അങ്ങിനെ നാലാം നാളെത്തി. കോകില സ്കൂളിൽ നിന്നും വിട പറയുന്ന ദിനം. അന്ന് ജിതിൻ ഉച്ചക്കുള്ള ഇന്റർവെല്ലിൽ ഊണും കഴിഞ്ഞ് സ്റ്റാഫ് റൂമിന് മുന്നിലുള്ള നോട്ടീസ് ബോർഡിന് മുൻപിൽ നില കൊണ്ടു. ആ ബോർഡിലെമ്പാടും അവന്റെ കണ്ണുകൾ പരതി നടന്നു. അവൾ വരുമായിരിക്കും. പ്രതീക്ഷിക്കാം. അവൻ തന്നോട് തന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചു. അധികം താമസിയാതെ തന്നെ അവൾ അടുത്തുള്ളപ്പോൾ മാത്രം അനുഭവിക്കാറുള്ള മനസ്സിന്റെ ആ തുടിപ്പ് അവനറിയാൻ കഴിഞ്ഞു.
“ഈ ബോർഡ്, ഇവിടെത്തന്നെയുണ്ടോ എന്ന് നോക്കുവാണോ?” കോകില അവന്റെ കൂടെ നിന്ന് ബോർഡിലേക്ക് നോക്കി ചോദിച്ചു.
“എന്താണെന്നറിയില്ല, ഈ ബോർഡ് ഒരു ദിവസം കണ്ടില്ലെങ്കിൽ പിന്നെ അന്ന് ഉറക്കം കിട്ടില്ലന്നേ….നമ്മുടെ സ്കൂളിന്റെ സ്വത്തല്ലേ? വല്ല ചിതലോ മറ്റോ പിടിച്ചോ എന്ന് ആരെങ്കിലും ഒരു വട്ടം നോക്കണ്ടേ?”
“കൊള്ളാല്ലോ?, സ്കൂളിനോട് നിനക്ക് ഇത്രയും ആത്മാർത്ഥയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു.”
“ഹാ…. ഇനിയെന്തെല്ലാം അറിയാൻ കിടക്കുന്നു? നമുക്കൊരവസരം തരണ്ടേ….” ജിതിൻ ഒരീണത്തിൽ ചോദിച്ചു.
“ഏ, ഏ… എടയെടാ…” കോകില അവനെ കിഴുക്കാൻ കയ്യുയർത്തി. അവൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി. അപ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന കടലാസ് കവർ അവന്റെ ശ്രദ്ധയിൽ പെട്ടത്.
“ഇതെന്താ സംഭവം? ലവ് ലെറ്റർ വല്ലതുമാണോ?” അവൻ ഷൂസിട്ട കാലിന്റെ മുൻവശം കൊണ്ട് നിലത്തു വരച്ച് നാണമഭിനയിച്ചു കൊണ്ട് ചോദിച്ചു.
“ഹ് മം…. അതെ. ലവ് ലെറ്ററാ. മോനിങ്ങ് അടുത്തു വന്നേ… കയ്യോടെ തന്നേക്കാം.”
ജിത്തു കുണുങ്ങിക്കുണുങ്ങി അടുത്തു ചെന്നതും അവളവന്റെ ചെവിക്കു പിടിച്ചു കിഴുക്കി.
“ആ, ആ…. അയ്യോ… ഈ പെണ്ണുമ്പിള്ള എന്നെ കൊല്ലണേ…” അവൻ അധികം ഒച്ച വെക്കാതെ കരഞ്ഞു.
ഇതുവരെ ഒള്ള പാർട്ട് വായിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാരുന്നു പക്ഷെ ഈ പാർട്ട് എനിക്ക് വായിക്കാൻ പറ്റുന്നില്ല ?ഈ പാർട്ടിലെ പല സീൻസും എന്റെ ലൈഫിൽ ഉണ്ടായിട്ടോണ്ട്.. നെഞ്ചിൽ ഒരുപാട് ഭരമുള്ള ഒരു കല്ല് എടുത്ത് വെച്ച ഫീൽ ??nice story?
Great work bro, wht a chemistry love if them,very much like it.waiting for next
Bro next part epol kanum….
എഴുതിക്കൊണ്ടിരിക്കുവാ ബ്രോ… ഉടൻ കഴിയും.
Bro vegan venam ketto
Katta waiting aanu