“ഞാൻ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കില്ല. എന്നാൽ നീ ചെയ്തതിനെ ന്യായീകരിക്കാനും എനിക്കാവില്ല. ഞാനിന്ന് പോരുമ്പോൾ കോകിലക്ക് ചെറിയ പനിയുണ്ടായിരുന്നു. അതാ മിസ്സ് ഇന്ന് വരാതിരുന്നെ.”
എല്ലാം കേട്ട് മിണ്ടാതെ നിൽക്കാനേ ജിതിന് കഴിഞ്ഞുള്ളു. ഒന്നും തിരിച്ചു പറയാനോ, അവരെ ഒന്നും അറിയിക്കാനോ അവൻ മുതിർന്നില്ല.
“ജിത്തൂ, നിന്നോട് കോകില കുറച്ച് ഫ്രീയായി പെരുമാറി, അടുത്തിടപഴകി. നിന്റെ പ്രായത്തിലുള്ള ഒരു പയ്യൻ ആ പെരുമാറ്റത്തെ തെറ്റിദ്ധരിക്കും. ഇറ്റ് ഇസ് നാച്ചുറൽ. പക്ഷെ നീ ചെയ്തത് കുറച്ച് കടന്നു പോയി.”
ജിതിൻ നിന്ന് ഐസായി. അവനെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നാവനങ്ങുന്നില്ല.
“നീ പേടിക്കണ്ട. അവൾ ഇത് വേറെയാരോടും പറഞ്ഞിട്ടില്ല. ഞാനും പറയില്ല. പക്ഷെ നീയെനിക്ക് ഒരു വാക്ക് തരണം.”
ജിതിൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി.
“നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നീ പൊയ്ക്കൊണ്ടിരിക്കുന്നത്. നിന്റെ മുന്നോട്ടുള്ള ജീവിതത്തെ തീരുമാനിക്കുന്നത് ഈ സമയമാണ്. ഇപ്പോൾ പഠിക്കുക എന്നല്ലാതെ മറ്റൊരു വിചാരവും നിന്റെ ഉള്ളിൽ ഉണ്ടാകാൻ പാടില്ല. നീ പഠിക്ക്. പഠിച്ച് നല്ല മാർക്ക് വാങ്ങി എല്ലാരേയും കൊണ്ട് നല്ലത് പറയിക്ക്. കോകിലക്ക് നീ കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സന്തോഷവും ഗുരുദക്ഷിണയും അതാണ്. എന്താ പറ്റ്വോ?”
വിദ്യ കൈ നീട്ടി. ഉള്ളു നുറുങ്ങുന്ന വേദനയിലും ജിതിൻ മുഖത്തെ പുഞ്ചിരി മായ്ക്കാതെ വിദ്യയുടെ കയ്യിൽ തന്റെ കരതലം ചേർത്തു. വീട്ടിൽ ചെന്ന് കയറിയപ്പോൾ തൊട്ട് കേട്ട് തുടങ്ങിയ അമ്മയുടെ വേവലാതികൾക്ക് സ്കൂളിൽ മറ്റൊരു കുട്ടിയിമായി അബദ്ധവശാൽ കൂട്ടിയിടിച്ച് മുറിഞ്ഞതാണെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എന്നാൽ ഉള്ളിലെ മുറിവുകൾ ‘അമ്മയെന്ന വൈദ്യൻ കണ്ടു പിടിച്ചാലോ എന്ന് പേടിച്ച് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് അവൻ മുറിക്കകത്തു ചടഞ്ഞു കൂടി. കഴിക്കാൻ നേരമായപ്പോൾ ‘അമ്മ വന്നു വിളിച്ചു. അച്ഛൻ ജോലി കഴിഞ്ഞെത്തിയിരുന്നു. ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ ഇടക്കിടെ തന്റെ കീഴ്ചുണ്ടിലെ മുറിവിന് മേൽ വീഴുന്ന അച്ഛന്റെ നോട്ടം ഒരു പരിധി വരെ അവൻ കൈ കൊണ്ട് മറച്ചു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ കൈ കഴുകി മുറിയിൽ കയറി കതകടച്ചു. എന്നാൽ മനസ്സിലെ ആന്തലിന് ശമനമുണ്ടായിരുന്നില്ല. സ്നേഹിക്കുന്ന പെണ്ണിന്റെ സ്വസ്ഥത താൻ കാരണം വേരറ്റു പോയി. ഒരു തരത്തിൽ പറഞ്ഞാൽ സ്വാർത്ഥനാണ് താൻ. തന്റെ കാര്യം മാത്രം കണക്കിലെടുത്ത് അവളുടെ കളങ്കമില്ലായ്മയെ മുതലെടുത്തവൻ. താൻ ഇനിയും ആ പഴയ കുട്ടിയിൽ നിന്നും ഏറെ വളരാനിരിക്കുന്നു. കഷ്ടം… ഓരോന്ന് ചിന്തിച്ചു കൂട്ടി കിടക്കയിലേക്ക് ചാഞ്ഞ അവൻ പതിയെ ഉറങ്ങിപ്പോയി. തന്റെ മുടിയിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൻ മിഴി തുറന്നു. പ്രഭാകരൻ, അവന്റെ അച്ഛൻ അവനെ വാത്സല്യത്തോടെ ഒരു നിമിഷം നോക്കി, ഭാവം മാറ്റി തിരിഞ്ഞു നടക്കാനൊരുങ്ങി.
“അച്ഛാ”
പ്രഭാകരൻ പെട്ടെന്ന് നിന്നു. തിരിച്ചു വന്ന് ജിതിന്റെ അടുത്തിരുന്നു.
“അരുമായിട്ടാ സാറേ തല്ലുണ്ടാക്കിയത്?
“അല്ലഛ, ഞാൻ ക്ലാസ്സിലെ ഒരു കുട്ടിയിമായി…”
“മം… മതി. ആ ന്യായം നിന്റെ അമ്മയുടെ അടുത്ത് ചിലവാവും. ഞാൻ നിന്റെ പ്രായം കഴിഞ്ഞാടാ വന്നേ.”
അതിമനോഹരം…..
????
താങ്സ് പൊന്നു…✊
ശരിക്കും ഈ ഭാഗവും പൊളിച്ചു.ഈ കഥ പറഞ്ഞരിക്കാൻ സാധിക്കാത്ത ഒരു ഫീൽ നൽകുന്നുണ്ട്.Waiting ഫോർ next part.
അടുത്ത ഭാഗം അയച്ചിട്ടുണ്ട് ബ്രോ…✊
കണ്ടപ്പഴേ ഒറ്റയടിക്ക് വായിച്ചു… കഴിഞ്ഞ പാർട്ടുകൾ പോലെതന്നെ… അതിമനോഹരം…
Thank you jo bro…✊
Kamal Bro,
Njan Devane kurichu ingane ezhuthuvan karam, nimmude Asuran Broye polullavarku likum commentsum onnum kittunnilla ennu paranju vilapikkumpol, nammal vayanakarum, kambikuttanile ella ezhuthukarum pullikayi likum comments nirlloban nalkumpol, orikkalengilum ah commentinu oru marupadi allengil pulliyudo pulli ee sitil sajeevamanu enoru sujana tharamllo.
??✌️✊
കമൽ ബ്രോ, കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
മൈക്കിളാശാൻ… താങ്സ് ണ്ട് ട്ടാ…✊
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
ആൽബി ബ്രോ… ഒരുപാട് സന്തോഷമുണ്ട്, താങ്കളുടെ ഈ വാക്കുകൾ കണ്ട്.
✊
നല്ല ഫീലിൽ തന്നെ മുന്നോട്ട് പോകുന്നു.
കഴിഞ്ഞ പാർട്ട് പോലെ തന്നെ അതിമനോഹരം കീപ് ഗോയിങ്
വെയ്റ്റിംഗ് ഫോർ the next part
സസ്നേഹം ആരോ ?
Arrow bro… അമ്പൽക്കുളം പോലെ ഒരു ഐറ്റം കൂടി ഇടു ബ്രോ… കുറച്ച് ലൗ അടിച്ച് സെന്റി അടിച്ച് പ്രചോദനം ഉൾക്കൊള്ളട്ടെ…
നിങ്ങളെയൊക്കെ നുമ്മ കാത്തിരിപ്പിക്കോ??
✊
രണ്ടാമത് ഒരു കഥ post ചെയ്യാത്തത് പേടിച്ചിട്ടാണ്. ആമ്പൽകുളം പോലെ അത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന്.
എന്തായാലും ഞാൻ എഴുതി വെച്ച ഒരു കഥ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഓട്ടോഗ്രാഫ്. നല്ലതാണേലും ചീത്ത ആണെങ്കിലും അഭിപ്രായം അറിയിക്കും എന്ന വിശ്വാസത്തിൽ…
ആരോ ?
കൊള്ളാം, കോകിലയുടെ ചാപ്റ്റർ അത്ര പെട്ടെന്ന് ഒന്നും ജിതിന്റെ മനസ്സിൽ ക്ലോസ് ആവും എന്ന് തോന്നുന്നില്ലല്ലോ, ഫൈസലിനെ അടുത്ത ഭാഗത്തിൽ ഒതുക്കും എന്ന് പ്രതീക്ഷിക്കുന്നു
അത് നേരാണ് റഷീദ് ബ്രോ… കോകിലയിൽ നിന്നും കോകില കാരണവും ജിതിൻ കുറെ പഠിക്കാനുണ്ട്. കോകിലയുടെ ചാപ്റ്റർ ക്ലോസ് ആയാൽ പിന്നെ ജിതിനുണ്ടോ? ഫൈസലിന് ഒരു പണി കണ്ടു വച്ചിട്ടുണ്ട്. സപ്പോർട്ടിന് നന്ദിയുണ്ട് ബ്രോ…✊
Kamal Ji,
Oro Adhyayavum supperayittundu, ipravashyam page kuranju ennoru vishamam. enthayalum adutha bhagithinayi kathrikuvan vendathellam ithilundu.
Devane pole ullavar kannam thirivu kanikkunnathinu nalla oru prathikaram ayittanu njan ithine kanunnathu.
Thanks
ദേവൻ ബ്രോ വേറെ ലെവലല്ലേ മണിക്കുട്ടൻ ബ്രോ, പുള്ളീടെ സ്റ്റോറിട്ടെല്ലിങ് സ്കിൽ അതുക്കും മേലെ. അത്രയൊന്നും അടുത്തകാലത്ത് എത്തിപ്പെടാൻ പാടാണ് ബ്രോ… മനസ്സിൽ കാണാൻ എളുപ്പമാണ്. പക്ഷെ മനസ്സിലുള്ളത് കടലാസിൽ പകർത്താൻ കുറച്ചു ബുദ്ധിമുട്ടാണ്.അതിന് നേരം നോക്കണം, നമ്മടെ മൂഡ് നോക്കണം, എപ്പോഴൊക്കെയോ മനസ്സിൽ തോന്നുന്നത് കുത്തിക്കുറിക്കാൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി പരീക്ഷിച്ചു നോക്കിയപ്പോളാ ഇവിടുത്തെ നല്ല നല്ല എഴുത്തുകാരുടെ പരിശ്രമങ്ങൾ മനസ്സിലാവുന്നത്. ദേവൻ ബ്രോ ഇപ്പൊ അങ്ങനെ ഒരു അവസ്ഥിയിൽ കൂടെ കടന്നു പോകുവാണ്, എന്നാ തോന്നുന്നത്. ഇല്ലെങ്കിൽ ദേവരാഗം പോലൊരു സ്റ്റോറി പുള്ളി അങ്ങനെ ലാഗ് ചെയ്യേണ്ടതല്ല. കട്ട സപ്പോർട്ടിന് നന്ദി ബ്രോ…✊
മുൻ അധ്യായങ്ങൾ പോലെ, വായനാ സുഖം തരുന്ന ഒരധ്യായമാണ് ഇതും. അഭിനന്ദനങ്ങൾ.
വിലയേറിയ വാക്കുകൾക്ക് നന്ദിയുണ്ട് സ്മിതേച്ചീ…✊
ഉണ്ണിയേട്ടൻ ഫസ്റ്റ്
നിന്ന നിൽപ്പിൽ മൊത്തം വായിച്ചു തീർത്തു.
ഒന്നും പറയാനില്ല, മുൻപത്തെ പാട്ടുകൾ പോലെ തന്നെ പൊളിച്ചു.
അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടുക
പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ… പ്രോത്സാഹനത്തിന് നന്ദി…✊