“നിനക്ക് കരയാൻ മാത്രേ അറിയുള്ളോ? ഇഷ്ടമാണെന്ന് പറഞ്ഞപ്പോ കരഞ്ഞു. ഇവിടുന്ന് പോവാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോ കരഞ്ഞു. നിന്റെ വിഷമങ്ങൾ നിനക്ക് കരഞ്ഞു തീർക്കാം. എന്നാൽ ഞാനോ? എന്റെ കാര്യം ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ നീ?”
കോകില കരഞ്ഞു കൊണ്ടിരുന്നു. പുറത്തെ പരിപാടികളുടെ ബഹളത്തിനിടയിലും അവളുടെ എങ്ങലടിച്ചുള്ള കരച്ചിൽ അവനു വ്യക്തമായി കേൾക്കാമായിരുന്നു. അവൻ മുഖം പൊത്തി കരയുന്ന കോകിലയുടെ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകൾ മുഖത്തു നിന്നും മാറ്റുവാൻ ശ്രമിച്ചു.
“കോകില… ഹേയ്, എടി കൊച്ചേ, കരയല്ലേ…”
എന്നാൽ കോകില പെട്ടെന്ന് മുഖത്തു നിന്നും കൈകൾ മാറ്റി, അടുത്തു വന്ന ജിത്തുവിനെ അമ്പരപ്പിച്ചു കൊണ്ടു അവനെ വട്ടം കെട്ടിപ്പിടിച്ചു. അവൾ അവന്റെ നെഞ്ചിൽ തല വെച്ച് പൊട്ടിക്കരയാൻ തുടങ്ങി. ഒരു മേഘപാളി തന്നിലേക്ക് വന്നലിഞ്ഞു ചേർന്നത് പോലെ തോന്നി ജിതിന്. അവളുടെ നാഡീമിടിപ്പിന്റെ താളം വ്യക്തമായി അറിയാൻ കഴിഞ്ഞു അവന്. എന്തു ചെയ്യണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ വാരിപ്പുണരാൻ അവന്റെ കൈകൾ വെമ്പി. എന്നാൽ അതിന് മുതിരാതെ, അവളെ പുണരാൻ കൊതിച്ച കൈകൾ വായുവിൽ തന്നെ നിർത്തി അവൻ.
“ഇങ്ങനെയൊന്നും എന്നോട് പറയല്ലേ ജിത്തൂ, എനിക്ക്… എനിക്കറിയില്ല നിന്നോടെന്താ പറയണ്ടേന്ന്.” അവന്റെ നെഞ്ചിൽ നിന്നും മുഖമെടുക്കാതെ അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.
“എല്ലാം മറക്കാൻ, നിന്നെ മറക്കാൻ ഇവിടെ നിന്നും ഓടിപ്പോയതാ ഞാൻ. നിന്നെ പറ്റിച്ച്, എന്റെ കാര്യം മാത്രം ആലോചിച്ച് ഓടിപ്പോയതാ…. എന്നോട്… എന്നോട് പൊറുക്ക് ജിത്തൂ…” അവനെ ചുറ്റിയിരുന്ന കൈ കൊണ്ട് അവന്റെ ഉടുപ്പിൽ മുറുകെപ്പിടിച്ചു കൊണ്ട് കൊച്ചുകുട്ടികളെപ്പോലെ അവൾ കരഞ്ഞു. അവളുടെ കണ്ണീരിന്റെ ചൂട് അവന്റെ നെഞ്ചം ഏറ്റു വാങ്ങി. തന്നെ പുണർന്നിരിക്കുന്ന അവളുടെ കൈകളിലൂടെ കയ്യോടിച്ച്, അവന്റെ കൈകൾ അവളുടെ പുറത്താകെ പരതി നടന്നു. എങ്ങു നിന്നോ കൈവന്ന ധൈര്യത്തിൽ, അവനവളെ തന്നിലേക്ക് പിടിച്ചമർത്തി.
“നിന്റെയീ നെഞ്ചിലെ ചൂട് അനുഭവിച്ചറിയാൻ എത്ര കാലം ഞാൻ കൊതിച്ചു എന്നറിയാമോ നിനക്ക്? ജീവിതത്തിലെ എതിർദിശയിലൂടെ സഞ്ചരിക്കുന്ന രണ്ടു പേർ, ഒരിക്കലും ഒന്നു ചേരാൻ കഴിയാത്തവർ, എന്നിട്ടും… എന്നിട്ടും നീയെന്നെ തോൽപിച്ചു കളഞ്ഞു ജിത്തൂ…”
ഏങ്ങലടിച്ചുള്ള അവളുടെ കരച്ചിലിനിടയിലും, അവളുടെ കണ്ണുനീർ കണ്ടു നിൽക്കേണ്ട വേദനാജനകമായ അവസ്ഥയിലും അവൾ പറഞ്ഞ വാക്കുകൾ കേട്ട് അവന്റെ പാതി മരിച്ച ഹൃദയം പിടഞ്ഞെണീറ്റു. ആഹ്ലാദത്തുടിപ്പിന്റെ അതിർവരമ്പിലെത്തിയിട്ടും, ശ്വാസനാളങ്ങൾ വരെ പുളകം കൊണ്ടിട്ടും, അവളെന്ന തന്റെ പെണ്ണിന്റെ ഉള്ളിലുള്ളതെല്ലാം പുറത്തു കൊണ്ടു വരാൻ അവന്റെ മനസ്സ് അവന്റെ ഹൃദയത്തോട് തല്ലുകൂടി.
ഇതുവരെ ഒള്ള പാർട്ട് വായിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാരുന്നു പക്ഷെ ഈ പാർട്ട് എനിക്ക് വായിക്കാൻ പറ്റുന്നില്ല ?ഈ പാർട്ടിലെ പല സീൻസും എന്റെ ലൈഫിൽ ഉണ്ടായിട്ടോണ്ട്.. നെഞ്ചിൽ ഒരുപാട് ഭരമുള്ള ഒരു കല്ല് എടുത്ത് വെച്ച ഫീൽ ??nice story?
Great work bro, wht a chemistry love if them,very much like it.waiting for next
Bro next part epol kanum….
എഴുതിക്കൊണ്ടിരിക്കുവാ ബ്രോ… ഉടൻ കഴിയും.
Bro vegan venam ketto
Katta waiting aanu