ഇതോട് കൂടി എല്ലാം തീർന്ന് എന്ന് വിചാരിച്ചിരുന്ന രാജുവിന് മുന്നിൽ അപ്രതീക്ഷിതമായി മൂന്ന് പേരും കൂടി വന്നു, താഴെ പൊട്ടികിടന്നിരുന്ന ട്യൂബ് ലൈറ്റ് കൈയിൽ എടുത്ത ശേഷം രാജു അതിൽ ഒരുത്തന്റെ തലക്ക് നേരെ വീശി, മറ്റേ രണ്ടുപേരുമായി രാജു കൈകോർക്കുകയും ചെയ്തു. അല്പം കഷ്ടപ്പെട്ട് തന്നെ രാജു എല്ലാവരെയും കിഴ്പെടുത്തി, ആ ചോര പുരണ്ട മുഖം കണ്ണന് നേരെ തിരിഞ്ഞു, ചോര ഒളിച്ച് ഇറങ്ങിയ ആ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി.
അവിടെ നിന്നും ആർത്ത് വിളിച്ച് കൊണ്ട് കണ്ണൻ രാജുവിന്റെ അടുത്തേക്ക് ഓടി വന്നു, അവന്റെ അടുത്ത എത്തിയ ശേഷം ചാടി മുട്ട് കൈ കൊണ്ട് മുഖത്ത് ഇടിച്ചു. പുറകിൽ തെറിച്ച് പോയ രാജു അവിടെ ഉണ്ടായിരുന്ന ഒരു തൂണിൽ പിടിച്ച് നിന്നു. പിന്നെയും കണ്ണൻ രാജുവിന് നേർ വന്ന് ഇടിക്കാൻ തുടങ്ങി, തന്നാൽ ആവുന്ന പിടിക്കൽ എല്ലാം രാജു തടുത്തു, എന്നാലും കൂറേ കിട്ടുകയും ചെയ്തു. കണ്ണൻ ഇടിക്കാൻ നില്കാതെ പുറകിലേക്ക് തള്ളുക മാത്രമായിരുന്നു രാജു ചെയ്തത്, എന്നാൽ കുറച്ച് കഴിഞ്ഞതും രാജു അവനെ തിരിച്ച് അടിക്കാൻ തുടങ്ങി, അങ്ങനെ അങ്ങനെ രാജുവിന്റെ ഒരു ചവിട്ടിന് കണ്ണൻ കുറച്ച് ദൂരത്തേക്ക് തെറിച്ച് പോയി. തന്റെ അടുത്ത് മറിച്ച് കിടന്നവന്റെ കൈയിൽ നിന്നും ഒരു വാൾ എടുത്ത് കൊണ്ടായിരുന്നു കണ്ണൻ ഇത്തവണ രാജുവിന് നേരിടാൻ വരുന്നത്. കണ്ണൻ തന്റെ അടുത്ത് എത്തി ആ വാൾ വീശാൻ ഒരുങ്ങിയതും രാജു താൻ കുറച്ച് മുന്നേ വായിൽ കത്തി കുത്തി ഇറക്കിയവണ്ടേ വായയിൽ നിന്നും ആ കത്തി ഊരിയ ശേഷം കണ്ണന്റെ കാലിൽ കുത്തി.

Super bro. ഇനിയും മൂവീസ് ചെയ്യണം
Husbands in Goa
Rajadhiraja
Angnae orupad cinemakal und eniyum onnu ezhuthy nokanae
കൊള്ളാം… ഇഷ്‌ടപ്പെട്ടു