കൂട് [Rekha] 212

കൂട്

Koodu | Author : Rekha


ഞാൻ രേഖ ഒന്നരവർഷങ്ങൾക്ക് ശേഷമാണ് ഈ മടങ്ങിവരവ് അതിൻ്റെതായ താളപിഴവുകളും എൻ്റെ എഴുത്തിലുണ്ട് , പകുതിക്കുവെച്ച പഴയ കഥകൾ എഴുതിത്തീർക്കാം എന്ന് ഞാൻ വിശ്വസിച്ചിരുന്നു അത് എഴുതിത്തീർക്കാൻ ആ കഥയും ഞാനുമായി വളരേ അകന്നുപോയിരിക്കുന്നു ഇനി എന്ന് പഴയതുപോലെ അതെല്ലാം എഴുതിത്തീർക്കാൻ കഴിയും എന്നെനിക്കറിയില്ല .

അതിനാൽ എനിക്ക് ഉറപ്പുവരുന്നതുവരെ ഞാൻ അതിൽ തൊടില്ല ,അത് ആര് നല്ലത് പറഞ്ഞാലും തെറിവിളിച്ചാലും എൻ്റെ മനസ്സ് സമ്മതിക്കുന്നതുവരെ അതിലേക്ക് തിരിഞ്ഞുനോക്കില്ല , അഹംകാരംകൊണ്ടു പറയുന്നതല്ല എൻ്റെ കഴിവുകേടുകൊണ്ടും സാഹചര്യംകൊണ്ടും പറയുന്നതാണ് . എൻ്റെ കൂട്ടുക്കാർ അറിയുന്നവരും അറിയാത്തവരും മനസ്സിലാകും എന്ന് കരുതുന്നു .

എൻ്റെ പഴയ കഥകളുമായി താരതമ്യപെടുത്തരുത് ഇവിടെ വീണ്ടും പിച്ചവെക്കുന്ന കുട്ടിയായി കണ്ടാൽമതി കുറവുകളെ പുച്ഛിക്കാതെ അഭിപ്രായമായി പറയണം ,അതുപോലെ എന്തെങ്കിലും ചെറിയ ശതമാനമെങ്കിലും നന്നായി എന്നുതോന്നിയാൽ അതും പ്രകടിപ്പിക്കണം

.കാരണം അതുതന്നെയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.എഴുതുന്നത് നിർത്തണം എന്ന് ഞാൻ നിശ്ചയിച്ചിരുന്നു , എന്നിരുന്നാലും വീണ്ടും ഇവിടെ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു .

 

കൂട് …. By Rekha

ഈ കൂട് ഒരു കിളിയുടെ മാത്രമല്ല … അതുകൊണ്ട് അത് നിങ്ങൾ വായിച്ചുതന്നെ അറിയണം …

ഇന്ന് ഗോപേട്ടൻ്റെ അനിയൻ സനൂപിൻ്റെ പെണ്ണുകാണലാണ് … പെണ്ണുകാണൽ എന്നൊന്നും പറയാൻപറ്റില വിവാഹം ഉറപ്പിക്കലാണെന്ന് വേണമെങ്കിൽ പറയാം . കാരണം കുടുംബക്കാർ ആദ്യംതന്നെ വന്നുകണ്ടതാണ് ഇപ്പോൾ കുടുംബത്തിലുള്ള എല്ലാവരുംകൂടിവന്നു .അതുകൊണ്ടുതന്നെ ഇത് വിവാഹമുറപ്പിക്കലാണ് .
പെൺകുട്ടിയുടെ പേരുപറയാൻ മറന്നു ശില്പ, 24 വയസ്സ് . ചുരിദാറിട്ടു കാണുമ്പോൾത്തന്നെ നല്ല സുന്ദരിയാണ് .. അതിനേക്കാളും പെൺകുട്ടിയെ കണ്ടപ്പോഴേ സനൂപ് വീണു എന്നുപറയുന്നതാകും നല്ലത് … പിന്നെ ജാതകമെന്നോ … തറവാടുമഹിമയോ ഒന്നും അവന് ആവശ്യമില്ല . അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ പെൺകുട്ടി സുന്ദരിയാണെന്ന് ?
ശിൽപയുടെ അച്ഛൻ ‘അമ്മ പിന്നെ സഹോദരൻ ശ്യാം എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം . അച്ഛൻ ഒരു എക്സ് ഗൾഫ് ആണ് . ശ്യാം എഞ്ചിനീയറാണ് .ശിലപയുടെ വിവാഹം കഴിഞ്ഞതിനുശേഷം വിവാഹം നോക്കാം എന്നതീരുമാനമായി നിൽക്കുന്ന ഒരു പാവം ചേട്ടൻ … ?എന്നുകരുതി അച്ഛനും അമ്മയും പാവമല്ല എന്നല്ലാട്ടോ … അവരും നല്ല പെരുമാറ്റമാണ്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

18 Comments

Add a Comment
  1. സോറി അങ്ങിനെ മാറ്റാൻ തോന്നുന്നില്ല

  2. Nice bro

  3. Welcome back rekha

    1. താങ്ക്സ് ചിത്ര

  4. കബനീനാഥ്‌

    ഞാൻ പുതിയ ആളാണ്…
    നന്നായിട്ടുണ്ട്..
    തുടരുമല്ലോ അല്ലേ..?

    1. പഴയതാണെങ്കിലും ഞാൻ ഇപ്പോൾ പുതിയതുപോലെതന്നെയാണ്… എന്തുതന്നെആയാലും തുടരും

  5. നന്നായിട്ടുണ്ട് ❤️

    1. ഒരായിരം നന്ദി

    1. ബെൻസി… താങ്ക്സ്

  6. ‘കാണാമറയത്ത്’ എഴുതിയ രേഖ എന്ന പേര് വീണ്ടും കാണുമ്പോൾ ഒരു പ്രതീക്ഷ ഉണരുക സ്വാഭാവികം. മടിയും മടുപ്പും വിട്ട് വീണ്ടും എഴുതാൻ തുടങ്ങികപ്പാ ഈ കഥയിലൂടെ കൈകളുടെ മടുപ്പ് മാറി കിട്ടിട്ടുണ്ടാകും..
    ഇനി മനസ്സിൽ എഴുതാൻ വേണ്ടി തുള്ളിക്കളിക്കുന്ന കുറേ ആശയങ്ങളുണ്ടല്ലൊ..അതിലോരോന്നുമായി ചങ്ങാത്തത്തിലായി അവരുടെ ഒപ്പം ഉണ്ടുറങ്ങി ആ ‘രഹസ്യങ്ങൾ’ ഒന്നൊന്നായി പരസ്യമാക്കണം മെല്ലെ മെല്ലെ.
    ആ ജീരക മിട്ടായി കഥകൾ ഞങ്ങൾ ഒളിച്ചിരുന്നു തന്നെ തിന്നോളാം…

    1. ഒരുപാട് നന്ദി… മടി അതൊന്നുമറികിട്ടാൻ എന്തുചെയ്യും ഒരു ഐഡിയയും കിട്ടുന്നില്ല, അതിനൊപ്പം കുറച്ചു തിരക്കും. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരായിരം നന്ദി. എല്ലാ രഹസ്യങ്ങളും പയ്യെ പയ്യെ നമുക്ക് വ്യകതമാക്കാം

  7. രഹസ്യം ഒരു പാട് ഇഷ്ടം ആയിരുന്നു. അത്ആ ഒരു stand alone കഥ ആയിരുന്നു.ഒരു ഇഷ്ടം കൊണ്ട് ഈ കഥയും വായിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയാം

    1. ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…

      1. അടുത്തഭാഗം ഉടനെതന്നെ അപ്‌ലോഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *