ജോലിക്ക് വേണ്ടി പഴയ ബാങ്ക് മാനേജറെ കാണാനവൾ തീരുമാനിച്ചു. അയാൾ ഇപ്പോൾ ഇവിടെയുള്ള ടൗണിലെ ബാങ്കിലേക്ക് മാറിയത് അവൾ മുൻപ് അറിഞ്ഞിരുന്നു.
വൈകുന്നേരം പിള്ളേർ വരാനാവുന്ന സമയമായപ്പോഴേക്കും ഒരു ഉറക്കം കൂടെ കഴിഞ്ഞ ആൻസിയുടെ മനസ്സിൽ കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ മായിച്ചു കളഞ്ഞത് പോലെയൊരു പ്രതീതി. കുറച്ച് ദൃഡത കൈവരിച്ചു. ഇങ്ങനെയൊരു അവസ്ഥ തന്റെ ജീവിതത്തിൽ വരാനുണ്ട് എന്ന തോന്നൽ നേരെത്തെ തോന്നിയത് കൊണ്ടോ എന്താണെന്നറിയില്ല മനസ്സ് പാകപ്പെട്ടത് പോലെയവൾക്ക് തോന്നി. ഓർത്തിരുന്നാൽ ഇരുന്ന് പോവത്തെ ഉള്ളു.
അവൾ വേഗം അടുക്കളയിൽ കയറി പിള്ളേർക്ക് വേണ്ടി പലഹാരമുണ്ടാക്കി പാലും കാച്ചി വെച്ചു. അപ്പോഴേക്കും മമ്മി ന്നു വിളിച്ചു കൊണ്ട് ജോമോൻ പുറത്തെത്തിയിരുന്നു. ആൻസി പുറത്തേക്കിറങ്ങി. പടികൾ കയറി വരുന്ന മകനെയും നോക്കി അവൾ ചുറ്റിലും കണ്ണ് പായിച്ചു.
ആൻസി : ചന്തു പോയോ മോനു??
ജോമോൻ : പോയി.
ആൻസി : ഇന്നെങ്ങനെയാ..? ഇവിടെ നിൽക്കാൻ വരുന്നുണ്ടോ?? നിന്നോട് പറഞ്ഞാരുന്നോ??
ജോമോൻ : ഓ ഞാനതു ചോദിക്കാൻ വിട്ടു പോയി മമ്മി..
ആൻസി : സാരില്ല.. മോൻ വാ…
ജോമോൻ : ചേട്ടൻ കളിക്കാൻ ഇങ്ങോട്ട് വരുമല്ലോ അപ്പോ ചോദിക്കാം.
ആൻസി : മ്മ്.. വേഗം കാലും മുഖവും കഴുകി വാ.. കഴിക്കാം.
ജോമോൻ നേരെ ബാഗ് സോഫയിൽ വച്ച് ബാത്‌റൂമിലേക്കോടി ഫ്രഷായി വസ്ത്രം മാറി തിരിച്ചു വന്നു. അവളവനു കഴിക്കാനായി സ്നാക്ക്സ് എടുത്തു വച്ചു. ശേഷം ഇരുവരും പുറത്ത് വന്നിരുന്നു.
ജോമോൻ : ഇപ്പോ മഴയില്ലല്ലോ മമ്മി.. ചന്തു ചേട്ടൻ വന്നാൽ ഞങ്ങളെ ഗ്രൗണ്ടിലേക്ക് വിടുമോ??
ആൻസി : അവിടെയൊക്കെ വെള്ളം കയറിയിട്ടുണ്ടാവും കുട്ടാ.
ജോമോൻ : പ്ലീസ് മമ്മി..
ആൻസി : വേണ്ട.. ഇവിടുന്ന് കളിച്ചാൽ മതി.. ആദ്യം ചന്തു വരട്ടെ..
ചന്തുവിനെ ഇത്ര വലിയ ഫ്രോഡാക്കണമായിരുന്നോ?
Super👌🏻👌🏻