കുടമുല്ല 2 [Achillies] 1260

 

അത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു പോയി…

ആഹ് ഉള്ളെരിയുന്നത് എനിക്ക് കാണാമായിരുന്നു, പക്ഷെ ഇത് സംഭവിച്ചേ പറ്റൂ…എന്നെങ്കിലും അവർക്കിത് മനസ്സിലാവും എന്നു പ്രതീക്ഷിക്കാനെ എനിക്ക് കഴിയൂ എന്നറിയാം…”

 

“‘അമ്മ അപ്പോഴും ഇരുന്നു പതം പറഞ്ഞു ഇരുന്നു മൂക്ക് പിഴിയുന്നുണ്ട്…”

 

അപ്പോഴാണ് ഒരു മൂലയിൽ കണ്ണും നിറച്ചു മിണ്ടാതെ ഇരിക്കുന്ന ചാരുവിനെ അമ്മ കണ്ടത്,…അമ്മയുടെ മുഖഭാവം മാറുന്നത് കണ്ടതും എനിക്ക് കാര്യം മനസ്സിലായി…

 

“ഇവള് ഈ കുടുംബത് കേറി വന്നേപ്പിന്നെയാ എല്ലാം നശിക്കാൻ തുടങ്ങിയത്,….

ഇപ്പൊ നിന്റെ ബുദ്ധി ആയിരിക്കും എന്റെ മോനെ ഇപ്പോൾ ഈ നിലയിൽ ആക്കിയത്….”

 

ആർത്തു കൊണ്ടു ചാരുവിന് നേരെ പാഞ്ഞു വന്ന അമ്മയെ ഞാൻ കയിൽ ഒതുക്കി പിടിച്ചു…

സങ്കടം സഹിക്കാൻ ആവാതെ  എന്റെ ചുമലിലേക്ക് വീണു കരഞ്ഞു തുടങ്ങി.

 

അമ്മയെ താങ്ങി പുറത്തെ കോലായിലേക്ക് നടക്കുമ്പോൾ വിങ്ങിപ്പൊട്ടി ഇപ്പൊ കാറിപ്പൊളിക്കും എന്ന നിലയിൽ നിക്കുന്ന ചാരുവിനെ നോക്കി ഒന്നു കണ്ണടച്ചു കാട്ടി അമ്മയേം കൂട്ടി ഞാൻ നടന്നു.

 

“അമ്മാ….ഈ തീരുമാനം എൻറെയാ….ചാരു പോലും ഇപ്പഴാ ഇതറിയുന്നെ….”

 

“പോടാ…അവള് പറഞ്ഞിട്ടല്ലാതെ നീ ഇപ്പൊ എന്തിനാ വീട് വിട്ടിറങ്ങുന്നെ…എനിക്കറിയാം….”

 

കണ്ണു അമർത്തിതുടച്ചു വീണ്ടും ഏങ്ങിക്കൊണ്ടു അമ്മ പറഞ്ഞു.

 

“എന്റെ ഉഷകൊച്ചേ….ഇതെടുത്തിട്ട് ഒത്തിരി നാളായി…

ഇപ്പൊ സമയം ആയെന്നു തോന്നി, അതുകൊണ്ടു കൂടിയാ…എന്നായാലും ഈ വീട് അവനുള്ളതല്ലേ..ഇപ്പൊ അവന്റെ കല്യാണോം ആയി,…അവന്റെ പെണ്ണിന്റെ ആൾക്കാരു നോക്കുമ്പോൾ അവന്റെ വീട്ടിൽ കടിച്ചു തൂങ്ങി കിടക്കുന്നവനായിട്ടെ എന്നെ കാണൂ…പിന്നെ അതിന്റെ പേരിൽ പ്രശ്നങ്ങളായി,…അതിലും നല്ലത് നന്നായിരിക്കുമ്പോൾ തന്നെ മാറുന്നതാ…  ഗള്ഫിലെക്കൊന്നും അല്ലല്ലോ എന്റെ ഉഷാമ്മേ… ഒരു വിളി അടുത്ത സെക്കന്റിൽ ഞാൻ ഇങ്ങെത്തില്ലേ….”

 

ഒന്നു കൂട്ടിപിടിച്ചു പറഞ്ഞതും എന്റെ മുഖം കോരി എടുത്തു ഉമ്മകൊണ്ടു പൊതിഞ്ഞിരുന്നു അമ്മ…

കുറെ നോക്കിയെങ്കിലും കണ്ണു നിറയുന്നത് തടയാൻ എനിക്കും കഴിഞ്ഞില്ല…

***********************************

 

വീട് വിട്ടിറങ്ങുമ്പോൾ അധികം ഒന്നും കയ്യിൽ ഉണ്ടായിരുന്നില്ല…രണ്ടു ബാഗിൽ കൊള്ളാവുന്ന സാധനങ്ങൾ എല്ലാം ഇനി ഒന്നെന്നു തുടങ്ങണം എന്നറിയാം…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

141 Comments

Add a Comment
  1. ????
    വല്ലാത്തൊരു feel aan വയിക്കുമ്പോ

  2. ×‿×രാവണൻ✭

    ?❤️

  3. Bro next part vannilalo

  4. Bro ithuvare vannilalo next part

  5. Bro ivede parayunna kondonnum thonnaruth Mr romeoyude valla vivarom undo pulli tharam tharam ennu paranju Kure aayi achillies bro broikku pulliye personal aayi ariyamengil onnu paranju nokku bro tharan Easter kazhinju tharam ennu pranjatha vanittilla

    1. Achillies

      സോറി ബ്രോ റോമിയോയുമായി എനിക്ക് contact ഇല്ല

Leave a Reply

Your email address will not be published. Required fields are marked *