എങ്ങോട്ട് എന്ന് അറിയാതെ ഒരുപാട് ഓടിയ ശേഷം അനിഖ ഒരു ജീപ്പിന്റെ മുന്നിൽ വീണു, ഭാഗ്യത്തിന് അതൊരു പോലീസ് ജീപ്പ് ആയിരുന്നു. ടോണി വേഗം അതിൽ നിന്നും ഇറങ്ങി കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് അവളെ വീട്ടിൽ കൊണ്ടാകാൻ പറഞ്ഞു. ആരോ അവളെ ഇട്ട് ഓടിച്ചതാണ് എന്ന് മനസ്സിലാക്കിയ ടോണി അവൾ ഓടി വന്ന ദിശയിലേക്ക് ഓടാൻ തുടങ്ങി. പെട്ടന് ആയിരുന്നു അവൻ മതിലിൽ ഉള്ള ആ ചോര കറ ശ്രേദ്ധിച്ചത്, അതവിടെ ആയിട്ട് അതികം സമയം ആയിട്ടില്ല. അവിടെ ഒരു ആൾകൂട്ടം കണ്ട ടോണി അങ്ങോട്ടേക്ക് പോയി.
“ഒടുവിൽ ആ ദിവസം വന്നെത്തി… രാജാവ് തിരിച്ച് വന്നു…”
ഐഷു കഥ പറയാൻ തുടർന്നു, പേജുകൾ മറഞ്ഞ് ആ പ്രൗഢഗംഭീരമായ രാജാവിന്റെ ചിത്രം ആ പിള്ളേർ കണ്ടു.
ഇതേ സമയം ഒരു കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ ആ ആൾ കൂട്ടത്തിന്റെ നടുക്ക് ചോരയിൽ കുളിച്ച ജിനുവിന്റെ കഴുത്തിൽ പിടിച്ച് കൊണ്ട് നിൽക്കുകയായിരുന്നു.
“ഹേയ് ആരാ…” ടോണി വന്ന അയാളോട് ചോദിച്ചു.
“പണ്ട് ഇവിടെ ഒക്കെ ഉണ്ടായിരുന്ന ആൾ… രാജു എന്ന് പറയും…”
അത് കേട്ടതും ടോണി ഞെട്ടി. ഇത്രയും നേരം നിസഹായത ആയിരുന്നു ജിനുവിന്റെ കണ്ണിൽ എക്കിൾ ഇപ്പൊ ഭയമായി മാറി അത്.
“രാജു… രാജു വേണ്ട, അവനെ എനിക്ക് വിട്ട് തരണം” ടോണി അപേക്ഷിച്ചു.
“അവൻ കിട്ടിയതൊന്നും പോരാ സാറേ, ഒരു പെൺകുട്ടിയെ ആണ് അവൻ തീ കൊളുത്തി കൊല്ലാൻ ശ്രേമിച്ചത്” ഒരു നാടകാരൻ പറഞ്ഞു. രാജുവിന്റെ കണ്ണുകൾ പക്കാ കൊണ്ട് ജ്വലിക്കാൻ തുടങ്ങി.
“എനിക്ക്… അവൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല” ജിനു പറഞ്ഞു.

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤