“ഇപ്പോഴാണ് നീ കാര്യത്തിലേക്ക് കിടന്നത്… നിന്റെ കണ്ണിന് വല്ല കാഴ്ച കുറവുണ്ടോ?”
“ചെറിയൊരു മങ്ങലുണ്ട്, പിന്നെ ഇടയ്ക്ക് ഇങ്ങനെ വെള്ളം വരും, നിന്റെ സിസ്റ്റം പോലെ…” പുച്ഛിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.
ദേഷ്യത്തിൽ രാജു കയ്യിലുണ്ടായിരുന്ന ഗ്ലാസ് പിടിച്ചു ഞെരിക്കാൻ തുടങ്ങി. അതേസമയത്ത് തന്നെ കണ്ണൻ ഒരു ഫോൺകോൾ വന്നതുകൊണ്ട് കണ്ണൻ അവിടെ നിന്നും മാറി നിന്നു, ലക്നൗവിൽ നിന്നും ഗുരുജീ ബാബുവായിരുന്നു അവനെ വിളിച്ചത്. എന്നാൽ കണ്ണനെ പോകാൻ അനുവദിക്കാതെ അവന്റെ കയ്യിൽ കയറി രാജു പിടിച്ചു.
“എന്റെ കൂടെ ഓരോ റൗണ്ട് അടിച്ചതിനു ശേഷം മാത്രമേ നിനക്ക് ഇവിടെ നിന്നും പോകാൻ പറ്റൂ” രാജു പറഞ്ഞു.
കൂടെയുണ്ടായിരുന്ന അവന്മാർക്ക് എല്ലാം ദേഷ്യം വന്നെങ്കിലും ഒന്നും ചെയ്യാൻ പാടില്ല എന്ന് കണ്ണന്റെ ആജ്ഞ കാരണം അവർ അവിടെ തന്നെ നിന്നു.
“അ ജിനു അല്ലെങ്കിൽ തന്നെ എനിക്കൊരു ശല്യമായിരുന്നു. അവന്റെ ഓരോ പ്രശ്നങ്ങൾ തീർക്കലാണ് ഇപ്പോഴത്തെ എന്റെ പ്രധാന പണി, നീ ഇത് ചെയ്തില്ലായിരുന്നെങ്കിലും എന്നെങ്കിലും ഞാൻ തന്നെ ഇത് ചെയ്തേനെ”
കണ്ണൻ പറഞ്ഞു, ശേഷം കണ്ണൻ രാജുവിന്റെ കൂടെ ചിയേഴ്സ് പറഞ്ഞു ഓരോ പെഗ് ഇതുവരെ കുടിച്ച ശേഷം അവിടെ നിന്നും പിരിഞ്ഞു.
“ആ ഗുരുജി ഞാൻ പറഞ്ഞ കാര്യം എന്തായി? അവനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയോ” ബാറിന്റെ പുറത്ത് എത്തിയതും കണ്ണൻ ഫോൺ എടുത്ത് ഗുരുജിയെ വിളിച്ച് കാര്യം ചോദിച്ചു.
“ഭായ് വെറുതെ മുട്ടാൻ നിക്കണ്ട ചില്ലറക്കാരനല്ല അവൻ. ഇവിടെ അവൻ അറിയപ്പെട്ടിരുന്നത് ഹാമർ രാജു എന്ന പേരിലാണ്. അവന്റെ പേര് കേട്ടാലെ ഇവിടെ ഓരോത്തന്മാരുടെ മുട്ട് വിറയ്ക്കാൻ തുടങ്ങും” ഗുരുജി പറഞ്ഞു.

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤