കോകില മിസ്സ് 8 [കമൽ] 331

“ഒരിക്കലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത കണ്ണുകളാണ് ഈ നിറഞ്ഞു നിൽക്കുന്നത്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് മുന്നിലും. തന്നോട് എന്തു പറയണം എന്നെനിക്കറിയില്ല. ഞാൻ… ഇങ്ങനെയൊക്കെ ആയി മാറിയത്… അതിനൊരു കാരണമുണ്ട്.” ജിതിൻ വിശദീകരിക്കാൻ തുനിഞ്ഞു.
“ഞാൻ ഒരിക്കലും കരഞ്ഞു കാണാൻ നീ ആഗ്രഹിച്ചിട്ടെല്ലെങ്കിൽ, കേട്ടോളു. നിന്റെ ആ കാരണം എന്തു തന്നെയായാലും, അത് മൂലമാണ് ഞാൻ കരയുന്നത്. നിനക്ക് ന്യായമെന്ന് തോന്നുന്ന ആ കാരണം എന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ ജിതിൻ…. ദേ, ഇപ്പോൾ പോലും.”
അവൾ വിങ്ങിപ്പൊട്ടി. കരയരുത് എന്ന് കരുതി പിടിച്ചു നിന്നിട്ടും അവന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ അവൻ തല ചരിച്ച് അവളിൽ നിന്നും നോട്ടമകറ്റി, കൃഷ്ണമണികൾ ചലിപ്പിച്ചു, ഊറി വന്ന നീര് വറ്റും വരെ.
“വിദ്യ എന്നോട് ഒരുപാട് പറഞ്ഞതാ, നിന്നെ ഇനി കണ്ടു സംസാരിക്കരുത്, ഒരു ടീച്ചറാണ്, ആ അകലം എപ്പോഴും വേണം എന്നൊക്കെ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, വിദ്യ പറഞ്ഞത് നേരാണെന്നും അങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്നും. പക്ഷെ… പക്ഷെ എനിക്ക് പറ്റണില്ല ജിത്തൂ, നിന്നെപ്പോലെ, എന്നെ ഇത്ര അടുത്തറിഞ്ഞ ആരെയും എനിക്കറിയില്ല.”
അവൾ കർച്ചീഫ് എടുത്തു മൂക്ക് തുടച്ചു. ജിത്തു ആകെ വട്ടുപിടിച്ച അവസ്ഥയിലായിരുന്നു. അവർ തമ്മിലുള്ള സംസാരത്തിന്റെ ദിശ മാറിയ നിമിഷം മുതൽ അവളോട് താൻ ഏറ്റു പറയാൻ മാറ്റി വച്ചിരുന്നതിന്റെ ബാക്കി പറഞ്ഞു തീർക്കാൻ മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷെ, അവളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ, വേണ്ട. അവൾ ഇപ്പൊത്തന്നെ ആവശ്യത്തിന് മാനസിക സമ്മർദത്തിലാണ്. ഇനിയും താൻ പ്രഷർ കയറ്റിയാൽ, അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. കോകില കർച്ചീഫ് കൊണ്ട് കണ്ണു നീരൊപ്പി, മുഖക്കുരു മാഞ്ഞു തുടങ്ങിയ ചെങ്കവിൾ തുടച്ച്, കർച്ചീഫ് നാലായി മടക്കി, കയ്യിൽ തന്നെ ചുരുട്ടിപ്പിടിച്ചു. അവൾ തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് തുറന്ന്, അതിൽ കയ്യിട്ട് ഒരു ഡയറി പുറത്തെടുത്തു. അത് ജിതുവിനെ ഏൽപിച്ചു കൊണ്ട് അവൾ തുടർന്നു.
“ഡയറി എഴുതി എനിക്ക് പരിചയമില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും ഇതിന് മുൻപ് ഒരു ഡയറി എഴുതിയിട്ടില്ല ജിത്തു. അതിന്റെ ആവശ്യമെന്താണെന്നോ, എന്തിനു വേണ്ടിയാണ് ആളുകൾ ഡയറി എഴുതുന്നതെന്നോ എനിക്കറിയില്ല. എന്നാൽ ആദ്യമായി ഈ സ്കൂളിൽ വന്നത് മുതലുള്ളതെല്ലാം ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ട്. എനിക്ക് സങ്കടം വരുമ്പോഴും, സന്തോഷം തോന്നുമ്പോഴും ഈ ഡയറിയായിരുന്നു എനിക്ക് കൂട്ട്. നിന്നെ അടുത്തറിയുന്നത് വരെ.”
ജിതിൻ ആ ഡയറി വാങ്ങി അതിന്റെ പുറംചട്ട നോക്കി. തന്റെ ഡയറിയുടെ അതേ വലുപ്പത്തിലും രൂപ സാദൃശ്യത്തിലും ഉള്ള ഡയറി. തന്റെയീ രണ്ടാം യാത്രക്ക് തൊട്ടു മുൻപുള്ള രാത്രി അവനോർമ്മ വന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

52 Comments

Add a Comment
  1. When we can expect the next part Kamal..?

    1. I’ve sent the story bro, might get another one or two days to get published. Thanks for the wait.✊

  2. When we can expect the next part kamal..??

    1. I’ve sent the story bro, might take another one or two days to get published. Thanks for the wait.

  3. Dear Kamal,

    Polichu mone, nalla oru fight pratheeshichathayirunu, thudakam shokam, odukam akamshayil niruthi porichu.

    Thanks & Waiting for next part.

    1. നന്ദി വരവു വെച്ചിരിക്കുന്നു മണിക്കുട്ടൻ ബ്രോ, ഫൈറ്റ് സീൻ ഇനി ഉണ്ടാവുമെന്ന് ഉറപ്പില്ല. ഇനി എന്റെ വക ഒരു നന്ദി, തുടക്കം മുതൽ കൂടെ നിന്നതിന്. നന്ദി.
      കമൽ.

  4. കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. തിരിച്ചു വന്നു നോക്കിയപ്പോ വളരെ കുറച്ചു കഥകൾ മാത്രമേ മനസ്സിൽ തട്ടിയുള്ളു അതിലൊന്നാണ് ഇത് …തുടർന്നും എഴുതുക .. ശരിക്കും കോകില ആരാ ..ഇപ്പോഴും ഒരു പ്രഹേളിക ആയി നിലകൊള്ളുന്നു.

    1. ക്ഷമിക്കണം ബ്രോ, മൂന്നോ നാലോ ഭാഗങ്ങളിൽ മാത്രം ചുരുക്കാൻ ഉദ്ദേശിച്ചാണ് ഈ കഥ തുടങ്ങിയത്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതിയാണ് ചില ഭാഗങ്ങൾ ഇടക്ക് കുത്തിക്കയറ്റിയത്. എന്നാൽ കഥാതന്തുവിനെ പൂർണ്ണമായും നശിപ്പിക്കാതിരിക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ട്. തുടക്കവും ഒടുക്കവും മാത്രമേ മനസ്സിൽ പൂർണ്ണമായും ഉണ്ടായിരുന്നുള്ളു. താങ്കളുടെ നിരീക്ഷണ പാഠവം പ്രശംസനാർഹമാണ്. വിലയേറിയ അഭിപ്രായത്തിന് നന്ദി. അതിയായ സന്തോഷത്തോടെ
      കമൽ.

  5. വെറും കമ്പി ആകാതെ നല്ല മനസിൽ തട്ടുന്ന കഥയാണ്. തനിക്ക് കമ്പി കുറച്ചു നല്ല ഒരു സിനിമ കഥ എഴുത്തതില്ലേ,ഭാവി ഉണ്ട് നല്ല അടിപൊളി രചന.

    1. ഒരു കൈ നോക്കിക്കളയാം?. അഭിപ്രായങ്ങൾക്ക് നന്ദിയുണ്ട് ജോസഫ്.

  6. ഒന്നും പറയാനില്ല… കിടു..
    വായിച്ചതിൽ ഈ പാർട്ട് വല്ലാതെ മനസ്സിൽ തട്ടി… ആ ഫീൽ Onnu vere aayirunnu
    ജിത്തുവിന് കോകിലയെ കിട്ടും എന്ന് പ്രതീക്ഷികുന്നു…
    അടുത്ത പാർട്ട് പെട്ടെന്ന് വരുമെന്ന് വിജാരിക്കുന്നു…

    1. നന്ദിയുണ്ട് രോഹൻ, പ്രതീക്ഷകളിൽ നിരാശ നിറയാതിരിക്കട്ടെ.

  7. The 8th part of the story is very heart touching….
    Totaly loved it…
    What a feel…
    I wish this is gona be happy ending..

    Waiting for next part please do fast…

    1. I Thank you for your compliment bro, glad to hear that you liked this part. I will definitely try to bring out my best in creating a good climax. Really appreciate the wait.

  8. കരയിപ്പിച്ചു കളഞ്ഞല്ലോ….

    Waiting fot next part….

    1. കഴിയുന്നതും പെട്ടെന്ന് തരാം ബ്രോ.

  9. Dark Knight മൈക്കിളാശാൻ

    കൊറേ കാലത്തിന് ശേഷം കോകില മിസ്സിനെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഇങ്ങനെ കരയിപ്പിക്കാനാണെന്ന് വിചാരിച്ചില്ല.

    1. എന്താ ആശാനേ, ആ പാവം ഏതെങ്കിലും മൂലക്കിരുന്നു കാരഞ്ഞോട്ടെ

  10. Bro പതിവ് പോലെ തന്നെ ഈ പാർട്ടും അതിമനോഹരം.

    നഷ്ടപ്പെടുമ്പോൾ ആണ് എന്തിനും ഭംഗിയേറുന്നത് എന്ന് പറയുമെങ്കിലും, ജിത്തുന് മിസ്സിനെ നഷ്ട്ടപ്പെടാതെ ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

    ആരോ ?

    1. താങ്കളുടെ പ്രാർഥന ഫലിക്കാൻ ഞാനും പ്രതിർത്ഥിക്കാം ആരോ… കാത്തിരുന്നു കിട്ടിയ അഭിപ്രായത്തിന് നന്ദി ബ്രോ…✊

    2. നന്നായിരിക്കുന്നു കമൽ.
      താങ്കൾ അത്ഭുതപ്പെടുത്തിയ പോലെ ആരും ഇത് വരെ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല.അത്രക്ക് മികച്ചതായിരുന്നു ഇതിന്റെ തുടക്ക ഭാഗം.
      ബാക്കി ഭാഗങ്ങളും മികച്ചതാകട്ടെ..
      ആശംസകൾ.
      ഗൗതം

      1. നന്ദി ഗൗതം, ആവുന്നത് പോലെ ശ്രമിക്കാം.✊

  11. Kollam.enik valare nannayi eshtapettu..waiting for nxt part

    1. നന്ദി താമര, അടുത്ത ഭാഗം എഴുതിക്കഴിഞ്ഞാൽ ഉടൻ പോസ്റ്റ് ചെയ്യാം✊

  12. ഓരോ next page എന്ന് കാണുമ്പോഴും ഒരു സന്തോഷമാ…. ഇത് തീരാതിരുനെങ്ങിൽ….. അടുത്ത പാർട്ട് വൈകിപ്പിക്കരുത് bro പെട്ടെന്നു തരണം ?

    1. എഴുതിത്തുടങ്ങി ബ്രോ…കഴിയുന്നതും വേഗം സബ്മിറ്റ് ചെയ്യാം✊

    2. ആനക്കട്ടിൽ ഈപ്പച്ചൻ

      നന്നായിട്ടുണ്ട്
      ഓരോരോ പാർട്ടും മുൻപ് ഉള്ള ഭാഗത്തേക്കാൾ നന്നാവുന്നുണ്ട്

      1. നന്ദി ഈപ്പച്ചാ.✊

    1. Thank you sree✊

  13. Superrrr… നന്നായിട്ടുണ്ട്.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ശുഭപര്യവസാനി ആകട്ടെ കഥ
    .. ജിതിന്റേം സോണീടേം ആ ഒരു കെമിസ്ട്രി സൂപ്പർ ആണ്

    1. നന്ദി മിഥുൻ… കഴിയുന്നതും ശുഭമാക്കാം. ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
      കമൽ.✊

  14. അടിപൊളി, അവസാനത്തെ സീൻ സൂപ്പർ ആയിട്ടുണ്ട്, ഫൈസലും കൂട്ടരും ജിതിനുമായി സെറ്റ് ആകുമോ?

    1. സെറ്റ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷ ചങ്കേ. വിലയേറിയ അഭിപ്രായത്തിന് നന്ദിയുണ്ട്…
      കമൽ✊

  15. അഭിരാമി

    ഈ ഭാഗവും അടിപൊളി ആയി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    1. നന്ദി അഭിരാമി, കാത്തിരുന്ന് മുഷിയതിരിക്കാൻ ആവുന്നത് ശ്രമിക്കാം.
      കമൽ.

  16. കമൽ ബ്രോ അല്പം നൊമ്പരം തരുന്ന അധ്യായം.നന്നായിരുന്നു.നല്ലൊരു അവസാനം ആകും എന്ന് കരുതുന്നു. ആശംസകൾ

    ആൽബി

    1. വളരെ നന്ദിയുണ്ട് ആൽബി ബ്രോ, താങ്കളുടെ വാക്കുകൾ എനിക്കുള്ള അംഗീകാരമായി കരുതി അഹങ്കരിച്ചു കൊള്ളട്ടെ… നന്ദി.
      കമൽ

  17. കുറച്ചു episode കൾക്ക് ശേഷം പ്രണയാർദ്രമായ ഒരു episode.സഫലമായില്ല എങ്കിലും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു തേങ്ങൽ.ഈ കഥയിലെങ്കിലും ജിത്തുവും കോകിലയും ഒന്നിക്കട്ടെ കമൽ. താങ്കളോട് ഒന്നു മാത്രം പറയുന്നു. നന്ദി.

    Diesel

    1. വെയിറ്റ് for the next episode.

  18. കുറച്ചു episode നു ശേഷം ഹൃദയത്തിനു കനം തട്ടിയ episode. വളരെ നന്നായിരിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു keep it going. Ee kadhayilenkilum techerum studentum ഒന്നിച്ചോട്ടെ. Pls…. with love. കോകില ജിതു ന്റെ ആവട്ടെ. ഞാൻ കാത്തിരിക്കുന്നു ആ episode നായി. നന്ദി കമൽ ഇത്രയും നല്ല ഒരു ഫീൽ തന്നതിന്. സഫലമാവാത്ത പ്രണയത്തിന്റെ ഓർമ്മകൾ അയവിറക്കികൊണ്ട്
    DIESEL

    1. Diesel brother, ഞാനിപ്പോ എന്താ പറയാ? താങ്കളുടെ ഉള്ളിലുള്ള വിരഹം ഈ മൂന്ന് കമന്റുകളും സ്പഷ്ടമാണ്. എല്ലാവർക്കും കാണും, അല്ലെങ്കിൽ മിക്കവർക്കും കാണും ഇതു പോലെ കയ്യകലത്തിൽ ഉണ്ടായിട്ടും എത്തിപ്പിടിക്കാൻ സാധിക്കാതെ, പിടി താരതെ പോയ ഒരു പ്രണയം. പ്രണയിനിയെ നഷ്ടമായാലും ഉള്ളിലെ പ്രണയം കെട്ടു പോവില്ലല്ലോ? അത് നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ആ നഷ്ടമായ അനുഭൂതിക്കു വേണ്ടി അന്വേഷിക്കുക തന്നെ ചെയ്യും. ഈ കഥ വായിച്ചു താങ്കളുടെ ഉറങ്ങിക്കിടന്ന ആ നൊമ്പരത്തെ തൊട്ടുണർത്താൻ സാധിച്ചു എന്നറിഞ്ഞതിൽ ഒരു പോലെ സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. ഓർമ്മകളെ മുറുകെപിടിക്കുക. സ്നേഹത്തോടെ
      കമൽ.

  19. താൻ എഴുതിയ ഓരോ വരികളും ഏതോ ഒരു കോണില്‍ നില്‍ക്കുന്നു buddy soooper

    1. തുടർച്ചയായ സപ്പോർട്ടിന് നന്ദിയുണ്ട് സഹോ… അടുത്ത ഭാഗത്തിൽ മീറ്റ് ചെയ്യാം.✊

  20. സൂപ്പർ..അടുത്ത പാർട്ട് പെട്ടെന്ന് ഇടണേ…

    1. പൂർത്തിയായാൽ ഉടൻ പോസ്റ്റ് ചെയ്യുന്നതായിരിക്കും രമണൻ ബ്രോ…✊

    1. നന്ദി AJ…✊

  21. ദൃഷ്ടദ്യുമ്നൻ

    കഥയുടെ ഗതിയെ ഇതെങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നതെന്നറിയില്ല…അത് കഥാകാരന്റെ സ്വാതന്ത്ര്യം ആണല്ലോ,അതിൽ കൈ കടത്തണ്ടല്ലോ എന്തായാലും?…
    സംഭവം ഒക്കെ കൊള്ളാം… കോകില യെ ജിത്തുവിന് കിട്ടുവോ അളിയാ?

    1. താങ്കളുടെ അഭിപ്രായ സ്വാതന്ത്രത്തെ ഞാനും മാനിക്കുന്നു. ഒരു കഥയുടെ ക്ലൈമാക്സിന് രണ്ട് ഓപ്ഷൻസ് ഉണ്ടാവുമല്ലോ? എല്ലാവരെയും പോലെ, എനിക്കും ഒരു നല്ല ക്ലൈമാക്സ് ആണ് ഇഷ്ടവും. എന്നാൽ മുകളിൽ പറഞ്ഞത് പോലെ കഥയുടെ ആ ഗതി, അത് ഒരു ഞാണിൽ നിൽക്കുകയാണ് മനസ്സിൽ. കഥ ഏകദേശം ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. നമുക്ക് കാത്തിരുന്ന് കാണാം.

  22. കണ്ടു. വായിച്ചിട്ട് പിന്നെ പറയാം…..

    ????

    1. മതി പൊന്നാ… സമയമെടുത്ത് അറിയിച്ചാൽ മതി. കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *