അതിനും അവൻ ചിരിച്ചതെയുള്ളൂ. ഇല്ല. ഇനി വിളിക്കില്ല കോകില…, ഇനി ഒന്നിനുമില്ല. അവൻ മനസ്സ് കൊണ്ട് മറുപടി കൊടുത്തു.
“മം…. ബൈ…” അവൾ കയ്യുയർത്തി.
“ഗുഡ്ബൈ…”
അവന്റെ സ്വരം പതിവിലും ശാന്തമാണെന്ന് അവൾ തിരിച്ചറിഞ്ഞു. രണ്ടു പേർക്കിടയിലും എന്തോ ഒരു ടെൻഷൻ നിറഞ്ഞു നിൽക്കുന്നത് അവരിരുവരും അറിയുന്നുണ്ട്. എന്നാൽ പരസ്പരം നോക്കുമ്പോൾ, മനസ്സിൽ തുടങ്ങുന്ന ചിന്തകൾ പൂർത്തിയാക്കാനാവാതെ അവർ കുഴങ്ങി. ജിത്തു അവളെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ചു. അവൻ തല തിരിച്ച് സൈക്കിളിൽ കയറി പതിയെ ചവുട്ടി നീങ്ങി. പോകുന്ന വഴിക്ക് വല്ല വണ്ടിയും തട്ടി കാഞ്ഞു പോയാൽ മതിയെന്ന് അവൻ അതിയായി ആഗ്രഹിച്ചു. വീട്ടിൽ കയറിച്ചെന്ന ഉടൻ, അംബികാമ്മയോട് ഒരക്ഷരം മിണ്ടാതെ അവൻ മുകളിൽ കയറിപ്പോയി വാതിലടച്ചു. ബാഗ് മുറിയുടെ ഒരു മൂലക്ക് വലിച്ചെറിഞ്ഞ് തുണി പോലും മാറാതെ അവൻ കിടക്കയിലേക്ക് മലർന്നു വീണു. അവന്റെ മനസ്സ് അവളിലേക്കും അല്പം മുൻപ് കഴിഞ്ഞ സംഭവങ്ങളിലേക്കും ചെന്നെത്തി.
ഹാവൂ… അങ്ങനെ, അതു കഴിഞ്ഞു. ഇനി കോകില അതാണ്, ഇതാണ് എന്ന് പറഞ്ഞു നടക്കണ്ടല്ലോ? അല്ലേലും അങ്ങനെ എന്തെങ്കിലും തോന്നാൻ മാത്രം അവൾ തനിക്ക് എന്തു ചെയ്തു തന്നു? അവൾക്ക് വേണ്ട. പിന്നെ ഞാനെന്തിനാ വെറുതെ… ഞാനൊരു വിഡ്ഢി തന്നെ. വിഡ്ഢിക്കൂശ്മാണ്ടം. അവൻ സ്വയം മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹേയ്, ഒരു പെണ്ണ് കാരണം ഞാൻ കരയാൻ പാടില്ല. അത് മനസ്സിൽ കുറിച്ചിട്ട പോളിസിയാ. ശേ…. കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ ഘനം ഒന്നിറക്കി വെക്കാൻ…, ഒരു വട്ടം കണ്ണു തുടച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലെന്നു കണ്ട് അവൻ തുണിയെല്ലാം ഊരിയെറിഞ്ഞ് നേരെ ബാത്റൂമിൽ കയറി ഷവർ തുറന്ന് നൂല് പോൽ പൊഴുയുന്ന ജലധരക്ക് കീഴെ ചുവരിൽ കൈ താങ്ങി നിന്നു. തല വഴി വെള്ളം വീഴുമ്പോഴും കവിളിൽ നിന്നും കണ്ണീരിന്റെ ചൂട് മാത്രം മാറിയില്ല.
“എന്താ സാറേ, ഇന്നും ആരെങ്കിലുമായി അടിയുണ്ടാക്കിയോ?” രാത്രി കിടക്കുന്നതിന് മുൻപ് അവന്റെ മുറിക്കകത്തേക്ക് കയറിച്ചെന്ന പ്രഭാകരൻ മുരടൻ ശബ്ദത്തിൽ ചോദിച്ചു.
“ഇല്ലച്ഛാ… അങ്ങനെയൊന്നുമില്ല.” ജിത്തു കിടക്കയിൽ എണീറ്റിരുന്ന് അച്ഛന്റെ മുൻപിൽ മര്യാദ കളിച്ചു.
“നിന്റെ മുഖം വാടിയാൽ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു മെഷീൻ താഴെയുണ്ട്. പറഞ്ഞേക്കാം. അവൾ പറഞ്ഞു വിട്ടതാ എന്നെ, പോന്നുമോന് എന്തോ പറ്റി, ചെന്ന് ചോദിക്കാൻ. എന്താ… എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ?”
“ഹേയ്, അച്ഛനോട് പറയാൻ പറ്റാത്ത എന്ത് കാര്യം? ഇതൊക്കെ സ്ഥിരം നമ്പരല്ലേ അച്ഛാ? ലൈൻ ഒന്ന് മാറ്റിപ്പിടിച്ചൂടെ?”
“ഹ ഹ ഹ. എടാ മോനെ, ഒരു പ്രായമായാൽ കുട്ടികളെ അച്ഛാ എന്ന് വിളിക്കണം എന്നാ ചൊല്ല്. നിന്നോട് സംസാരിക്കാൻ ഇതിലും നല്ല തുടക്കമുണ്ടോ?”
“ഞാൻ ചുമ്മാ പറഞ്ഞതാ അച്ഛാ. എനിക്ക് കുഴപ്പമൊന്നും ഇല്ലന്ന് അമ്മയോട് പറഞ്ഞേക്ക്.”
When we can expect the next part Kamal..?
I’ve sent the story bro, might get another one or two days to get published. Thanks for the wait.✊
When we can expect the next part kamal..??
I’ve sent the story bro, might take another one or two days to get published. Thanks for the wait.
Dear Kamal,
Polichu mone, nalla oru fight pratheeshichathayirunu, thudakam shokam, odukam akamshayil niruthi porichu.
Thanks & Waiting for next part.
നന്ദി വരവു വെച്ചിരിക്കുന്നു മണിക്കുട്ടൻ ബ്രോ, ഫൈറ്റ് സീൻ ഇനി ഉണ്ടാവുമെന്ന് ഉറപ്പില്ല. ഇനി എന്റെ വക ഒരു നന്ദി, തുടക്കം മുതൽ കൂടെ നിന്നതിന്. നന്ദി.
കമൽ.
കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. തിരിച്ചു വന്നു നോക്കിയപ്പോ വളരെ കുറച്ചു കഥകൾ മാത്രമേ മനസ്സിൽ തട്ടിയുള്ളു അതിലൊന്നാണ് ഇത് …തുടർന്നും എഴുതുക .. ശരിക്കും കോകില ആരാ ..ഇപ്പോഴും ഒരു പ്രഹേളിക ആയി നിലകൊള്ളുന്നു.
ക്ഷമിക്കണം ബ്രോ, മൂന്നോ നാലോ ഭാഗങ്ങളിൽ മാത്രം ചുരുക്കാൻ ഉദ്ദേശിച്ചാണ് ഈ കഥ തുടങ്ങിയത്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതിയാണ് ചില ഭാഗങ്ങൾ ഇടക്ക് കുത്തിക്കയറ്റിയത്. എന്നാൽ കഥാതന്തുവിനെ പൂർണ്ണമായും നശിപ്പിക്കാതിരിക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. തുടക്കവും ഒടുക്കവും മാത്രമേ മനസ്സിൽ പൂർണ്ണമായും ഉണ്ടായിരുന്നുള്ളു. താങ്കളുടെ നിരീക്ഷണ പാഠവം പ്രശംസനാർഹമാണ്. വിലയേറിയ അഭിപ്രായത്തിന് നന്ദി. അതിയായ സന്തോഷത്തോടെ
കമൽ.
വെറും കമ്പി ആകാതെ നല്ല മനസിൽ തട്ടുന്ന കഥയാണ്. തനിക്ക് കമ്പി കുറച്ചു നല്ല ഒരു സിനിമ കഥ എഴുത്തതില്ലേ,ഭാവി ഉണ്ട് നല്ല അടിപൊളി രചന.
ഒരു കൈ നോക്കിക്കളയാം?. അഭിപ്രായങ്ങൾക്ക് നന്ദിയുണ്ട് ജോസഫ്.
ഒന്നും പറയാനില്ല… കിടു..
വായിച്ചതിൽ ഈ പാർട്ട് വല്ലാതെ മനസ്സിൽ തട്ടി… ആ ഫീൽ Onnu vere aayirunnu
ജിത്തുവിന് കോകിലയെ കിട്ടും എന്ന് പ്രതീക്ഷികുന്നു…
അടുത്ത പാർട്ട് പെട്ടെന്ന് വരുമെന്ന് വിജാരിക്കുന്നു…
നന്ദിയുണ്ട് രോഹൻ, പ്രതീക്ഷകളിൽ നിരാശ നിറയാതിരിക്കട്ടെ.
The 8th part of the story is very heart touching….
Totaly loved it…
What a feel…
I wish this is gona be happy ending..
Waiting for next part please do fast…
I Thank you for your compliment bro, glad to hear that you liked this part. I will definitely try to bring out my best in creating a good climax. Really appreciate the wait.
കരയിപ്പിച്ചു കളഞ്ഞല്ലോ….
Waiting fot next part….
കഴിയുന്നതും പെട്ടെന്ന് തരാം ബ്രോ.
കൊറേ കാലത്തിന് ശേഷം കോകില മിസ്സിനെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഇങ്ങനെ കരയിപ്പിക്കാനാണെന്ന് വിചാരിച്ചില്ല.
എന്താ ആശാനേ, ആ പാവം ഏതെങ്കിലും മൂലക്കിരുന്നു കാരഞ്ഞോട്ടെ
Bro പതിവ് പോലെ തന്നെ ഈ പാർട്ടും അതിമനോഹരം.
നഷ്ടപ്പെടുമ്പോൾ ആണ് എന്തിനും ഭംഗിയേറുന്നത് എന്ന് പറയുമെങ്കിലും, ജിത്തുന് മിസ്സിനെ നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ആരോ ?
താങ്കളുടെ പ്രാർഥന ഫലിക്കാൻ ഞാനും പ്രതിർത്ഥിക്കാം ആരോ… കാത്തിരുന്നു കിട്ടിയ അഭിപ്രായത്തിന് നന്ദി ബ്രോ…✊
നന്നായിരിക്കുന്നു കമൽ.
താങ്കൾ അത്ഭുതപ്പെടുത്തിയ പോലെ ആരും ഇത് വരെ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല.അത്രക്ക് മികച്ചതായിരുന്നു ഇതിന്റെ തുടക്ക ഭാഗം.
ബാക്കി ഭാഗങ്ങളും മികച്ചതാകട്ടെ..
ആശംസകൾ.
ഗൗതം
നന്ദി ഗൗതം, ആവുന്നത് പോലെ ശ്രമിക്കാം.✊
Kollam.enik valare nannayi eshtapettu..waiting for nxt part
നന്ദി താമര, അടുത്ത ഭാഗം എഴുതിക്കഴിഞ്ഞാൽ ഉടൻ പോസ്റ്റ് ചെയ്യാം✊
ഓരോ next page എന്ന് കാണുമ്പോഴും ഒരു സന്തോഷമാ…. ഇത് തീരാതിരുനെങ്ങിൽ….. അടുത്ത പാർട്ട് വൈകിപ്പിക്കരുത് bro പെട്ടെന്നു തരണം ?
എഴുതിത്തുടങ്ങി ബ്രോ…കഴിയുന്നതും വേഗം സബ്മിറ്റ് ചെയ്യാം✊
നന്നായിട്ടുണ്ട്
ഓരോരോ പാർട്ടും മുൻപ് ഉള്ള ഭാഗത്തേക്കാൾ നന്നാവുന്നുണ്ട്
നന്ദി ഈപ്പച്ചാ.✊
nice
Thank you sree✊
Superrrr… നന്നായിട്ടുണ്ട്.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ശുഭപര്യവസാനി ആകട്ടെ കഥ
.. ജിതിന്റേം സോണീടേം ആ ഒരു കെമിസ്ട്രി സൂപ്പർ ആണ്
നന്ദി മിഥുൻ… കഴിയുന്നതും ശുഭമാക്കാം. ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
കമൽ.✊
അടിപൊളി, അവസാനത്തെ സീൻ സൂപ്പർ ആയിട്ടുണ്ട്, ഫൈസലും കൂട്ടരും ജിതിനുമായി സെറ്റ് ആകുമോ?
സെറ്റ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷ ചങ്കേ. വിലയേറിയ അഭിപ്രായത്തിന് നന്ദിയുണ്ട്…
കമൽ✊
ഈ ഭാഗവും അടിപൊളി ആയി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
നന്ദി അഭിരാമി, കാത്തിരുന്ന് മുഷിയതിരിക്കാൻ ആവുന്നത് ശ്രമിക്കാം.
കമൽ.
കമൽ ബ്രോ അല്പം നൊമ്പരം തരുന്ന അധ്യായം.നന്നായിരുന്നു.നല്ലൊരു അവസാനം ആകും എന്ന് കരുതുന്നു. ആശംസകൾ
ആൽബി
വളരെ നന്ദിയുണ്ട് ആൽബി ബ്രോ, താങ്കളുടെ വാക്കുകൾ എനിക്കുള്ള അംഗീകാരമായി കരുതി അഹങ്കരിച്ചു കൊള്ളട്ടെ… നന്ദി.
കമൽ
കുറച്ചു episode കൾക്ക് ശേഷം പ്രണയാർദ്രമായ ഒരു episode.സഫലമായില്ല എങ്കിലും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു തേങ്ങൽ.ഈ കഥയിലെങ്കിലും ജിത്തുവും കോകിലയും ഒന്നിക്കട്ടെ കമൽ. താങ്കളോട് ഒന്നു മാത്രം പറയുന്നു. നന്ദി.
Diesel
വെയിറ്റ് for the next episode.
കുറച്ചു episode നു ശേഷം ഹൃദയത്തിനു കനം തട്ടിയ episode. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു keep it going. Ee kadhayilenkilum techerum studentum ഒന്നിച്ചോട്ടെ. Pls…. with love. കോകില ജിതു ന്റെ ആവട്ടെ. ഞാൻ കാത്തിരിക്കുന്നു ആ episode നായി. നന്ദി കമൽ ഇത്രയും നല്ല ഒരു ഫീൽ തന്നതിന്. സഫലമാവാത്ത പ്രണയത്തിന്റെ ഓർമ്മകൾ അയവിറക്കികൊണ്ട്
DIESEL
Diesel brother, ഞാനിപ്പോ എന്താ പറയാ? താങ്കളുടെ ഉള്ളിലുള്ള വിരഹം ഈ മൂന്ന് കമന്റുകളും സ്പഷ്ടമാണ്. എല്ലാവർക്കും കാണും, അല്ലെങ്കിൽ മിക്കവർക്കും കാണും ഇതു പോലെ കയ്യകലത്തിൽ ഉണ്ടായിട്ടും എത്തിപ്പിടിക്കാൻ സാധിക്കാതെ, പിടി താരതെ പോയ ഒരു പ്രണയം. പ്രണയിനിയെ നഷ്ടമായാലും ഉള്ളിലെ പ്രണയം കെട്ടു പോവില്ലല്ലോ? അത് നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ആ നഷ്ടമായ അനുഭൂതിക്കു വേണ്ടി അന്വേഷിക്കുക തന്നെ ചെയ്യും. ഈ കഥ വായിച്ചു താങ്കളുടെ ഉറങ്ങിക്കിടന്ന ആ നൊമ്പരത്തെ തൊട്ടുണർത്താൻ സാധിച്ചു എന്നറിഞ്ഞതിൽ ഒരു പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. ഓർമ്മകളെ മുറുകെപിടിക്കുക. സ്നേഹത്തോടെ
കമൽ.
താൻ എഴുതിയ ഓരോ വരികളും ഏതോ ഒരു കോണില്‍ നില്‍ക്കുന്നു buddy soooper
തുടർച്ചയായ സപ്പോർട്ടിന് നന്ദിയുണ്ട് സഹോ… അടുത്ത ഭാഗത്തിൽ മീറ്റ് ചെയ്യാം.✊
സൂപ്പർ..അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ…
പൂർത്തിയായാൽ ഉടൻ പോസ്റ്റ് ചെയ്യുന്നതായിരിക്കും രമണൻ ബ്രോ…✊
Supr
നന്ദി AJ…✊
കഥയുടെ ഗതിയെ ഇതെങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നതെന്നറിയില്ല…അത് കഥാകാരന്റെ സ്വാതന്ത്ര്യം ആണല്ലോ,അതിൽ കൈ കടത്തണ്ടല്ലോ എന്തായാലും?…
സംഭവം ഒക്കെ കൊള്ളാം… കോകില യെ ജിത്തുവിന് കിട്ടുവോ അളിയാ?
താങ്കളുടെ അഭിപ്രായ സ്വാതന്ത്രത്തെ ഞാനും മാനിക്കുന്നു. ഒരു കഥയുടെ ക്ലൈമാക്സിന് രണ്ട് ഓപ്ഷൻസ് ഉണ്ടാവുമല്ലോ? എല്ലാവരെയും പോലെ, എനിക്കും ഒരു നല്ല ക്ലൈമാക്സ് ആണ് ഇഷ്ടവും. എന്നാൽ മുകളിൽ പറഞ്ഞത് പോലെ കഥയുടെ ആ ഗതി, അത് ഒരു ഞാണിൽ നിൽക്കുകയാണ് മനസ്സിൽ. കഥ ഏകദേശം ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. നമുക്ക് കാത്തിരുന്ന് കാണാം.
കണ്ടു. വായിച്ചിട്ട് പിന്നെ പറയാം…..
????
മതി പൊന്നാ… സമയമെടുത്ത് അറിയിച്ചാൽ മതി. കാത്തിരിക്കാം.