് കേറുന്നത് തടഞ്ഞ് കൊണ്ട് കണ്ണൻ പറഞ്ഞു.
“കണ്ണാ… തടയാൻ നിന്ന” എന്നും പറഞ്ഞ് ഷാഹുൽ അവർക്ക് നേരെ തോക്ക് ചൂണ്ടി. ശേഷം ഉള്ളിലേക്ക് ടോണി കേറി പോയി.
“സർ, രാജു അകത്തില്ലാ സർ” ടോണി പറഞ്ഞു. അത് കേട്ടതും കണ്ണനും കൂട്ടരും ഉള്ളിലേക്ക് പോയി നോക്കി. രാജു അവിടെ നിന്നും എങ്ങനെ രക്ഷപ്പെട്ടിരിക്കുന്നു.
ആഴ്ചകൾക്ക് ശേഷം…
വയറിൽ ഇത്രയും കുത്തെല്ലാം കിട്ടിയ സ്ഥിതിക്ക് രാജു ജീവനോടെ ഉണ്ടാവാൻ സാധ്യതയില്ല എന്ന ഒരു കൂട്ടർ എന്നാൽ അതെല്ലാം അതിജീവിച്ച് രാജു എവിടെയോ പതുങ്ങിയിരിക്കുകയാണെന്ന് വേറൊരു കൂട്ടം കൊത്തയിൽ വിശ്വസിച്ചു.
കണ്ണനും സംഘവും കൊത്ത മുഴുവനും അതിനെ ചുറ്റുമുള്ള എല്ലാ ഭാഗങ്ങളും വല വീശിയിട്ടും രാജുവിനെ കിട്ടാത്ത സ്ഥിതിക്ക് ആണ് രാജു ജീവനോടെ ഉണ്ടാവും എന്ന് എല്ലാവരും വിശ്വസിക്കാനുള്ള ഒരു കാരണം.
‘രാജു… കാണ്മാനില്ല’
എന്ന ഒരു പോസ്റ്റർ കണ്ണനും സംഘവും കൊത്ത മുഴുവനും മതിലുകളിൽ ഒട്ടിച്ചു വച്ചിരുന്നു.
“എന്റെ എറലാൻ മരിച്ചപ്പോ ആഘോഷിച്ച എല്ലാ എണ്ണവും ഇനി ഇവിടെ കിടന്നു കരയും” കവലയിൽ ഭീഷണി മുഴക്കി കൊണ്ട് കണ്ണൻ അവിടുത്തെ ആൾകാരോട് പറഞ്ഞു.
നിഹാസഹയാണ് ആയി അവിടെ നിൽക്കുകയായിരുന്നു ശാഹുൽ, അയാളുടെ ഒപ്പം ടോണിയും ഉണ്ടായിരുന്നു.
“തോറ്റുപോയി ടോണി ഞാൻ. റിസൈന്‍ ചെയ്യാൻ പോവാൻ ഞാൻ…” ശാഹുൽ പറഞ്ഞു.
എന്ത് മറുപടി കൊടുക്കണം എന്നറിയാതെ ടോണി ഷാഹുലിനെ നോക്കി നിന്നു. അതേസമയം തന്നെ അവിടേക്ക് ഒരു 15-16 വയസ്സ് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നു, അവൻ കയ്യിലുണ്ടായിരുന്ന കടലാസ് കഷണം ഷാഹുലിനെ നേരെ നീട്ടി. ഷാഹുൽ അത് വായിച്ചു തുടങ്ങിയതും സന്തോഷം കൊണ്ട് ആർത്തുല്ലസിക്കാൻ തുടങ്ങി.

Super bro. ഇനിയും മൂവീസ് ചെയ്യണം
Husbands in Goa
Rajadhiraja
Angnae orupad cinemakal und eniyum onnu ezhuthy nokanae
കൊള്ളാം… ഇഷ്‌ടപ്പെട്ടു