കൂട് [Rekha] 212

ഇപ്പോഴും ആ തറവാട് അവിടെയുണ്ടലോ
പാർട്ടീഷൻ കഴിഞ്ഞപ്പോൾ തറവാട് ഞങ്ങൾക്കായി ബാക്കിയെല്ലാം ചെറിയച്ഛൻന്മാരും എല്ലാം ഏറ്റെടുത്തു … ആദ്യം ഞങ്ങൾ അത് പൊളിച്ചു വീടുവെക്കാം എന്നായിരുന്നു പക്ഷെ പിന്നെ അതിൻ്റെ തനിമയെകുറിച്ചു മനസ്സിലാക്കിയപ്പോൾ അങ്ങിനെതന്നെ നിലനിർത്താം എന്ന് തോന്നി . ഇടക്ക് ഞങ്ങൾ ഇപ്പോഴും പോകാറുണ്ട്
പറഞ്ഞുപിടിച്ചു നമ്മൾ അയൽവാസികളും ആയല്ലോ …?

എനിക്ക് ആ തറവാട്ടിൽ ഒന്ന് പോകണമെന്നുണ്ട് പുറമേനിന്നുമാത്രമേ ഞാൻ കണ്ടിട്ടുള്ളു
അതിനെന്താ പ്രിയ …അവിടെയുള്ളപ്പോൾ ഒന്ന് പറഞ്ഞാൽമതി ഞാൻ വരാം
അവിടെ ആരും ഇല്ലല്ലോ പിന്നെ ഒരുനോട്ടമില്ലാതെ അത് നാശമായിപ്പോകില്ലേ ?

ഇല്ല ആഴ്ചയിൽ ഒരാൾപോയി അവിടെ ക്ലീനാക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട് പിന്നെ മാസത്തിൽ ഞാൻ അവിടെപ്പോയി നിൽക്കാറുമുണ്ട്
ഒരു കാര്യം ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് സാഗർ എങ്ങിനെയാണ് ?
എന്തെ അങ്ങിനെ ചോദിക്കാൻ ?

അല്ല അവൻ ശില്പയോട് വല്ലാതെ പുഷ്പ്പിക്കൽ
അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് ഒരു ആണ് പെണ്ണിനോട് സംസാരിച്ചാൽ പുഷ്പ്പിക്കലാണ്
അതിപ്പോൾ ഞങ്ങൾ ആണുങ്ങളുടെ പ്രശ്നമായോ ?

അതെ …ശ്യാമിൻ്റെ അനിയത്തിയായതിനാൽ ശ്യാമിന് ഉണ്ടാകില്ല … ഇല്ലെങ്കിൽ അത് അസൂയതന്നെയാണ്.
അങ്ങിനെ അടച്ചാക്ഷേപിക്കരുത്
അതില്ല , ചിലപ്പോൾ എനിക്കത് തോന്നാത്തതാകും .എങ്കിൽ ശ്യാമിന് ശില്പയോട് പറഞ്ഞുകൂടേ . പറഞ്ഞിട്ടുണ്ട് അവൾ അത് ശ്രദ്ധിക്കാം എന്നും പറഞ്ഞിട്ടുണ്ട്
ഞാൻ സന്ധ്യയോടു സൂചിപ്പിക്കണോ ?

വേണ്ട … എന്തിനാണ് വെറുതെയൊരു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് , അവൾ എങ്ങിനെയെടുക്കും എന്നറിയില്ലല്ലോ ? എല്ലാവരും പ്രിയയെപോലെ മനസ്സിലാക്കുന്നവർ ആകണമെന്നുല്ലല്ലോ
മോനെ ശ്യാമേ … വേണ്ട
ഇല്ല
ഞങ്ങൾ അവിടെനിന്ന് വരുമ്പോളേക്കും ഞാനും ശ്യാമും നല്ല കമ്പിനിയായി . ഇടക്കിടക്ക് വീട്ടിൽ വരുമ്പോൾ നല്ലരീതിയിൽ സംസാരിക്കാനും ഒപ്പം വാട്സാപ്പിലും ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി
അങ്ങിനെ സനൂപ് തിരിച്ചുപോയതിനുശേഷം എന്നെപോലെതന്നെ ശിൽപയും വിരഹദുഃഖം അനുഭവിക്കാൻ തുടങ്ങി .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

18 Comments

Add a Comment
  1. സോറി അങ്ങിനെ മാറ്റാൻ തോന്നുന്നില്ല

  2. Nice bro

  3. Welcome back rekha

    1. താങ്ക്സ് ചിത്ര

  4. കബനീനാഥ്‌

    ഞാൻ പുതിയ ആളാണ്…
    നന്നായിട്ടുണ്ട്..
    തുടരുമല്ലോ അല്ലേ..?

    1. പഴയതാണെങ്കിലും ഞാൻ ഇപ്പോൾ പുതിയതുപോലെതന്നെയാണ്… എന്തുതന്നെആയാലും തുടരും

  5. നന്നായിട്ടുണ്ട് ❤️

    1. ഒരായിരം നന്ദി

    1. ബെൻസി… താങ്ക്സ്

  6. ‘കാണാമറയത്ത്’ എഴുതിയ രേഖ എന്ന പേര് വീണ്ടും കാണുമ്പോൾ ഒരു പ്രതീക്ഷ ഉണരുക സ്വാഭാവികം. മടിയും മടുപ്പും വിട്ട് വീണ്ടും എഴുതാൻ തുടങ്ങികപ്പാ ഈ കഥയിലൂടെ കൈകളുടെ മടുപ്പ് മാറി കിട്ടിട്ടുണ്ടാകും..
    ഇനി മനസ്സിൽ എഴുതാൻ വേണ്ടി തുള്ളിക്കളിക്കുന്ന കുറേ ആശയങ്ങളുണ്ടല്ലൊ..അതിലോരോന്നുമായി ചങ്ങാത്തത്തിലായി അവരുടെ ഒപ്പം ഉണ്ടുറങ്ങി ആ ‘രഹസ്യങ്ങൾ’ ഒന്നൊന്നായി പരസ്യമാക്കണം മെല്ലെ മെല്ലെ.
    ആ ജീരക മിട്ടായി കഥകൾ ഞങ്ങൾ ഒളിച്ചിരുന്നു തന്നെ തിന്നോളാം…

    1. ഒരുപാട് നന്ദി… മടി അതൊന്നുമറികിട്ടാൻ എന്തുചെയ്യും ഒരു ഐഡിയയും കിട്ടുന്നില്ല, അതിനൊപ്പം കുറച്ചു തിരക്കും. എന്തായാലും തരുന്ന സപ്പോർട്ടിനു ഒരായിരം നന്ദി. എല്ലാ രഹസ്യങ്ങളും പയ്യെ പയ്യെ നമുക്ക് വ്യകതമാക്കാം

  7. രഹസ്യം ഒരു പാട് ഇഷ്ടം ആയിരുന്നു. അത്ആ ഒരു stand alone കഥ ആയിരുന്നു.ഒരു ഇഷ്ടം കൊണ്ട് ഈ കഥയും വായിക്കുന്നു. വായിച്ചിട്ട് അഭിപ്രായം പറയാം

    1. ഈ ഭാഗം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു…

      1. അടുത്തഭാഗം ഉടനെതന്നെ അപ്‌ലോഡ് ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *