“ഏത് മറ്റവൻ, നിങ്ങളുടെ ഒക്കെ പ്രെശ്നം എന്താണ്” ജിനു പറഞ്ഞു.
“കഞ്ചാവ്” ടോണി ചോദിച്ചു. അത് കേട്ടതും ചെറിയ ഒരു ഞെട്ടലോട് കൂടി അനിഖ രണ്ട് പേരെയും മാറി നോക്കി.
“അനാവശ്യം പറയുന്നോ ഡാ. വെറുതെ തെളിയാത്ത കേസ് ഒക്കെ എടുത്ത് എന്റെ തലയിൽ ഇടാൻ നോക്കിയാൽ ഉണ്ടാലോ” അവർക്ക് നേരെ കൈ ചൂണ്ടി കാണിച്ച് കൊണ്ട് ജിനു പറഞ്ഞു.
“ഇവനൊക്കെ ഷഡി ഇടുന്നത് തന്നെ അതിന്റെ ഉള്ളിൽ കഞ്ചാവ് വെക്കാൻ ആണ്” കൂടെ ഉണ്ടായിരുന്ന രു പോലീസുകാരൻ പറഞ്ഞു. അപ്പൊ തന്നെ 2 കോൺസ്റ്റബ്ൾസ് ജിനുവിന് പുറകിൽ നിന്നും പിടിച്ചു, ശേഷം അവന്റെ പോക്കറ്റിൽ ടോണി തപ്പാൻ തുടങ്ങി.
“പിന്നെ എന്താടാ നിന്റെ മുറ്റത് കൃഷി ഇറക്കാൻ ഉള്ള വിത് ആണോ… ഇവനെ കൊണ്ടുപോയി ജീപ്പിൽ കേറ്റ്” പോക്കറ്റിൽ നിന്നും കിട്ടിയ കഞ്ചാവിന്റെ പാക്ക് എടുത്ത് പൊക്കിയ ശേഷം ടോണി ചോദിച്ചു. സങ്കടവും ഞെട്ടലും വഞ്ചിക്കപെട്ടവളുടെ ഭാവവും ഒരുമിച്ച് മുഖത് വന്ന അനിഖ അവനെ നോക്കി നിന്നു.
“അനിഖ ഇതൊന്നും വിശ്വസിക്കരുത്, ഇതെല്ലാം ട്രാപ് ആണ്” പോകുന്ന വഴിക്ക് ജിനു പറഞ്ഞു. അവളെ തല താഴ്ത്തി ടോണിയുടെ മുന്നിൽ തന്നെ നിന്നു.
“പ്രേമിക്കുമ്പോ നല്ല വല്ലവരെയും പ്രേമിച്ചൂടെ അനിഖേ, അതും നാട്ടിൽ നല്ല നല്ല ആൾകാർ ഉള്ളപ്പോ. എത്ര പെണ്ണുങ്ങളെ ആണ് ഇവൻ…” പറഞ്ഞ് മുഴുവിപ്പിക്കാതെ ടോണി അവിടെ നിന്നും ഇറങ്ങി.
അന്നേ ദിവസം രാത്രി അനിഖ തന്റെ വീട്ടിൽ വളരെ വിഷമിച്ച് ഇരിക്കുകയായിരുന്നു. അവളെ ആശ്വാസപ്പെടുത്താൻ ഇന്ന് അവളുടെ അമ്മ കൂടെ ഇല്ല, അതുകൊണ്ട് തന്നെ ഐശ്വര്യയെയും സിസ്റ്റർ നിഷയും അവിടെ വന്നിരുന്നു.

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤