ഒന്നാമൻ പോയ വഴിയേ വളരെ മുന്നിലായി ആരോ നടന്ന പോവുന്നത് അയാൾ ശ്രേദ്ധിച്ചു, ആർത്തി വിളിച്ച് കൊണ്ട് അയാളുടെ പുറക്കെ ഒന്നാമൻ ഓടി പോയി. എന്നാൽ കുറച്ച് ദൂരം ഓടിയ ശേഷം അപ്രതീക്ഷിതമായി ആരോ ഒന്നാമന്റെ വലത് വശത്ത് കൂടി വന്ന് തല വഴി ഒരു വെള്ള തുണി വെച്ച് മൂടി, പക്ഷെ എങ്ങനെയൊക്കെയോ അത് അയാൾ മുഖത്ത് നിന്നും മാറ്റി എടുത്ത, എന്നാൽ അയാൾ അപ്പൊ കണ്ടത് ഇത്രയും കാലം താൻ മരിച്ചു എന്ന് വിചാരിച്ചിരുന്ന രാജുവിന് ആയിരുന്നു. ഒന്നാമന്റെ അരയിൽ ഉണ്ടായിരുന്ന കത്തി എടുത്ത ശേഷം രാജു അത് അവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി.
അടുത്ത ദിവസം…
ഹർബിയറിൽ കൊത്തയിലെ എല്ലാവരും ഒത്ത് കൂടി, മുന്നിൽ ഉണ്ടായിരുന്ന കോടി മരത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു എല്ലാരും. തന്റെ അച്ഛനെ കൊന്ന കെട്ടി തൂക്കിയ പോലെ തന്നെ രാജു ഒന്നാമനെയും കെട്ടി തൂക്കിയിരുന്നു.
ഇത് സമയം ആ നാട്ടുകാരുടെ പിന്നിൽ നിന്നും ഇതെല്ലാം ചിരിച്ച് കൊണ്ട് നോക്കി നിൽക്കുകയായിരുന്നു ഷാഹുലും ടോണിയും, അവർക്ക് ഒപ്പം രഞ്ജിത്ത് ഭായിയുടെ രണ്ട് വിശ്വാസികളും, പന്നി ബിജുവും ബഷീറും. ഇവർ രണ്ട് പേരും കൂടി സഹായിച്ചായിരുന്നു അന്ന് രാജു കണ്ണന്റെ കൈയിൽ നിന്നും രക്ഷപെട്ടത്.
ഇതേ സമയം മോർച്ചറിയുടെ മുന്നിൽ നാൾ ശവങ്ങൾ നോക്കി കോപിതനായി നിൽകുകയിരുന്നു കണ്ണൻ, അവന്റെ ഒപ്പം സങ്കടത്തോടെ പീളനും.
“ഒളിച്ച് ഇരുന്നത് മതിയാക്കി പുറത്തേക്ക് വരാൻ പറയടാ അവനോട്, ആണുങ്ങളെ പോലെ നേർക്ക് നേർ മുട്ടാം” കണ്ണൻ ആരോടെന്നില്ലാതെ വിളിച്ച് പറഞ്ഞു. അതെ സമയം തന്നെ ആയിരുന്നു പീളണ്ടെ കൈയിൽ ഉണ്ടായിരുന്ന ഫോൺ അടിച്ചത്, ഒരു ഞെട്ടലോട് കൂടി അതെല്ലാം പീളൻ കേട്ടിരുന്നു.

Super bro. ഇനിയും മൂവീസ് ചെയ്യണം
Husbands in Goa
Rajadhiraja
Angnae orupad cinemakal und eniyum onnu ezhuthy nokanae
കൊള്ളാം… ഇഷ്‌ടപ്പെട്ടു