കുടുംബപുരാണം 4 [Killmonger] 414

ഒരുമിച്ചു കുളിച് റെഡി ആയി ഞങ്ങൾ താഴേക്ക് പോയി..
താഴെ ലേഡീസ് എല്ലാരും അടുക്കളേൽ പണി ചെയ്യുകയായിരുന്നു… ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി..
“ഞാൻ ചെല്ലുമ്പോൾ രണ്ടാളും കെട്ടിപിടിച് കിടക്കുകയായിരുന്നു. “
“അവർ പണ്ടേ അങ്ങനെ ആയിരുന്നു, അവന്റെ കൂടെ ആണെങ്കിൽ അവൾ ഒരു പ്രശ്നവും കൂടാതെ ഉറങ്ങും.. “
ചെറിയമ്മയാണ്, അമ്മേനോട് ഡൌട്ട് അടിച്ചതാ..
“ഇങ്ങനെ രണ്ട് മക്കൾ, എന്നും ഇങ്ങനെ ഒരുമിച്ച് കണ്ടാൽ മതി “
അമ്മമ്മയുടെ ഡയലോഗ് കേട്ട് കൊണ്ട് ഞങ്ങൾ അങ്ങോട്ട് കയറി …
അമ്മമ്മ –“ആഹ് വന്നോ രണ്ടാളും,”
അമ്മ –“ചായ എടുക്കട്ടെ രണ്ടാൾക്കും “
യദു –“നിങ്ങൾ എല്ലാരും കഴിച്ചോ? “
അമ്മമ്മ –“ഇല്ലടാ, നിങ്ങളും കൂടെ വന്നു ഒരുമിച്ച് കഴിക്കാം എന്ന് വിചാരിച്ചു… “
ഉമ –“എന്നാ വേഗം വാ, എനിക്ക് വിശക്കുന്നു “
യദു –“അല്ല അച്ഛൻ ഒക്കെ എവിടെ? “
അമ്മ –“അവർ ഉമ്മറത്തു ഉണ്ട്, നീ പോയി അവരെ വിളിക്ക്, ഞങ്ങൾ അപ്പോഴേക്കും ഫുഡ്‌ എടുത്ത് വെക്കാം.”
ഞാൻ തിരിഞ്ഞ് പോകാൻ നേരം വെറുതെ ചെറിയമ്മയെ ഒന്ന് നോക്കി, മൂപ്പത്തി എന്നെ തന്നെ നോക്കി നിൽപ്പാണ്.. ഞാൻ ഒരു നല്ല A ക്ലാസ്സ്‌ ചിരി തന്നെ അങ്ങ് കൊടുത്തു..
ഉമ്മറത്തു നിന്ന് അവരെ വിളിച്ചു കൊണ്ട് വന്നു ഞാൻ
ടേബിളിൽ ഇരുന്നു… ടേബിളിൽ എല്ലാ വിഭവങ്ങളും നിരന്നു, നല്ല ചൂടുള്ള ആവി പറക്കുന്ന പുട്ടും കടലക്കറി പഴം പപ്പടം…
‘ഫുഡ്‌ മുഖ്യം ബിഗിലെ’ എന്ന് പറഞ്ഞു ഞാൻ വെട്ടി വിഴുങ്ങാൻ തുടങ്ങി..
ഫുഡിങ് ഒക്കെ അടിപൊളി ആയി നടന്നു..
ഉമ്മറത്തു അമ്മച്ഛനോടും അച്ഛനോടും കൂടെ ഇരിക്കുകയായിരുന്നു ഞാൻ…
യദു –“ഹ, എന്താ മോനെ മിഥു രാവിലെ തന്നെ “
മിഥു –“ഹ ഞാൻ രാഘവേട്ടനെ കാണാൻ വന്നതാ.. “
അമ്മച്ചൻ -“ എന്താ മോനെ?, പറ “
മിഥു –“ അത്, ഞാൻ വന്നത്… രാഘവേട്ടന്റെ അങ്ങാടിൽ ഉള്ള ആ കടമുറി ഇല്ലേ അത് എനിക്ക് തരുമോ, അവിടെ ഞങ്ങൾ ഒരു തുണി കട തുടങ്ങാൻ പ്ലാൻ ഉണ്ട്… “
അമ്മച്ചൻ -“ ഏഹ്, ആരാ ഈ ഞങ്ങൾ? “