അവളാ ചെയറിലിരുന്ന് അയാളെ ഒന്ന് വീക്ഷിച്ചു. വയസ്സായിട്ടുണ്ട്. കാണുമ്പോഴുള്ള ചുറു ചുറുക്ക് കുറഞ്ഞു. തന്നെ പിടികിട്ടിയിട്ടുണ്ടാവില്ല അതുറപ്പ്. താൻ മനസിലാലോചിച്ചു വന്നതൊക്കെ അവളവിടുന്ന് മായിച്ചു കളഞ്ഞു. കുരിയൻ സാറിനു ഇനി പണ്ടത്തെ വിളച്ചിൽ എടുക്കാനാവില്ലെന്നവൾ ഓർത്തു.
“എന്താ കാര്യം.. പറയു..”
അയാളൊരു ഫയൽ മറിച് പൂട്ടി സൈഡിൽ വച്ചു കൊണ്ട് ആൻസിയോട് ചോദിച്ചു. കനമുള്ള ശബ്ദം കേട്ടപ്പോൾ അതിനൊന്നും ഒരു കുറവുമില്ലെന്നോർത്തവൾ ഒന്ന് പുഞ്ചിരിച്ചു.
“കുരിയൻ സാറിനു എന്നെ മനസ്സിലായോ??”
ശബ്ദം എവിടെയോ കേട്ട് മറന്നത് പോലെ അയാൾ അവളെ നോക്കി കണ്ണിനു മുന്നിലെ ഗ്ലാസ് എടുത്ത് മാറ്റി ഒന്നൂടെ അവളെ വീക്ഷിച്ചു.
“ ഹ.. മോളെ.. ആൻസി…”
ആളെ പിടികിട്ടിയ സന്തോഷത്തിൽ അയാളുടെ മുഖം വിടർന്നപ്പോൾ നിറഞ്ഞ ചിരിയായിരുന്നു അവളുടെ പ്രതികരണം.
“എന്തുണ്ട് മോളെ വിശേഷം..? സുഖമല്ലേ.. എങ്ങനെ പോകുന്നു..”
“സുഖമാണ്..”
“കണ്ടിട്ട് എത്രയാവുന്നു..
പറയ്.. എന്താ വരാൻ കാരണം.. എന്നെ കാണാൻ തോന്നിയത് കൊണ്ടാണോ?”
“അ… അതും. പിന്നെയും കാര്യമുണ്ട്.”
അയാളെ മുഷിപ്പിക്കേണ്ടെന്ന് കരുതി അവളെങ്ങനെ പറഞ്ഞു.
“ശെരി നമുക്ക് സംസാരിക്കാം..”
അത് പറഞ്ഞയാൾ മണിയടിച്ചു പ്യൂണിനെ വരുത്തിച്ചു രണ്ട് ചായക്ക് ഓർഡർ കൊടുത്തു.
“ഞാൻ വിചാരിച്ചു സാറിനു എന്നെ മനസിലാവില്ലെന്ന്..”
“സംഭവം സത്യമാ.. ആദ്യം പിടികിട്ടിയില്ല.. പക്ഷെ ജേക്കബിന്റെ മോളെ അങ്ങനെയങ്ങു മറക്കാൻ പറ്റുമോ.. ഒരു സുപ്രഭാതിൽ ജോലി നിർത്തി നിയങ്ങു പോയതല്ലേ കൊച്ച്…”
“മ്മ്..”
“പറയ് എന്താ കാര്യം.. ഒരു കാര്യവുമില്ലാതെ നിന്റെ അപ്പൻ എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.. നീയും അങ്ങനെ തന്നെയാവും..”
“ അത് സർ..”
“സർ അല്ല.. ഒറ്റ അടിയങ്ങു വച്ചു തരും.. അങ്കിൾ എന്ന് വിളിച്ചാ മതി.”
“അങ്കിളോ…”
“സോറി.. അറിയാവുന്നവർ ഒക്കെ സർ എന്ന് വിളിക്കുമ്പോൾ എനിക്ക് നല്ല പ്രായമുള്ളത് പോലെ
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻