ജോമോൻ : എന്താ മമ്മി..? എന്താ ആലോചിക്കുന്നേ..?
അത് കേട്ടവൾ മകനെ നോക്കി നെടുവീർപ്പിട്ടു.
ആൻസി : മോൻ പപ്പയെ ഓർക്കാറുണ്ടോ??
ജോമോൻ : കാണാത്ത പപ്പയെ കുറിച്ച് എന്തോർക്കാനാണ്..?
അതായിരുന്നു ജോമോന്റെ മറുപടി. പിന്നെയൊന്നും ചോദിക്കാൻ ആൻസി മുതിർന്നില്ല. സമയമായപ്പോൾ ജോമോനെ കൂട്ടാൻ ചന്തു വന്നു. അവൾ പുറത്തിറങ്ങിയില്ല. മനസ്സ് സങ്കടപ്പെട്ടിരിക്കുമ്പോൾ ചന്തുവിനെ ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്നു അവൾക്ക്. നന്നായി അടുത്തിട്ടും മമ്മി പുറത്ത് വരാഞ്ഞത് ചന്തുവിന്റെ മനസ്സിൽ പോറിയിരുന്നു. എന്തെങ്കിലും കാരണം ഉണ്ടാകാം എന്നാലോചിച് അൽപം വിഷമത്തോടെയാണ് അവൻ ജോമോനൊപ്പം മഴ ചാറുന്നതും നോക്കി സ്കൂളിലേക്ക് പോയത്.
ആൻസി ഇളം ചൂട് വെള്ളത്തിൽ കുളി കഴിഞ്ഞ് മുന്തിരികളർ നൈറ്റി അണിഞ്ഞ് അൽപം ഭക്ഷണം കഴിച്ച് മൈൻഡ് റിലാക്സ് ചെയ്യാൻ വേണ്ടി സോഫയിൽ വന്നിരുന്നു. ഇനി പഴയതൊന്നും ഓർത്തിട്ട് കാര്യമില്ല. എങ്ങനെയാണോ പോകുന്നത് ആ രീതിയിൽ ജീവിക്കാൻ മാത്രമേ ഇനി കഴിയുകയുള്ളു. ഇച്ചായനെ അവസാനമായി ഒന്ന് വിളിച്ചു. നോക്കിയപ്പോൾ കാൾ അറ്റൻഡ് ചെയ്തു പക്ഷെ ഇച്ചായന്റെ സംസാരമില്ല പകരം കുറേ ശബ്ദങ്ങൾ കേൾക്കാം. ഇടക്ക് ഇച്ചായന്റെ ശബ്ദം കേട്ടു . അൽപ സമയം കാതോർത്തപ്പോൾ ഇച്ചായനോട് സംസാരിക്കുന്ന ഒരു പെണ്ണിന്റെ ശബ്ദവും. ചെറിയ ഞെട്ടലോടെ, ഗൗരവത്തോടെ ശ്രദ്ധിച്ചപ്പോൾ സംസാരങ്ങൾ വ്യതിചലിക്കുന്ന മങ്ങലും മൂളലുകളും.
“ഹേയ്.. നോ.. ഹ ഹ പ്ലീസ്… ഹ……”
ഒരു പെണ്ണിന്റെ ചിരിയും കൊഞ്ചലും. പെട്ടെന്നു ഇച്ചായൻ ഷിറ്റ് എന്ന് പറഞ് ഫോൺ കട്ട് ആയി ബീപ് ശബ്ദം ചെവിയിൽ ആഞ്ഞടിച്ചു. അവൾ ഫോൺ സോഫയിൽ വച്ച് കുറച്ചു നേരം മൗനമായി. ഇനി ഒരിക്കലും അയാൾ എന്റെ ജീവിതത്തിലേക്ക് മടങ്ങില്ല എന്നവൾ ഉറപ്പിച്ചു. കണ്ടു മുട്ടിയാൽ തന്നെ അപരിചിതരായിരിക്കും.
ചില ജീവിതങ്ങളിൽ പ്രണയം ഒരു ശാപമാണ്…!
പക്ഷെ ഇനിയതിന്റെ പേരിൽ ഈ വയസ്സിൽ സങ്കടപ്പെട്ടാൽ ബാക്കി ജീവിതവും നശിക്കുകയെ ഉള്ളു.
പ്രണയ വിവാഹത്തിന്റെ പേരിൽ വീട്ടുകാരെ വെറുപ്പിച് ഇറങ്ങി പോന്നതാണ്. എന്നാലും തന്നെ ജീവനായിരുന്ന അപ്പച്ചൻ മരിക്കുന്നതിന് മുൻപ് എന്റെ പേരിൽ ഇട്ട എഫ് ഡി മാത്രമാണ് തനിക്കിന്ന് സമ്പാദ്യം എന്ന് പറയാൻ. ജോലിയും വിട്ടെറിഞ്ഞു ആകെ ഉണ്ടായിരുന്ന ഗോൾഡ് ഈ വീടിനു വേണ്ടി വിൽക്കുകയും ചെയ്തു. ഈ നാല്പത് കഴിഞ്ഞ തനിക്ക് ഇനി എവിടെയാണ് ഒരു ജോലി കിട്ടുക..? ഓരോന്ന് ആലോചിച്ച് എത്തും പിടിയും കിട്ടാതെ അവളുടെ മനസ്സ് പിരി മുറുകി. മകനും അവനു കൂട്ടായി വന്ന് മകനായി മാറിയ ചന്തുവുമാണ് ഇപ്പോൾ ഏക ആശ്വാസം.
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻