ചന്തു പോയി കഴിഞ്ഞപ്പോൾ ജോമോനും ആൻസിയും ഉള്ളിലേക്ക് കയറി. ആൻസിക്ക് അധികം ടെൻഷൻ ഉണ്ടായിരുന്നില്ല. ചന്തു ഏതു വിധേനെയും എത്തും എന്നൊരു വിശ്വാസം അവൾക്കുണ്ടായിരുന്നു. ജോമോനെ പഠിക്കാനിരുത്തി ആൻസി കുളിച്ചു വസ്ത്രം മാറി വന്നിട്ടും ചന്തു എത്തിയതായി കണ്ടില്ല. അവൾ ജോമോന്റെ കൂടെ സോഫയിലിരുന്നു. മനസ്സ് ഭ്രാന്തമാവാൻ തുടങ്ങി. എന്തിനോടൊക്കെയോ ഉള്ള പക ഉള്ളിൽ ഉയരുന്നത് പോലെ..
ആൻസി : എവിടെയാ മോനു നിന്റെ ചേട്ടൻ..?
ജോമോൻ : ആവോ.. കാണുന്നില്ലല്ലോ..
ആൻസി : വീട്ടിൽ നിന്നു വിട്ടു കാണില്ല..
ജോമോൻ : ഏയ് അതിനു സാധ്യതയില്ല.. അന്നും ഈ സമയത്തല്ലേ വന്നത്.
ആൻസി : മ്മ്
ജോമോൻ : മമ്മിയെന്താ രാവിലെ പപ്പയെ കുറിച്ച് ചോദിച്ചത്?? വിളിച്ചിരുന്നോ??
ആ ചോദ്യം അവൾക്ക് തുടിക്കുന്ന ഞരമ്പുകളെ ഇല്ലാതാകുന്നത് പോലെയൊരു തോന്നൽ. അമർഷം കത്തിയെരിയുന്ന ചാമ്പൽ അവളുടെ ഹൃദയമിടിപ്പിന്റെ കൂടെ കേൾക്കാം. എന്നാലും ആവും വിധം അവൾ മകനോട് സംയീപനം പാലിക്കാൻ ശ്രമിച്ചു കൊണ്ട് മൂളി.
ജോമോൻ : എന്തു പറഞ്ഞു??
ആൻസി : ഈ മാസവും വരാൻ മേലെന്ന്.. തിരക്കിലാണെന്ന്..
ജോമോൻ : അല്ലെങ്കിലും ഏതു മാസമാണ് തിരക്ക് കുറവ്..
ആൻസി : മോന് പപ്പയെ കാണാൻ തോന്നുന്നുണ്ടോ??
ഉള്ളിലൊരു പകയോടെ അവൾ ചോദിച്ചു.
ജോമോൻ : ആദ്യമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞു വന്നു. അതിപ്പോ ചന്തു ചേട്ടൻ ഒക്കെ ഉള്ളത് കൊണ്ടാവും അല്ലെ മമ്മി..
ആൻസി : ആയിരിക്കും..
ജോമോൻ : ചേട്ടനെ നമുക്കങ്ങു ദത്തെടുത്താലോ??
ആൻസി : എടുക്കാം..
അവളുടെ മറുപടി യാന്ത്രികമായിരുന്നു.
ജോമോൻ : മമ്മി ഞാൻ കാര്യമായിട്ട് പറഞ്ഞതാ..
ആൻസി : ഞാനും. അതിനു ചന്തുവിന്റെ അമ്മയും അച്ഛനും സമ്മതിക്കണ്ടേ..?
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻