“അങ്ങനെ ആണെകിൽ ചാവേണ്ടത് നീ അല്ലെ”
എന്നും പറഞ്ഞ് ജിനുവിന്റെ കഴുത്തി അമർത്തി പിടിച്ച ശേഷം മറ്റേ കൈ കൊണ്ട് കഴുത്തിൽ നിന്നും തള്ളി വന്ന ആ ഞെരമ്പ് രാജു ഞെക്കി പൊട്ടിക്കാൻ തുടങ്ങി. അത് പൊട്ടിച്ച ശേഷം രാജു പിടി വിട്ടു, വേദന കൊണ്ട് ജിനു താഴെ കിടന്ന് മുരണ്ടു, മെല്ലെ പിടഞ്ഞ് പിടഞ്ഞ് ജിനു അവിടെ കിടന്ന് മരിച്ചു.
അന്ന് രാത്രി മോർച്ചറിയിൽ…
കണ്ണനും കെ-ടീമും ഒപ്പം നൈലയും ജിനുവിന്റെ ബോഡി കാണാൻ എത്തിയിരുന്നു.
“വളരെ കരുത്തനായ ഒരാൾ ആണ് ഇത് ചെയ്തത്. ജുഗുലാർ വെയ്ൻ വലിച്ച് പൊട്ടിച്ചത് ആണ് മറന്ന കാരണം” ഡോക്ടർ പറഞ്ഞു. ഇതെല്ലം കരഞ്ഞ് കൊണ്ട് നൈല അവിടെ ഇരുന്ന് കേട്ടു. (പീല – കെ ടീമിലെ അംഗം)
“പീല… ബോഡി ഫ്രീസറിലേക്ക് വെക്കാൻ ഉള്ള ഏർപ്പാട് ചെയ്യ്” എന്നും പറഞ്ഞ് ദേഷ്യത്തിൽ നൈല അവിടെ നിന്നും ഇറങ്ങി പോയി. കണ്ണൻ അവളെ തടയാൻ ശ്രേമിച്ചെക്കിലും അത് നടന്നില്ല.
“പീല, ഗുരുജി ഭായിയെ വിളിച്ചിട്ട് ലക്‌നൗവിൽ നിന്നും രാജുവിന്റെ സകല ഡീറ്റൈൽസും എടുക്കാൻ പറ” കണ്ണൻ അവരോട് ആവിശ്യപെട്ടു.
ഇതേ സമയം പോലീസ് സ്റ്റേഷനിൽ രാജുവിന് ചോദ്യം ചെയ്യാനായി ടോണിയുടെ മുറിയിലേക്ക് കൊണ്ടുവന്നപ്പോ. രാജുവിന് വലിക്കാനായി സിഗ്ഗ്രെറ്റ് എല്ലാം അവർ ടേബിളിൽ തന്നെ ഒരുക്കി വെച്ചിരുന്നു, അതിൽ നിന്നും ഒരെണ്ണം എടുത്ത് രാജു വലിക്കാൻ തുടങ്ങി.
“നീ എങ്ങനെയാ UP എത്തിയത്” ടോണി ചോദിച്ചു.
“സാധാരണ എല്ലാരും ബോംബെക് അല്ലെ പോക്കാർ, ഒരു ചേഞ്ച് പിടിച്ചത… നമ്മുടെ ടീം, എല്ലാവരും ഇപ്പൊ എവിടെ ഉണ്ട്”

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤