കുടമുല്ല 3 [Achillies] [Climax] 1148

എന്റെ നെഞ്ചു പതിയെ നനയുന്നുണ്ടായിരുന്നു… അമ്മുവിന്റെ മേലെ കൈ വെക്കാൻ ഞാൻ ആദ്യമായി ഒന്നു മടിച്ചു… അതു മനസ്സിലാക്കി എന്നോണം അവൾ എന്നെ മുറുക്കെ പിടിച്ചു നെഞ്ചിൽ ഉമ്മ വെച്ചു… പതിയെ അവളുടെ മുതുകിൽ തഴുകി അമ്മുവിനെ അശ്വസിപ്പിക്കുമ്പോൾ കിലുക്കാം പെട്ടിപോലെ നടക്കുന്ന എന്റെ അമ്മുവിന്റെ ഉള്ളിൽ എന്നോ കോറിയിട്ട മുറിവുകളും ഉണ്ടെന്നു തിരിച്ചറിയുക ആയിരുന്നു ഞാൻ…

അന്ന് രാത്രി, കൊഞ്ചിച്ചും കളിപ്പിച്ചും പൂർണ്ണമായും അമ്മൂസിനെ എന്റെ പഴയ കിലുക്കാംപെട്ടി ആക്കി മാറ്റിയാണ് ഉറങ്ങിയത്,…

***********************************

ഒരു മാസം ഇതിനിടയിൽ കടന്നു പോയി,… പുറത്തൊക്കെ എന്തൊക്കെ റൗഡിത്തരം കാണിക്കുമെങ്കിലും ഒന്നു കൊഞ്ചിച്ചു അമ്മൂനെ കൊതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ അത്രേം നാണം വേറെ ആർക്കും ഇല്ല… അതുകൊണ്ടു തന്നെ ഇപ്പോഴും ഉമ്മ വെക്കലും തഴുകലും ഒക്കെയെ ഉള്ളൂ….

രാവിലെ, പോവും മുന്നേ പക്ഷെ കെട്ടിപ്പിടിച്ചു ഒരുമ്മ പെണ്ണിന് കിട്ടണം, അതു നിർബന്ധം ഉള്ള കാര്യമാണ്…

അന്ന് വൈകിട്ട് പണിയും കഴിഞ്ഞു ബേക്കറിയിൽ അമ്മൂനെ പറ്റിച്ചു ഒരു പപ്സും കേറ്റി, മുഖത്തു പറ്റിപ്പിടിച്ച ദൈവത്തിന്റെ കൈ ആയ പൊടി മുഴുവൻ തൂത്തു കളയുമ്പോൾ ആയിരുന്നു, ബസിൽ നിന്നു അമ്മു ഇറങ്ങി വന്നത്,… ഇറങ്ങിയതെ ബേക്കറിയിൽ കുറ്റിയടിച്ചിരുന്ന എന്നെ നോക്കി പെണ്ണ് ഓടി വന്നു.

മുഖത്തു ഭയങ്കര സന്തോഷം… അതുകണ്ടതും ഒന്നു പേടിച്ചത് ഞാനാണ്,… കരച്ചില് വന്നാൽ എന്നെ ചുറ്റിപ്പിടിക്കുന്ന അമ്മുവിന് സന്തോഷം വന്നാലും വേറെ വ്യത്യാസം ഒന്നുമില്ല,.. പെണ്ണിന്റെ തുള്ളി ചാടി ഉള്ള വരവ് കണ്ടപ്പോ തന്നെ, ചുറ്റുമുള്ളവർക്ക് ഇന്ന് നല്ലൊരു കാഴ്ച്ച കാണാം എന്നു ഞാൻ ഉറപ്പിച്ചു.

പ്രതീക്ഷ ഒട്ടും തെറ്റിയില്ല,…ബേക്കറിയിൽ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യിൽ നിന്ന് ഉമ്മ വാങ്ങാൻ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക് പെണ്ണ് ചാടി കേറി കെട്ടിപിടിച്ചു,… അവിടം കൊണ്ടു നിർത്തിയില്ല കവിളിൽ അമർത്തി ഒരുമ്മ കൂടി തന്നിട്ടാണ് പെണ്ണ് അടങ്ങിയത്,.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്, വായപൊത്തി ചിരിക്കുന്നും ഉണ്ട്…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

263 Comments

Add a Comment
  1. Bronte raavu kand vannatha raavu first part thottu vaayikkan. Annattu ettathiyum kudamullayum ottadik irinnu vaayich full part. Super bro ini fud kahichit venam raavu vaayikkan ❤️‍?❤️‍?

  2. ഒത്തിരി ആസ്വദിച്ചു വായിച്ച കഥ ആണ് നന്നായിട്ടുണ്ട് ഉടനെ തന്നെ അടുത്തത് വരുമോ ❤️?

  3. Pthiya Katha

  4. Man any new stories??

  5. Bro new story

  6. Ninn varavinu vendi kathu irikkunnu we all love you so much????

  7. കാത്തിരിക്കുന്നു നിങ്ങളുടെ വരവിനു നിങ്ങളുടെ എഴുത്തിനു ellam othiri sneham annu ningalude kathakal. Waiting

    1. Otta katha annu ente ullil epozhum ollathu യുഗം

      1. Kamuki…❤️❤️❤️

        ഇടയ്ക്ക് കഴിയുമെങ്കിൽ ഒരു കഥ ഇടാൻ പറ്റുമെന്ന് ഞാനും കരുതുന്നുണ്ട്…

        ഓർക്കുന്ന ചിലരൊക്കെ ഉണ്ടെന്ന് അറിയുമ്പോൾ ഒത്തിരി സന്തോഷം…❤️❤️❤️

        സ്നേഹപൂർവ്വം…❤️❤️❤️

        1. Ennu annu engilum katta waiting annu

  8. കിച്ചു

    എന്താണ് പുതിയ കഥ ഒന്നും ഇല്ലേ..
    ഞാണ് പ്രിഥ്വിരാജ് ഉണ്ണിമുകുന്ദന്

    1. കിച്ചു…❤️❤️❤️

      എന്റാണ്‌ പുതിയ കഥയൊക്കെ ചോദിച്ചെന്നു കേറ്റു…???

      ചിലതൊക്കെ എഴുതുന്നുണ്ട്, സമയം ഉള്ളപ്പോൾ എല്ലാം, ഒരുനാൾ ഇവിടെ വീണ്ടും സജീവമാകാൻ കഴിയും എന്ന് വിശ്വസിക്കുന്നു…

      സ്നേഹപൂർവ്വം…❤️❤️❤️

  9. ഓഹ്ഹ് അളിയാ എന്താ ഒരു ഫീൽ നീ മുത്താണ് മുത്തേ പറയാൻ വാക്കുകൾ കിട്ടുന്നില്ല വേഗം അടുത്ത കഥയുമായി വാ എത്രയും പെട്ടെന്ന്

    1. Athul…❤️❤️❤️

      ഒത്തിരി സോറി…
      സൈറ്റിലേക്ക് ഇപ്പോൾ വരവ് തീരെ കുറഞ്ഞിരുന്നു അതുകൊണ്ടാണ് കമെന്റ് കാണാതിരുന്നതും,

      വാക്കുകൾ ഒത്തിരി സന്തോഷിപ്പിച്ചു, മറുപടി എഴുതാൻ വൈകിയതിലുള്ള കുറ്റബോധമാണ് ഇപ്പോൾ…
      പുതിയ കഥയുമായി കഴിയുന്നതും വേഗം വരാൻ ശ്രെമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  10. നവരുചിയൻ

    നോവൽ pdf ആയത് ഇപ്പൊ അണ് കണ്ടത്. Thank you. യാത്രയിൽ വായിക്കാൻ ഇഷ്ടമുള്ള കുറച്ചു കഥകൾ എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഒന്ന് ചിരിപ്പിക്കാനും കുറെ ഒക്കെ ഓർമകൾ ഓടി വരുനതും അയ കഥകൾ ഒരു ഫോൾഡർ അക്കി മാറ്റി വെച്ചിട്ടുണ്ട്. അതിലേക്ക് ഒരു മനോഹര കഥ കൂടി തന്നതിന് നന്ദി.

    1. നവരുചിയൻ…❤️❤️❤️

      എഴുതുന്നത് പലതും ഇപ്പോഴും ആളുകൾ ഇഷ്ടപ്പെടുന്നുണ്ട്, വായിക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ അംഗീകാരം…❤️❤️❤️

      വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  11. നല്ല വരികൾ ആണ് ബ്രോ. കൂടുതൽ love സ്റ്റോറിസ് പ്രതീക്ഷിക്കുന്നു

    1. Njxx…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      പുതിയ സ്റ്റോറികൾ വൈകാതെ എത്തിക്കാൻ ഞാനും ശ്രേമിക്കാം…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  12. Undane vallom varumo aduthu katha. Iam addicted in your words

    1. Kamuki…❤️❤️❤️

      എല്ലാം വിചാരിക്കും പോലെ നടന്നാൽ രണ്ടു മാസം അതിനുള്ളിൽ പുതിയ സ്റ്റോറിയുമായി തിരികെ എത്താൻ കഴിയും എന്ന് കരുതുന്നു…
      എന്നെ മറക്കാത്തതിനു ഒത്തിരി നന്ദി…❤️❤️❤️

      സ്നേഹപൂർവ്വം…❤️❤️❤️

  13. ?superr അടിപൊളി ആയിട്ട് ഉണ്ട് ?✨️✨️❣️❣️❣️❣️❣️❣️❣️❣️❣️❣️????❣️✨️✨️❣️??❣️❣️?❣️✨️✨️✨️❣️?

    1. JandJ…❤️❤️❤️

      ഒത്തിരി സ്നേഹം ബ്രോ…❤️❤️❤️

      ???❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *