ചന്തു : കഴിഞ്ഞു മമ്മി.. വേഗം വാ.. നമ്മൾ പുറത്ത് ഉണ്ടാകും.
അതും പറഞ്ഞവൻ ജോക്കുട്ടന് നേരെ തിരിഞ്ഞ് അവനെയും കൂട്ടി റൂമിനു വെളിയിലിറങ്ങി. ആൻസി അപ്പോഴും ഒരു തരിപ്പിലായിരുന്നു. എന്തൊക്കെയാ നടന്നത്. ചന്തു അവൻ പറഞ്ഞത് പോലെ ചെയ്തിരിക്കുന്നു. ജോക്കുട്ടന് എന്തെങ്കിലും മനസിലായിക്കാണുമോ കർത്താവെ.. അവൾ ധൃതിപെട്ട് അധികം ഒരുങ്ങാൻ ഒന്നും സമയം കൊടുക്കാതെ മുടി കെട്ടി കണ്ണെഴുതി റാക്കിൽ നിന്ന് കറുപ്പ് ഷാൾ എടുത്ത് ബാഗുമെടുത്തു പുറത്തേക്ക് പാഞ്ഞു. ഓർക്കുമ്പോൾ ജോമോനെ ഫേസ് ചെയ്യാൻ മനസിലൊരു വിങ്ങൽ.. അവന് എന്തെങ്കിലും മനസിലായി കാണുമോ എന്നൊരു പേടി. രണ്ടാളും തന്നെ കാത്ത് പുറത്തിരിക്കുന്നുണ്ട്.
ആൻസി : ചന്തു.. ഏതേലും ഓട്ടോ വരുന്നുണ്ടോ നോക്ക്.
ചന്തു : ശെരി മമ്മി..
അതും പറഞ്ഞവൻ വേഗം റോഡിലേക്ക് ഓടി.
ഓ അവന്റെയൊരു അനുസരണ.
പിറുപിറുത്ത ശേഷം അവൾ മോനെ നോക്കി കഷ്ടപ്പെട്ട് ഒരു ചിരി ചിരിച്ചു.
ജോമോൻ : മമ്മി ഒരുങ്ങാനൊന്നും നിന്നില്ലേ??
ഹാവൂ ഭാഗ്യം..! അവൾ മനസിലോർത്തു.
ആൻസി : സമയമില്ലല്ലോ കുട്ടാ.. വാ നടക്ക്..
മകന്റെ കൈയിൽ പിടിച്ച് ഗേറ്റ് കഴിഞ്ഞപ്പോൾ ചന്തു അവിടെ ഒരു ഓട്ടോ പിടിച്ചു വച്ചിരുന്നു. ചന്തു കയറിയതിനു പിന്നാലെ ജോമോനെ കയറ്റിയതിനു ശേഷമാണ് ആൻസി കയറിയത്. വണ്ടി നേരെ സ്കൂളിലേക്ക് പാഞ്ഞു. ജോമോൻ കാണാതെ ചന്തു മമ്മിയെ നോക്കി വിഷമ ഭാവം പ്രകടിപ്പിച്ചപ്പോൾ അവളവനെ നോക്കി പേടിപ്പിക്കുകയാണ് ചെയ്തത്. ഉള്ളത് കൂടെ പോയോ ദൈവമേ എന്നാലോചിച്ച് സ്കൂൾ എത്തുന്നത് വരെ അവൻ നിസംഗമായിരുന്നു. അതിനിടയിലെ അവരുടെ സംസാരത്തിനും വാക്കുകൾക്കും ഒന്നും ചെവി കൊടുക്കാൻ കഴിഞ്ഞില്ല.
സ്കൂൾ മുറ്റത്തിറങ്ങി നടക്കുമ്പോൾ ആൻസി ഓട്ടോയിൽ നിന്നവനെ തിരിഞ്ഞു നോക്കി പുഞ്ചിരി സമ്മാനിച്ചു. അതിന്റെ ഉന്മേഷത്തിലാണ് ചന്തു ക്ലാസ്സിലേക്ക് കയറിയത്. ശേഷം ആൻസി നേരെ ബാങ്കിലെത്തി. പഴയ മാനേജർ കുരിയനെ കാണാൻ അവൾ ആ ക്യാബിനു പുറത്തുള്ള വിശ്രമ കസേരയയിൽ ഇരുന്നു. അയാളുടെ പണ്ടത്തെ സ്വഭാവമാണെങ്കിൽ എന്റെ ഈ അവസ്ഥ മുതലെടുക്കാൻ ശ്രമിക്കുമോ എന്നൊരു പേടിയുണ്ട്. പണ്ടാണെങ്കിൽ അപ്പച്ചൻ ഉണ്ടായിരുന്നു ധൈര്യത്തിന്. ആൻസിയുടെ ഊഴമെത്തിയപ്പോൾ അവൾ ഉള്ളിലേക്ക് കയറി. കുരിയൻ ഒന്ന് തല പൊക്കി കണ്ണാടിക്കുള്ളിലൂടെ ഒന്ന് നോക്കി ഇരിക്കാൻ പറഞ്ഞു. അയാളെന്തോ കാര്യമായി നോക്കുകയാണ്.
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻