ചന്തു : ഇഷ്ടമുണ്ടായിട്ട്..
ആൻസി : മമ്മിയെ അത്രക്ക് ഇഷ്ടമാണോ ചെക്കന്..?”
ചന്തു : പിന്നല്ലാതെ..
ആൻസി : അപ്പോ അവർ വന്നാൽ മമ്മിയെ വിട്ട് പോകില്ലേ??
ചന്തു : എന്റെ പൊന്നു മമ്മി..ഭ്രാന്തയോ??? ഇത് മാത്രമേ ആലോചിക്കാനും പറയാനും ഉള്ളോ??
ആൻസി ഒന്നും മിണ്ടിയില്ല. ചന്തു അവളുടെ ഇരുകവിളുകളും പിടിച്ച് കുലുക്കി.
ചന്തു : മമ്മിയെയും ജോക്കുട്ടനെയും വിട്ട് ഞാൻ എവിടെയും പോകില്ല. അവരെയൊന്നും എനിക്കിനി വേണ്ട.. പോരെ..?
ആൻസി സങ്കടവും സന്തോഷവും കലർന്ന മട്ടിൽ തലയാട്ടി. ശേഷം അവൻ ഇറങ്ങി. തലയിൽ എന്തൊക്കെയോ ഭ്രാന്തമായ മാറ്റങ്ങൾ അനുഭവിച്ചു തുടങ്ങുന്ന ആൻസി വർക്ക് ഏരിയയിലെ ബാത്‌റൂമിൽ നിന്ന് പല്ല് തേപ്പ് കഴിഞ്ഞ് മുറുകിയ മനസ്സോടെ റൂമിലേക്ക് വന്നിരുന്നു. ജോക്കുട്ടൻ കുളിക്കുന്ന ശബ്ദം കേൾക്കാം. ശേഷം ഫോണെടുത്ത് നോക്കിയപ്പോൾ ഇച്ചായന്റെ മെസ്സേജുകൾ ഉണ്ട്. അവളത് തുറന്ന് ഓരോന്നായി വായിക്കാൻ തുടങ്ങി.
“നീ എന്തു വേണമെങ്കിലും ചെയ്യ്.. എനിക്ക് കുറേ വർക്ക് പ്രഷർ ഉണ്ട്. അതിനിടക്ക് നിന്നെയും മോനെയും ഓർക്കാൻ സമയം കിട്ടുന്നില്ല..”
ഇതായിരുന്നു ഇച്ചായന്റെ ലാസ്റ്റ് മെസ്സേജ്. അതൊക്കെ വായിച്ചു കഴിഞ്ഞപ്പോൾ അവളുടെ മുഖം വല്ലാതെ മങ്ങി പോയി തല കുമ്പിട്ടിരുന്നു. ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇച്ചായന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു പ്രതികരണം അവൾ പ്രതീക്ഷിച്ചതായിരുന്നു. രണ്ടു ദിവസങ്ങൾ കൊണ്ട് മനസ്സിനെ ഇതിനോട് പാകപ്പെടുത്തിയെടുക്കാൻ കഴിഞ്ഞത് കൊണ്ട് ഈ സന്ദർഭം അവളെ കൂടുതൽ സ്വാധീനിച്ചില്ല. ഇല്ലെങ്കിൽ താൻ തകർന്നു പോയേനെ എന്നവൾ ചിന്തിച്ചു. ഒരു കരച്ചിൽ വന്ന മുഖഭാവം അടക്കി പിടിച്ച് ഫോൺ അവിടെ വച്ച് എഴുന്നേറ്റ് മുഖം കഴുകി. നേർങ്ങനെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ കഴുകി കളഞ്ഞ് മോന്റെ യൂണിഫോം അയെൺ ചെയ്യാൻ തുടങ്ങി.
താൻ ഇത് പ്രതീക്ഷിച്ചതാണ് ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ ഒരു കാര്യം അല്ലെങ്കിൽ വേറെ.., ഇച്ചായന്റെ ഭാഗത്തു നിന്ന് കേൾക്കേണ്ടി വരും. അത് ഇത്രയും നേരത്തെ ആയത് നന്നായി. ആരോടും പരിഭവവും വേണ്ട പരാതിയും വേണ്ട.
അപ്പോഴേക്കും ജോമോൻ ഫ്രഷായി വന്നിരുന്നു. അയെൺ ചെയ്ത് കഴിഞ്ഞ് അവൾ ബ്രെഡ് ഓംലറ്റ് ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറി. ജോമോൻ റെഡി ആയി വരുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് ഉം റെഡി.
ജോമോൻ കഴിക്കാനിരുന്നപ്പോൾ ആൻസി ചിന്താവിഷ്ടയായിരുന്നു
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻