“ഇനി എങ്ങാനും എന്റെ മോളെ നീ ശല്യപെടുത്താൻ വന്ന, പണ്ടത്തെ പോലെ രവി അങ്ങ് ഇറങ്ങും. പിന്നെ നീയും കാണില്ല നിന്റെ അളിയനും കാണില്ല” രവി അവനോട് ഭീഷണി മുഴക്കി.
“താൻ പോടോ… അനിഖ, ഐ ലൗ യു, ലൗ യു ഫ്രം ദി ബോട്ടം ഓഫ് മൈ ഹാർട്ട്” എന്നും പറഞ്ഞ് ജിനു അവിടെ നിന്നും പോയി.
ജിനു നേരെ പോയത് അവന്റെ ടൂറിസ്റ്റ് ഹോമിലേക്ക് ആയിരുന്നു. അവിടെ അവന് വേണ്ടി കഞ്ചാവും മരുന്നും എല്ലാം അവന്റെ ആൾകാർ ശെരിയാക്കി വെച്ചിരുന്നു. അതെല്ലാം ചൂടാക്കി സിറിഞ്ചിൽ ആക്കി അതെടുത്ത് ശരീരത്തിലേക്ക് കുത്തി വെച്ചു.
ജിനു അപ്പൊ തന്നെ അവന്റെ കൂടെ ഉള്ള ആൾക്കാരുമായി തൊട്ട് മുന്നിൽ ഉള്ള ഐശ്വര്യയുടെ വീട്ടിലേക്ക് പോയി, അവിടേക്ക് അവൾ എത്തുന്നതിന് മുമ്പ് തന്നെ അവിടെ ഉണ്ടായിരുന്ന ചെടി ചട്ടികളും, വീടിന്റെ വാതിലും ജനാലകളും എല്ലാം അവർ അടിച്ച് തകർത്തു. ഭ്രാന്ത് പിടിച്ച് അവിടെ നിന്നും ഓരോന്ന് കാണിച്ചു കൂട്ടിയ ജിനുവിന് അവർ എല്ലാവരും കൂടി പിടിച്ച് വലിച്ച് കൊണ്ട് പോയി, ജിനുവിന് അവന്റെ മുറിയിലേക്ക് അവർ എത്തിച്ചു.
കുറച്ച് നേരം കഴിഞ്ഞതും ഒരു സിഗ്ഗ്രെറ്റ് വലിച്ച് കൊണ്ട് ജിനു പുറത്തേക്ക് ഇറങ്ങി വന്നു. കണ്ണെല്ലാം ചുവന്ന് ഇരിക്കുന്നു, എന്തോ തീരുമാനിച്ച് ഇറങ്ങയതാണ് അവൻ എന്ന് എല്ലാരും മനസ്സിലാക്കി. ജിനു എല്ലാവരെയും വിളിച്ച് കൂട്ടി അവിടെ ഉണ്ടായിരുന്നു ഒരു ചെയറിൽ കേറി നിന്ന് അവൻ എല്ലാവരോട് സംസാരിക്കാൻ തുടങ്ങി.
“ഞാൻ ഇപ്പൊ എല്ലാവരെയും ഇവിടെ വിളിച്ചു വരുത്തിയത്, ഈ കൂട്ടത്തിൽ ഒരു ഭാഗ്യവാൻ ഇന്ന് എന്റെ കൈയിൽ ഉള്ള ഒരു വിലപ്പെട്ട സാധനം ലൈറ്റാണ് പോവുന്നു” ജിനു പറഞ്ഞു. ശേഷം അവന്റെ പോക്കറ്റിന്റെ ഉള്ളിൽ നിന്നും എന്തോ എടുത്തു.

Bro കൂടുതൽ മൂവീസ് ഇനിയും ചെയ്യാമോ
തീരെ ലൈക് ഇല്ല…
ആർക്കും അത്ര അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല എനിക്ക്
Bro വേറെയും movies try ചെയ്തു നോക്കു. സപ്പോർട്ട് ചെയ്യുന്നവർ undallo😊
10mathe pagile..”ഇവിടെ ആർക്കേലും ഇംഗ്ലീഷ് വായിക്കാൻ അറിയുമെക്കിൽ ഇതിന്റെ അർഥം പറഞ്ഞ് താടാ…” ..polich😹😹
നൈല ഉഷ, അറേബ്യൻ കുതിര 🤤