ഒരു അപേക്ഷയോടെ ജോണിക്ക് മുമ്പിൽ കൈകൂപ്പി ഞാൻ പറഞ്ഞു.
“എന്തു വേണമെങ്കിലും ചെയ്യാം എന്നോ .. എനിക്ക് വേണ്ടത് നിങ്ങളെ ആണെങ്കിലോ ..?”
ചോര കണ്ണുകളാൽ എന്നെ തന്നെ തുറിച്ചു നോക്കി ജോണി പറഞ്ഞു.
“എൻറെ മകനു വേണ്ടി.. ഞങ്ങൾക്ക് വേണ്ടി ഞാൻ അതിനു തയ്യാറാണ് ”
എന്റെ പെട്ടെന്നുള്ള മറുപടി കേട്ട് ഇത്തവണ ഞെട്ടിയത് രമ ആയിരുന്നു.
” ഹേയ് .. ഞാനൊരു തമാശ പറഞ്ഞതാണ് .. എന്തായാലും ഈ ഓഫർ ഞാനിപ്പോൾ സ്വീകരിക്കുന്നില്ല .. അന്വേഷണം പുരോഗമിക്കട്ടെ .. അപ്പോൾ എനിക്ക് കഴിയുന്നത് ഞാൻ ചെയ്യാം ”
ജോണി പറഞ്ഞു.
“ജോണീ .. പ്ലീസ് .. ആര്യ യുടെ മകനിലേക്ക് അന്വേഷണം പോകുവാൻ പാടില്ല .. ഞങ്ങളെ നീ സഹായിക്കണം “
എന്നെ ചേർത്തു പിടിച്ച് രമയും ജോണി യോട് അപേക്ഷിച്ചു.
“രമാ .. ഞാൻ പറഞ്ഞല്ലോ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാം . പക്ഷേ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ നിന്റെ ഭർത്താവാണ് .. നമുക്ക് എന്തായാലും നോക്കാം നിങ്ങൾ വിഷമിക്കാതെ ഇരിക്കു “
ജോണി യാത്ര പറഞ്ഞ് ഇറങ്ങിയ നിമിഷം ഞാനും അവിടെ നിന്ന് ഇറങ്ങി. എത്രയും വേഗം എനിക്ക് എന്റെ മകനെ കാണണം എന്ന വാശിയായിരുന്നു .. മറ്റൊരു സന്ദർഭത്തിൽ ആയിരുന്നുവെങ്കിൽ അവൻറെ കരണക്കുറ്റി അടിച്ചു ഞാൻ പുകച്ചേനെ .. പക്ഷേ ഇവിടെ തെറ്റുകാരിയും കൊലപാതകിയും ഞാനാണ് .. എന്തു വില കൊടുത്തും എനിക്ക് മകനെ രക്ഷിച്ചേ പറ്റൂ.
ഇതേ സമയം എസ്പി ഓഫീസിൽ ,
ഒരു സ്റ്റാൻഡ് ബൈ സല്യൂട്ട് നൽകി കൊണ്ട് തന്റെ മേൽ ഉദ്യോഗസ്ഥനായ എസ്പി അലക്സ് പോളിന്റെ മുൻപിലേക്ക് സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണൻ വണ്ടൻമേട് കൊലപാതക കേസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.
“എന്താണ് .. അശോക് , സല്യൂട്ട് ഒക്കെ ആകെ ദയനീയം ആണല്ലോ .. വണ്ടൻമേട് പോയി വന്നതിന്റെ യാത്രാ ക്ഷീണം ഇതുവരെ മാറിയില്ല എന്ന് തോന്നുന്നു “
എസ്പി ചോദിച്ചു.
“വണ്ടൻമേട് നിന്നും നേരെ ഇങ്ങോട്ടാണ് സാർ വരുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ തന്നെ സ്റ്റേ ആയിരുന്നല്ലോ ..”
അറ്റൻഷനായി നിന്നു കൊണ്ടു തന്നെ അശോക് മറുപടി കൊടുത്തു.
“ഓകെ .. എങ്കിൽ വന്ന കാലിൽ നിൽക്കാതെ ദേ ഇങ്ങോട്ട് ഇരുന്നോ “
തൊട്ടു മുൻപിലുള്ള കസേര ചൂണ്ടിക്കാട്ടി എസ് പി പറഞ്ഞു.
തന്റെ മുൻപിലിരുന്ന അശോകിനോട് എസ് പി തുടർന്നു ,
“എന്താണ് വണ്ടൻമേട് അന്വേഷണത്തിൽ നിങ്ങളുടെ ഫൈന്ഡിങ്സ് .. “
“സർ വിശദമായ കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് “
“ഹേ .. റിപ്പോർട്ട് ഒക്കെ വായിച്ചു പഠിക്കാൻ സമയം എടുക്കും .. താൻ കാര്യം പറയൂ “
“പ്രാരംഭ സംശയം എന്ന നിലയിൽ നമ്മൾ കസ്റ്റഡിയിലെടുത്ത അനൂപ് തന്നെയാണ് പ്രതി എന്നാണ് എന്റെ കണ്ടെത്തൽ .. ഈ അനൂപിന്റെ ഭാര്യയുടെ പിതൃ സഹോദരനാണ് കൊല്ലപ്പെട്ട നെൽസൺ .. സംഭവ ദിവസം വൈകുന്നേരം ഇവർ തമ്മിൽ അടി കൂടുന്നത് കണ്ടവരുണ്ട് , കാശിനു വേണ്ടിയുള്ള തർക്കമാണ് അവിടെ നടന്നത് .. ഈ സംഭവത്തിന് ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ നെൽസൺ കൊല്ലപ്പെടുകയായിരുന്നു “
Manoje e partum nannayittund.. Pakshe ingane late akkale..
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
എത്ര വൈകിയാലും എനിക്ക് ഇഷ്ടപ്പെട്ടൊരു കഥയാണിത്. അടുത്ത ഭാഗം വൈകിക്കാതെ എഴുതൂ….
ശ്രീജി
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
മുൻ ഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ ഈ ഭാഗം below ആവറേജ് എന്നേ പറയാൻ പറ്റൂ, ജെസ്സിയുടെ കളിക്ക് ഒന്ന് ഒരു ഫീൽ ഇല്ല, പോസ്റ്റ് ചെയ്യാൻ വൈകുന്നത് കഥയുടെ തുടർച്ച നഷ്ടപെടുത്തുന്നുമുണ്ട്
പ്രതീക്ഷക്ക് ഒത്തു ഉയരുവാൻ സാധിച്ചില്ല എങ്കിൽ ക്ഷമ ചോദിക്കുന്നു.താങ്കൾ പറഞ്ഞത് ശരിയാണ് കഥയുടെ പ്രസിദ്ധീകരണം വൈകുന്നത് ആസ്വാദനത്തെ തടസപ്പെടുത്തുന്നു .. ഇനിയെങ്കിലും ലും ഇത്തരത്തിലുള്ള കാല താമസം ഒഴിവാക്കാൻ ശ്രമിക്കാം.
നൈസ് സ്റ്റോറി.delay ഇല്ലാതെ അടുത്ത ഭാഗം പോരട്ടെ
നല്ല വാക്കുകൾക്ക് നന്ദി , തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
നന്നായിട്ടുണ്ട് ബ്രോ
നന്ദി.
Next part evide…..
Supper…
ഉടൻ വരുന്നതാണ് നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Ippozhelum vanno… Vaykathe Adutha part poratte
താമസിച്ചതിനു ക്ഷമാപണം.
ഇത് മുമ്പത്തെ എഴുത്തിന്റെ നിഴൽ മാത്രമായി പോയി.. വളരെ മോശം
ക്ഷമിക്കണം , ഇനിയുള്ള ഭാഗങ്ങൾ കഴിവിന്റെ പരമാവധി മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
സൂപ്പർ
നന്ദി.
Bro pazhya punch kittiyilla… Oru pkshe late aayathu kondavum… Saramillya adutha paartil kedu theerthal mathi…. Jessiyude kali orupadu mohicharaunnu… Oru kaliyug venam…. Samayampole
താമസിച്ചതിനു ക്ഷമാപണം .. പുതിയ ഭാഗങ്ങൾ വൈകുന്നതിൽ വായനക്കാർക്ക് മടുപ്പ് ഉണ്ടാകും എന്ന് അറിയാം . കഴിവതും വേഗം ഇനിയുള്ള ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിന് വേണ്ടി ശ്രമിക്കാം. എല്ലാ പാർട്ടുകളും പ്രസിദ്ധീകരിച്ച ശേഷം വായനക്കാരുടെ പ്രതികരണം അനുസരിച്ച് ഒറ്റ ഭാഗമാക്കി ഇറക്കാം. തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.
Hoo epoyakilum vannalo….Wow സൂപ്പർ. കഥ oky vera leval ayialo.. അടുത്ത പാർട്ട് pettanu poratta…
നന്ദി. തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.
ഓരോ ഭാഗവും 6 7 മാസം കഴിഞ്ഞ് എഴുതുക അപ്പോൾ എല്ലാവർക്കും മുൻ ഭാഗങ്ങൾ പെട്ടെന്ന് ഓർമ്മ വരും ഏതായാലും ബാക്കി വായിച്ചിട്ട് പറയാം
താമസിച്ചതിന് ആദ്യം തന്നെ ക്ഷമാപണം. വൈകിയത് കൊണ്ടാണ് ഇത് വരെ ഉള്ള സംഗ്രഹം കൊടുത്തിരിക്കുന്നത്. തിരക്ക് ഉള്ളവർക്ക് അത് വായിച്ച ശേഷം ബാക്കി കഥയിലേക്ക് കടക്കാം .. അത് അല്ല എങ്കിൽ പൂർവ്വ ഭാഗങ്ങൾ വിശദാമായി വായിക്കാം. വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി.
I am 1st. Nannaayirunnu
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക