കുടുക്ക് പൊട്ടിയ കുപ്പായം
Kudukku Pottiya Kuppayam | Author : Komban
നേരം ഏതാണ്ട് 7 മണിയായി, നശിച്ച മഴ നിൽക്കുന്നേയില്ല, ഇടിയും മിന്നലും കൂട്ടിനുണ്ട്, ഇരുട്ട് നിറഞ്ഞ വഴിയിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള യാത്രയാണ്. മഞ്ഞും ആവശ്യത്തിനുണ്ട്, പേടിയാകുന്നു. ഇതുപോലെ തനിച്ചു യാത്ര ചെയ്തത് മുൻപെപ്പോഴോ ആണ്. ഉള്ളിൽ കുറച്ചു ധൈര്യം ഉണ്ട്, പക്ഷെയത് മറ്റു പല കാര്യത്തിനും ആണ്, സത്യം… വിശ്വസിക്ക്.
ഞാൻ ജനലിലൂടെ വീണ്ടുമെത്തി നോക്കി. പാലാ എത്താൻ ഇനിയുമുണ്ട് അരമണിക്കൂർ. ഞാൻ മൊബൈൽ ബാഗിൽ നിന്നുമെടുത്തു, ഏട്ടന്റെ ടെക്സ്റ്റ് മെസ്സേജ്. ആള് ബസ്റ്റോപ്പിൽ നില്പുണ്ട് എന്ന്,
അധികം വൈകാതെ കെ എസ് ആർ ടി സി ഞാനിറങ്ങേണ്ട ബസ്റ്റോപ്പിലെത്തി ഇരച്ചു നിർത്തി, കണ്ടക്ടർ എന്നെയൊന്നു നോക്കി ചിരിച്ചു. ഞാൻ മടിയിലെ ബാഗും തോളിന്റെ ഒരുവശത്തേക്ക് തൂക്കി, കുടയും ചൂടി ഇറങ്ങി.
മഴയിപ്പോഴുമുണ്ട്. ബസ്റ്റോപ്പിൽ മങ്ങിയ ബൾബിന്റെ വെളിച്ചത്തിൽ ഞാനെട്ടനെ കണ്ടു. രണ്ടാളും പരസ്പരം ഹൃദയം തുറന്നു ചിരിച്ചു. ഏട്ടൻ എന്റെ ബാഗും വാങ്ങിച്ചു മുന്നിൽ നടന്നു. അധികമൊന്നുമില്ല നടക്കാൻ. എന്നാലും 2 മിനിട്ടുണ്ട്. ഞങ്ങൾ രണ്ടാളും നടക്കുമ്പോ ഒഴുകുന്ന മഴവെള്ളം കാലിൽ നനയുന്നുണ്ടായിരുന്നു. ദേഹം മുഴുവനും കിടുങ്ങുന്നു.
കൊച്ചിയിൽ നിന്നും ഇന്നേക്ക് ഒന്നര മാസമായി ഞാൻ വീട്ടിലേക്ക് വന്നിട്ട്. വീട്ടിൽ ഏട്ടൻ മാത്രമേ ഉള്ളു. അമ്മ എവിടെ എന്ന് ചോദിച്ചാൽ അറിയില്ല. ഞാൻ 6 ഇൽ പഠിക്കുമ്പോൾ ആരുടെയോ കൂടെ പോയി, ഒരുപക്ഷെ പൂർവ കാമുകന്റെ ഒപ്പം ആകാം, എന്നെ അന്വേഷിക്കരുത് എന്ന് മാത്രം എഴുതിയ കുറിപ്പും എഴുതി, പോയികളഞ്ഞു. അച്ഛൻ, അത് ഒരു വർഷം മുൻപാണ് സംഭവിച്ചത്. കാലിനു സ്വാധീനം കുറവുള്ള ആളായിരുന്നു, അച്ഛൻ. അമ്മയത് കൊണ്ടാവാം അച്ഛനെ ഉപേക്ഷിച്ചതും, അതിനു ശേഷം ഉണ്ടായ കാര്യങ്ങൾ ഒരിക്കലും ഒരു പെൺകുട്ടിയുടെയും ജീവിതത്തിൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത കാര്യങ്ങളാണ്.
Supper story
Enta Mone Poli super
Bakky venam