കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath] 595

“യു.പി. സ്കൂളിൽ പഠിച്ച ഫസലാണോ, അതോ ചെറിയ സ്കൂളിൽ പഠിച്ചതാണോ?”

എന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ പുച്ഛത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.

“എൽ.പി.” എന്ന് മാത്രം പറഞ്ഞ് അവൾ വീണ്ടും നേരെയിരുന്നു, എന്നെ നോക്കാൻ പോലും കൂട്ടാക്കാതെ.

ഞാൻ തുടർന്നു:

“കുറേ ആയില്ലേടോ പഠിച്ചിറങ്ങീട്ട്? പ്രത്യേകിച്ച് ചെറിയ സ്കൂളും, അപ്പോ ഓർമ്മയില്ലാതിരിക്കുന്നത് സ്വാഭാവികമല്ലേ?” ഞാൻ അവളെ നോക്കി ചോദിച്ചു: “ഇപ്പോൾ എന്താ പരിപാടി? ആള് നാട്ടിലുണ്ടോ?”

അവൾ തന്റെ കലിപ്പ് ഒട്ടും കുറയ്ക്കാതെ മറുപടി നൽകി: “അറിഞ്ഞിട്ടെന്തിനാ?” പിന്നെ, എന്തോ ഒരു നിരാശ തോന്നിയിട്ടാവാം, എനിക്ക് അങ്ങോട്ട് നോക്കാൻ തോന്നിയില്ല.

ഞാൻ വീണ്ടും എന്റെ ശ്രദ്ധ പുറത്തേക്ക് തന്നെ തിരിച്ചു.

പക്ഷേ, അധികനേരം ആ നിശ്ശബ്ദതയ്ക്ക് ആയുസ്സുണ്ടായിരുന്നില്ല. പെട്ടെന്ന് അവളുടെ അടുത്ത ചോദ്യം വന്നു:

“ഇപ്പോഴെങ്കിലും മനസ്സിലായിട്ടും തന്നെയാണോ ചോദിച്ചത്?”

എന്റെ മറുപടി പെട്ടെന്നായിരുന്നു:

“അല്ല, മറ്റേ തോട്ടിൻ കരയിൽ വീടുള്ള, രണ്ട് സുന്ദരികളായ അനിയത്തിമാരുള്ള ഫസലിനെ എനിക്ക് അറിയുകയേ ഇല്ല.”

എന്റെ ആ മറുപടി അവൾക്ക് നന്നേ ബോധിച്ചു എന്ന് തോന്നി. ഏത് പെണ്ണിനാണ് ‘സുന്ദരി’ എന്ന് പറഞ്ഞ് അഭിസംബോധന ചെയ്യുന്നത് ഇഷ്ടമല്ലാത്തത്!

അങ്ങനെ, ആ വാക്കുകൾ ഒരു പാലമായി. എവിടെ പോയതാണെന്നും, എപ്പോഴും ഈ ബസിൽ തന്നെയാണോ വരുന്നതെന്നുമൊക്കെ ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഓരോ വാക്കിലും അവളിലെ കലിപ്പ് പതിയെ അഴിഞ്ഞുവീഴുന്നത് ഞാൻ അറിഞ്ഞു. സംഭാഷണം മുന്നോട്ട് പോകുന്നതിനിടെ, അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് വന്നതായി ബസിന്റെ കിതപ്പ് എന്നെ അറിയിച്ചു.

The Author

29 Comments

Add a Comment
  1. കുട്ടിമോൻ

    മുത്തേ next part പെട്ടെന്ന് ഉണ്ടാവുമോ 😁

  2. 👻 Jinn The Pet👻

    ബ്രോ അടിപൊളിയായിട്ടുണ്ട് തുടരുക👻

  3. Fariha....ഫരിഹ

    🤍🤍🤍👍

  4. ♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

  5. കഥയുടെ രണ്ടാം ഭാഗം അയച്ചിട്ടുണ്ട് നാളെ പബ്ലിഷ് ആവുമായിരിക്കും

  6. ശരത് ബ്രോ, കഥ അടിപൊളി… ഒരു രക്ഷയുമില്ല… അടുത്ത ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നു… ഉടനുണ്ടാവുമോ? ഒരു ഡേറ്റ് പറഞ്ഞിരുന്നേൽ നന്നായിരുന്നു…

    ഭദ്രൻ

    1. എഴുതിക്കഴിഞ്ഞു ബ്രോ, എഡിറ്റ് ചെയ്യണം 2 ദിവസത്തിനകം അപ്‌ലോഡ് ചെയ്യും

  7. വാത്സ്യായനൻ

    കഥയുടെ ഭംഗി മാത്രമല്ല. ഇതു പോലെ അക്ഷരപ്പിശകുകൾ ഒഴിവാക്കി ശരിയായ പങ്ച്വേഷൻ ഒക്കെ ഉപയോഗിച്ച് എഴുതുന്നവർ തന്നെ വിരളം. ആകെക്കൂടെ സ്മിതയും ഡീസൻ്റും ഒക്കെയാണ് അങ്ങനെ ചെയ്യാറ്. അത് എടുത്തു പറയേണ്ടിയിരിക്കുന്നു.

    1. സ്നേഹം♥️ സന്തോഷമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ🫂

  8. കണ്ണൻ സ്രാങ്ക്

    Nice and interesting… Keep continue

  9. ടാഗ് മാറ്റി erotic love stories ആക്കൂ.. nalla views ഉണ്ടാകും

  10. കൊള്ളാം കിടിലൻ

  11. സൂപ്പർ❤️❤️ സ്വന്തം ലൈഫിൽ നടന്നതുപോലത്തെ കഥ ♥️ പെട്ടന്ന് next പാർട്ട്‌ വരട്ടെ 👍🏻

    1. ♥️
      പെട്ടെന്ന് തന്നെ വരും

  12. അമ്പാൻ

    ❤️❤️❤️❤️❤️

  13. 👌👌❤️😄

  14. വെടിമറ ജൂടൻ

    Super bro
    പെട്ടെന്ന് അടുത്തത് പോരട്ടെ

  15. Bro Kadha Erotic Love storyil tage cheyyamo, avihitham onnum illatha oru pakka lovestory aayitt 💯📈🫂💥

    1. Adutha partil tag cheyyam bro .
      Clean and neat aayitt oru love story thanne ezhuthaan aahnn plan cheyyunnath

  16. വാത്സ്യായനൻ

    വൗ. റ്റോപ് സാധനം. ബാക്കി എഴുതിയില്ലെങ്കിൽ കഥാകൃത്തിൻ്റെ കഥ കഴിക്കുന്നതായിരിക്കും.

    1. ലാസ്റ് കഥ എഴുതിയപ്പോൾ ക്രിഞ്ച് സാനം ഇനി എഴുതിയാൽ നിൻ്റെ കൈ വെട്ടും എന്നായിരുന്നു കമൻ്റ് വേറെ ഒരാൾടെ 😅
      പുരോഗതി ഉണ്ട് 🤣

  17. Kollam, nalla katha.

Leave a Reply

Your email address will not be published. Required fields are marked *