“ഞാൻ നിനക്ക് തന്ന ക്ലാസ് ഫോട്ടോയില്ലേ? അതിന്റെ പുറകുവശം ഇസ്തിരിയിട്ടാൽ മതി. അതിൽ എന്റെ ചുംബങ്ങൾക്കൊപ്പം എന്റെ നമ്പറും എഴുതിയിട്ടുണ്ട്. കടലാസിൽ ചൂട് പിടിക്കുമ്പോൾ ഞാൻ ഒളിപ്പിച്ച അക്ഷരങ്ങൾ നിനക്കായി തെളിഞ്ഞു വരും.”
“കൊള്ളാല്ലോ പെണ്ണേ? ഇങ്ങനത്തെ ട്രിക്ക് ഒക്കെ കയ്യിലുണ്ടോ?”
“ഞാനൊരു കെമിസ്ട്രി ടീച്ചറല്ലേ മണ്ടൂസേ? വല്ലപ്പോഴും ക്ലാസ്സെടുക്കുമ്പോ ശ്രദ്ധിച്ചിരിക്കണം.” അവൾ ചിരിച്ചു.
“ഇത് പറയാൻ ഇത്രയും വൈകിയതെന്താ പെണ്ണേ…” അവളുടെ മുഖക്കുരു മാഞ്ഞു ചുവന്ന കവിൽതടത്തിൽ നുള്ളികൊണ്ട് അവൻ ചോദിച്ചു.
“എല്ലാത്തിനും അതിന്റെതായ സമയമുണ്ടെടാ ചെക്കാ…” അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“ജിത്തൂ… ”
“എന്താടോ അയ്യരിച്ചിപ്പെണ്ണേ…”
“നീയെന്നെ വിളിക്കോ? എന്നെ മറന്നു പോവ്വോ നീ?”
“എടി പെണ്ണേ…” അവനവളെ ഇറുകേപ്പുണർന്നു. “ജീവവായു മറന്നു കൊണ്ട് ജീവിക്കുന്നതെങ്ങിനെയാ? നീയാണെന്റെ ജീവൻ, എന്റെ ഹൃദയത്തിന്റെ താളം. ജിത്തു നിന്നെ മറക്കണമെങ്കിൽ ആ താളം നിലക്കണം. ഈ ചങ്ക് പിടയ്ക്കുന്ന കാലത്തോളം കോകില മിസ്സ് ജിത്തുവിനുള്ളതാ… എഴുതി വെച്ചോ നീ…”
തന്റെ നെഞ്ചിൽ അവളുടെ കണ്ണീരിന്റെ ചൂടറിഞ്ഞു ജിതിൻ. അവളെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിപ്പോയതവൻ അറിഞ്ഞില്ല.
തുടരെത്തുടരെയുള്ള അലാറത്തിന്റെ മണിയൊച്ച കേട്ട് ജിതിൻ കണ്ണു തുറന്നു. അവൻ മെല്ലെ കിടക്കയിൽ എണീറ്റിരുന്നു. തല പൊട്ടിപ്പൊളിയുന്ന വേദന. അവൻ ചുറ്റും നോക്കി. കാഴ്ച വ്യക്തമല്ല. അവൻ എണീറ്റ് വേച്ചു ചെന്ന് വാഷ് ബേസിനിൽ ചെന്ന് മുഖം കഴുകി. മുഖമുയർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവന്റെ സപ്തനാഡികളെയും തളർത്തി. അവന്റെ മുഖം വിളറി വെളുത്തു. അവൻ വെപ്രാളത്തിൽ വീണ്ടും വീണ്ടും കൈക്കുമ്പിളിൽ വെള്ളം കോരി മുഖത്തൊഴിച്ചു. വിശ്വാസം വരാതെ അവൻ ചുറ്റിനും നോക്കി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിനുള്ളിലാണ് അവനിപ്പോൾ. അവൻ ധൃതി പിടിച്ചു ചെന്ന് മേശമേൽ ഇരുന്ന തന്റെ സ്മാർട് ഫോൺ എടുത്തു നോക്കി. അന്നത്തെ തീയതി കണ്ട് കൈ വിറച്ച് അവന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. അവൻ തിരികെച്ചെന്ന് കട്ടിലിൽ ഇരുന്നു. തന്റെ അരികിൽ കിടന്ന പഴയ ഡയറി അവൻ കണ്ടു. അവൻ വിറച്ചു കൊണ്ട് ആ ഡയറി കയ്യിലെടുത്ത് അതിലെ പഴകിയ പേജുകൾ വേഗത്തിൽ മറിച്ചു.
“കൊണ്ടുപോ…. എന്നെ തിരിച്ചു കൊണ്ടു പോ….” അവൻ തൊണ്ടയിടറി ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു. ഒടുവിൽ ആ പഴയ ഫോട്ടോയിൽ പേജുകൾ ചെന്നവസാനിച്ചു. ആ ഫോട്ടോ കയ്യിലെടുത്ത് അവൻ ഡയറി താഴെക്കിട്ടു. ഫങ്കസ് കയറിതുടങ്ങിയ, ചിരിച്ചു നിൽക്കുന്ന കോകിലയോടൊപ്പം അവൻ ചേർന്നു നിൽക്കുന്ന ആ പഴയ ക്ലാസ് ഫോട്ടോ. ജിതിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ ചിത്രത്തിൽ അവൻ വിരലിനാൽ തഴുകി. ആ ഫോട്ടോ മറോടണച്ചു പിടിച്ചവൻ അലറി…..
ഇതുവരെ ഒള്ള പാർട്ട് വായിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാരുന്നു പക്ഷെ ഈ പാർട്ട് എനിക്ക് വായിക്കാൻ പറ്റുന്നില്ല ?ഈ പാർട്ടിലെ പല സീൻസും എന്റെ ലൈഫിൽ ഉണ്ടായിട്ടോണ്ട്.. നെഞ്ചിൽ ഒരുപാട് ഭരമുള്ള ഒരു കല്ല് എടുത്ത് വെച്ച ഫീൽ ??nice story?
Great work bro, wht a chemistry love if them,very much like it.waiting for next
Bro next part epol kanum….
എഴുതിക്കൊണ്ടിരിക്കുവാ ബ്രോ… ഉടൻ കഴിയും.
Bro vegan venam ketto
Katta waiting aanu