കോകില മിസ്സ് 4 [കമൽ] 215

“നീ കൊറേ നേരമായല്ലോ , ഒരുമാതിരി പെണ്ണുങ്ങളെപ്പോലെ, അതു ചോദിക്കട്ടെ, ഇതു ചോദിക്കട്ടെ എന്നൊക്കെ പറയുന്നു? എന്താണേലും പറ. നീ ഉച്ചക്ക് മിസ്സിങ് ആയത് ആരും ചോദിച്ചിട്ടുമില്ല, അന്വേഷിച്ചിട്ടുമില്ല. നീ നല്ല ഫേമസ് അണല്ലോടേയ്… സത്യത്തിൽ എന്താ നടന്നത്? നീയെവിടെപ്പോയതാ? അതോ നിന്നെ പിന്നേം ആരെങ്കിലും പൂട്ടിയിട്ടോ? “
“ഞാൻ കോകില മിസ്സിനോട് സംസാരിക്കാൻ വേണ്ടി ലാബിൽ…”
അവൻ കോകിലയെ ഉമ്മ വച്ചതൊഴികെ ബാക്കിയെല്ലാം പറഞ്ഞു. ചില ഭാഗങ്ങൾ അവനെ ഇക്കിളിപ്പെടുത്തിയെങ്കിലും ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ടല്ലോ എന്നാലോചിച്ച് സോണി കണ്ണു മിഴിച്ചു.
“ഞാൻ ചോദിക്കാൻ ഉദ്ദേശിച്ചത്… മച്ചമ്പീ… എന്റെ സ്ഥാനത്ത് നീയാണെങ്കിൽ എന്തു ചെയ്യും?”
“ചോദിക്കാനുണ്ടോ, ഞാൻ എന്റെ തന്നെ കരണത്തടിച്ച് സമസ്ഥാപരാധങ്ങളും പൊറുക്കാൻ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ച പഠിപ്പ് നിർത്തി വീട്ടിലിരിക്കും.”
“ശെരി. എല്ലാം മായ്ച്ചു കള. ഞാൻ വേറൊരു രീതിയിൽ ചോദിക്കാം. മം… നിനക്ക് സ്വന്തമാണെന്നു നീ വിശ്വസിക്കുന്ന ഒന്ന്. അത് നിന്റെ കൈപ്പിടിയിലുണ്ട്. പക്ഷെ, സ്വന്തമാക്കാൻ കഴിയുന്നില്ല. നിനക്കാണെങ്കിൽ അതില്ലാതെ പറ്റില്ല. നീയാണേൽ എന്തു ചെയ്യും???
“അതിന് കയ്യിലൊണ്ടെങ്കിൽ സ്വന്തം പോലെ തന്നല്ലേ?”
“അല്ലളിയാ കൈപ്പിടിയിൽ ഒതുക്കുന്നതും സ്വന്തമാക്കുന്നതും രണ്ടും രണ്ടാണ്. നിനക്കത് കുറച്ചു കാലം കഴിഞ്ഞ് മനസ്സിലാവും.”
“ഹോ….. അവന്റെ ഒരു കഞ്ചാവ് സാഹിത്യം. എന്തായാലും… ഇതിൽ കൂടുതൽ ചിന്തിക്കാനെന്തിരിക്കുന്നു?”
“ഒന്നുമില്ലേ?”
“ഒന്നുമില്ലളിയ, നിനക്ക് സ്വന്തമാക്കണം എന്ന് തോന്നുന്നതിന് വേണ്ടി നീ പൊരുതണം. സ്വന്തമാവുന്നത് വരെ. അതു നിനക്കുള്ളതാണെങ്കിൽ എത്ര നാൾ കഴിഞ്ഞാലും എന്തു തന്നെയായാലും അത് നിന്നിലേക്ക് തന്നെ വന്നു ചേരും.”
‘നീ പൊരുതണം. സ്വന്തമാവുന്നത് വരെ’… ആ വാചകം ഒരായിരം തവണ തന്റെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നത് പോലെ തോന്നി ജിതിന്‌. തന്റെ കൂടെ തന്റെ സൈക്കിളും ഉന്തി നടക്കുന്ന സോണിയെ ആദ്യം കാണുന്നത് പോലെ അവൻ നോക്കി. വാ തുറന്നാൽ വേകിളിത്തരം മാത്രം പറഞ്ഞിരുന്ന തന്റെ പഴയ സോണി തന്നെയാണോ ഇത്? അല്ലാ എന്നവന് തോന്നി. കാരണം ആ സംഭാഷണം കഴിഞ്ഞ് ഇരുവരും രണ്ടു വഴിക്ക് പിരിയുന്നത് വരെ അവർക്കിടയിലെ നിമിഷങ്ങൾ മൂകമായിരുന്നു. കാർമേഘങ്ങൾ ഇരുണ്ടുകൂടി മാനം കറുത്തു. പിന്നിൽ, ക്ലാസ്സ് മുറിയുടെ ഒരു കോണിൽ ചതച്ചരക്കപ്പെട്ട ഒരു പനിനീർപ്പൂവ് ആരുമറിയാതെ നിശബ്ദം തേങ്ങി.
“ജിതിൻ, യൂ ആർ മേക്കിംഗ് നോ പ്രോഗ്രാസ്. ആർ യു സ്റ്റക്ക് സംവേയർ? ഐ ഡോണ്ട് നോ ഇഫ് യു കാൻ ഹാൻഡിൽ ദിസ് പ്രോജക്ട് എനി മോർ. തനിക്കെന്തു പറ്റി? ഓഹ് ജിതിൻ, ഹൗ ലോ യൂ ഹാവ് ഫോള്ളൻ… ജിതിൻ, ജിതിൻ….. ജിതിൻ!!!!!!”
ജിതിൻ അവന്റെ കട്ടിലിൽ നിന്നും ഞെട്ടിയെണീറ്റു. ഓഹ്… സ്വപ്നമായിരുന്നോ? ജിതിന്റെ മേലധികരി കുരുവിളയുടെ സന്ദർശനം സ്വപ്നത്തിലൂടെയായിരുന്നെങ്കിലും അവന്റെ ഹൃദയമിടിപ്പ് കൂട്ടി. അവരൊക്കെ ഇപ്പൊ എന്തെടുക്കുകയായിരിക്കും? സമയം വന്നതോ അതോ പോയതോ? തന്റെ ശരീരത്തിന് ഇപ്പൊ എന്തു സംഭവിച്ചു കാണും? ഒരുപാട് ആലോചിച്ചു ശീലമല്ലാത്ത മനസ്സിനെ അവൻ ചിതഭ്രമത്തിന് വിട്ടു കൊടുക്കാതെ ഉറങ്ങാൻ ശ്രമിച്ചു. ടൈം പീസിൽ നോക്കിയപ്പോൾ മണി ഒന്ന്‌. വെളുപ്പിനേ വെറുപ്പിച്ചു. നല്ല ക്ഷീണം കാരണം തലേന്ന് നേരത്തെ ഉറങ്ങിയതാണ്. ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി പുതച്ചു കിടന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

23 Comments

Add a Comment
  1. പൊന്നു.?

    അതിമനോഹരം…..

    ????

    1. താങ്സ് പൊന്നു…✊

  2. ശരിക്കും ഈ ഭാഗവും പൊളിച്ചു.ഈ കഥ പറഞ്ഞരിക്കാൻ സാധിക്കാത്ത ഒരു ഫീൽ നൽകുന്നുണ്ട്.Waiting ഫോർ next part.

    1. അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ…✊

  3. കണ്ടപ്പഴേ ഒറ്റയടിക്ക് വായിച്ചു… കഴിഞ്ഞ പാർട്ടുകൾ പോലെതന്നെ… അതിമനോഹരം…

    1. Thank you jo bro…✊

  4. Kamal Bro,

    Njan Devane kurichu ingane ezhuthuvan karam, nimmude Asuran Broye polullavarku likum commentsum onnum kittunnilla ennu paranju vilapikkumpol, nammal vayanakarum, kambikuttanile ella ezhuthukarum pullikayi likum comments nirlloban nalkumpol, orikkalengilum ah commentinu oru marupadi allengil pulliyudo pulli ee sitil sajeevamanu enoru sujana tharamllo.

    1. ??✌️✊

  5. Dark Knight മൈക്കിളാശാൻ

    കമൽ ബ്രോ, കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. മൈക്കിളാശാൻ… താങ്സ് ണ്ട് ട്ടാ…✊

  6. നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

    1. ആൽബി ബ്രോ… ഒരുപാട് സന്തോഷമുണ്ട്, താങ്കളുടെ ഈ വാക്കുകൾ കണ്ട്.

  7. നല്ല ഫീലിൽ തന്നെ മുന്നോട്ട് പോകുന്നു.
    കഴിഞ്ഞ പാർട്ട്‌ പോലെ തന്നെ അതിമനോഹരം കീപ് ഗോയിങ്
    വെയ്റ്റിംഗ് ഫോർ the next part

    സസ്നേഹം ആരോ ?

    1. Arrow bro… അമ്പൽക്കുളം പോലെ ഒരു ഐറ്റം കൂടി ഇടു ബ്രോ… കുറച്ച് ലൗ അടിച്ച് സെന്റി അടിച്ച് പ്രചോദനം ഉൾക്കൊള്ളട്ടെ…
      നിങ്ങളെയൊക്കെ നുമ്മ കാത്തിരിപ്പിക്കോ??

      1. രണ്ടാമത് ഒരു കഥ post ചെയ്യാത്തത് പേടിച്ചിട്ടാണ്. ആമ്പൽകുളം പോലെ അത്‌ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന്.

        എന്തായാലും ഞാൻ എഴുതി വെച്ച ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഓട്ടോഗ്രാഫ്. നല്ലതാണേലും ചീത്ത ആണെങ്കിലും അഭിപ്രായം അറിയിക്കും എന്ന വിശ്വാസത്തിൽ…

        ആരോ ?

  8. കൊള്ളാം, കോകിലയുടെ ചാപ്റ്റർ അത്ര പെട്ടെന്ന് ഒന്നും ജിതിന്റെ മനസ്സിൽ ക്ലോസ് ആവും എന്ന് തോന്നുന്നില്ലല്ലോ, ഫൈസലിനെ അടുത്ത ഭാഗത്തിൽ ഒതുക്കും എന്ന് പ്രതീക്ഷിക്കുന്നു

    1. അത് നേരാണ് റഷീദ് ബ്രോ… കോകിലയിൽ നിന്നും കോകില കാരണവും ജിതിൻ കുറെ പഠിക്കാനുണ്ട്. കോകിലയുടെ ചാപ്റ്റർ ക്ലോസ് ആയാൽ പിന്നെ ജിതിനുണ്ടോ? ഫൈസലിന് ഒരു പണി കണ്ടു വച്ചിട്ടുണ്ട്. സപ്പോർട്ടിന് നന്ദിയുണ്ട് ബ്രോ…✊

  9. Kamal Ji,

    Oro Adhyayavum supperayittundu, ipravashyam page kuranju ennoru vishamam. enthayalum adutha bhagithinayi kathrikuvan vendathellam ithilundu.

    Devane pole ullavar kannam thirivu kanikkunnathinu nalla oru prathikaram ayittanu njan ithine kanunnathu.

    Thanks

    1. ദേവൻ ബ്രോ വേറെ ലെവലല്ലേ മണിക്കുട്ടൻ ബ്രോ, പുള്ളീടെ സ്റ്റോറിട്ടെല്ലിങ് സ്‌കിൽ അതുക്കും മേലെ. അത്രയൊന്നും അടുത്തകാലത്ത് എത്തിപ്പെടാൻ പാടാണ് ബ്രോ… മനസ്സിൽ കാണാൻ എളുപ്പമാണ്. പക്ഷെ മനസ്സിലുള്ളത് കടലാസിൽ പകർത്താൻ കുറച്ചു ബുദ്ധിമുട്ടാണ്.അതിന് നേരം നോക്കണം, നമ്മടെ മൂഡ് നോക്കണം, എപ്പോഴൊക്കെയോ മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കാൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി പരീക്ഷിച്ചു നോക്കിയപ്പോളാ ഇവിടുത്തെ നല്ല നല്ല എഴുത്തുകാരുടെ പരിശ്രമങ്ങൾ മനസ്സിലാവുന്നത്. ദേവൻ ബ്രോ ഇപ്പൊ അങ്ങനെ ഒരു അവസ്ഥിയിൽ കൂടെ കടന്നു പോകുവാണ്‌, എന്നാ തോന്നുന്നത്. ഇല്ലെങ്കിൽ ദേവരാഗം പോലൊരു സ്റ്റോറി പുള്ളി അങ്ങനെ ലാഗ് ചെയ്യേണ്ടതല്ല. കട്ട സപ്പോർട്ടിന് നന്ദി ബ്രോ…✊

  10. മുൻ അധ്യായങ്ങൾ പോലെ, വായനാ സുഖം തരുന്ന ഒരധ്യായമാണ് ഇതും. അഭിനന്ദനങ്ങൾ.

    1. വിലയേറിയ വാക്കുകൾക്ക് നന്ദിയുണ്ട് സ്മിതേച്ചീ…✊

  11. ഉണ്ണിയേട്ടൻ ഫസ്റ്റ്
    നിന്ന നിൽപ്പിൽ മൊത്തം വായിച്ചു തീർത്തു.
    ഒന്നും പറയാനില്ല, മുൻപത്തെ പാട്ടുകൾ പോലെ തന്നെ പൊളിച്ചു.
    അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടുക

    1. പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ… പ്രോത്സാഹനത്തിന് നന്ദി…✊

Leave a Reply

Your email address will not be published. Required fields are marked *