കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്] 229

“ഇതൊക്കെ ഇത്ര കൃത്യമായി നിങ്ങള് ഓർക്കാൻ കാര്യം … ?”

“ഒരു സ്ത്രീ .. ഒറ്റയ്ക്ക് രാത്രി ബസ് സ്റ്റാൻഡിൽ വന്നു നിന്നാൽ ആരായാലും നോക്കില്ലെ സാറേ … “

മറുപടി പറഞ്ഞത് ഇക്ബാൽ ആയിരുന്നു.

അത് കേട്ട് അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.

“ആ സ്ത്രീ വന്നിറങ്ങിയ ഓട്ടോ നിങ്ങൾക്ക് അറിയാമോ ?”

“ഇല്ല സാറേ .. ഇവിടുത്തെ ഓട്ടോ അല്ല അതൊരു പ്രൈവറ്റ് ഓട്ടോ ആണെന്ന് തോന്നുന്നു “

“ഓകെ .. ഇനി ഒരിക്കൽ കൂടി ആ സ്ത്രീയെ കണ്ടാൽ നിങ്ങള് തിരിച്ചറിയുമോ …?”

“ഉറപ്പില്ല സാർ .. എന്നാലും ശ്രമിച്ച് നോക്കാം “

വിനീത് മറുപടി പറഞ്ഞു.

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നിങ്ങളെ സ്റ്റേഷനിലേക്ക് വിളിക്കും .. വരണം …”

അശോക് പറഞ്ഞു .

“സാറ് വിളിച്ചാൽ ഞങൾ വരും .. പക്ഷേ ദേ … ആ സാർ വിളിച്ചാൽ വരില്ല “

ജീപ്പിൽ ഇരിക്കുന്ന ജോണിയേ ചൂണ്ടി കാട്ടി ദേവസ്യ പറഞ്ഞു.

“ഹ ഹ .. ഇല്ല നിങ്ങളെ ഞാനേ വിളിക്കൂ “

അവർക്ക് മറുപടി നൽകി അശോക്‌ ജീപ്പിന് അടുത്തേക്ക് പോയി.

“എടോ .. താൻ എന്ത് പണിയാ കാണിച്ചത് .. ഓട്ടോക്കാര് എല്ലാം കൂടെ ഇപ്പൊ പഞ്ഞിക്ക്‌ ഇട്ടെനെ .. അവന്മാർ ഇളകി വന്നാൽ കാക്ക കൂട്ടം വരുന്നത് പോലെയാ .. തടയാൻ പറ്റൂല്ല “

ജീപ്പ് ഓടിക്കുന്ന ജോണിയോട് അശോക്‌ ചോദിച്ചു.

“അബദ്ധം പറ്റി സാറേ .. അവസാനം കൈ വിട്ട് പോയി “

തെറ്റ് മനസ്സിലായി എന്നോണം ജോണി പറഞ്ഞു.

“ഒരു സ്ത്രീ ആണ് കൊലപാതകി എന്ന എന്റെ സംശയം ശക്തിപ്പെടുന്നു .. ഇൗ ജില്ലയിലെ ആർട്ടി ഓഫീസുകളിൽ എല്ലാം കൂടെ എത്ര പ്രൈവറ്റ് ഓട്ടോകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌ എന്ന് അന്വേഷിക്കണം .. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉള്ള ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം .. സമീപത്ത് ഉള്ള കടകളിലും സിസിടിവി ഉണ്ടെങ്കിൽ ആ ദൃശ്യങ്ങളും ആവശ്യപ്പെടുക .. കേട്ടല്ലോ ? സമയം എത്ര ആയി … ?”

അശോക് ചോദിച്ചു.

“ഒമ്പതര കഴിഞ്ഞു സാറേ .. “

വാച്ചിലേക്ക്‌ നോക്ക് ജോണി പറഞ്ഞു.

“പത്ത് മണിക്ക് മുൻപായി സ്റ്റേഷനിൽ എത്തണം .. വേഗം പോകട്ടെ …”

ജോണി വേഗം സ്റ്റേഷനിലേക്ക് ജീപ്പ് വിട്ടു.

18 Comments

Add a Comment
  1. Bakki evide

  2. ഉർവശി മനോജ്‌ കഥ ബാക്കി എഴുതുക

  3. Entha we kadha nirthipoyo

  4. Now days no continuation of this story.
    Feel so bad.

  5. Next part

  6. Lakshmi padma enda delete cheythe

  7. Sreeji

    ആര്യാദേവിയെ ഒരു വെടിയാക്കല്ലേ…. അവളെ ജിജോ മാത്രം കളിച്ചാമതി….
    ശ്രീജി

  8. adipoli…..kali katha passangeril keri munnottu thanee pokate iniyum orupadu paalam thandanundu orupadu stationukalum

  9. Super nalla reality.

    1. കലക്കി സഹോ…

  10. ഉർവശി മനോജ് സൂപ്പറാ

  11. സുനിത, ജെസ്സി, എല്ലാരും കൂടി കളിച്ച് തകർക്കുവാണല്ലോ, ആര്യ ദേവി രമേശനുമായി വല്ലതും ഉണ്ടാകുമോ?

  12. ഉഗ്രൻ പഞ്ച് നിലനിർത്തി പോരുന്നു … രമേഷ് സുനിത ജെസ്സി ഒരു ത്രികോണും .
    അശോകൻ ജോണി, അശോകന്റെ ഭാര്യ, അര്യാദേവി രമേഷ് ഒരു പഞ്ചകോണും ആകുന്ന ഇ കഥയിൽ ഇന്റർസെക്ഷൻ രമേഷ്

    1. നെൽസണെ അര് തട്ടി എന്തിന്ന് തട്ടി … ജെസ്സി കേസ് രമേഷിന് ഒരു ഊരാക്കുടുക്കാവും പ്രത്യേകിച്ച് സുനിതയുംടെ ഇടപെടൽ ഉണ്ടായാൽ

  13. Aryadeviye Adv. Ramesh um kalikkumao. Aryadevi ini vere aarkkum kalikkan kodukkilla ennoru soochana kittiyath pole thonniyarunnu… Athukondu chodichatha.

  14. ചെകുത്താൻ

    ഈ കഥ എങ്ങോട്ട് ആണ് കൊണ്ടുപോകുന്നത് പുതിയ പുതിയ കഥാപാത്രങ്ങൾ അവസാനം നമ്മുടെ മെയിൻ കഥാപാത്രം ആയ ആര്യ ദേവിയെ മറക്കേണ്ടി വരുമോ

  15. സെക്കന്റ്‌

  16. The first LIKE

Leave a Reply

Your email address will not be published. Required fields are marked *