കുളിരിൽ വിരിയുന്ന കനൽ പൂവ് 2 [സ്പൾബർ] 1702

അവസാനം പറഞ്ഞ് വന്നപ്പോഴേക്കും ദാസന് കരച്ചിൽ വന്നു. ഷിഫാനയുടെ കണ്ണും നിറഞ്ഞു.

“ഇത്രയും കാലം നീയെന്നോട് എത്ര പൈസ വാങ്ങിയിട്ടുണ്ടെന്ന് വല്ല കണക്കും നിനക്കുണ്ടോ… ? ഉണ്ടാവില്ല.. പക്ഷേ എന്റെ കയ്യിൽ കൃത്യമായ കണക്കുണ്ട്… എന്തായാലും ഞാൻ എടുത്തതിനേക്കാളേറെ പൈസ നിനക്ക് തന്നിട്ടുണ്ട്..
അത്കൊണ്ട് ഇനി ആവശ്യമറിയാതെ പത്ത് പൈസ ഞാൻ തരില്ല…”

വിനോദ് കണ്ണ് തുറുപ്പിച്ച് ഒന്നും മിണ്ടാതെ നിൽക്കുകയാണ്.ഇങ്ങനെയൊന്നും തന്നോടിത് വരെ ചേട്ടൻ പറഞ്ഞിട്ടില്ല.ആവശ്യത്തിന് പൈസ ചോദിക്കും,ഏട്ടൻ തരും.. ചോദ്യമോ പറച്ചിലോ ഇത് വരെ ഉണ്ടായിട്ടില്ല.

“അപ്പോ ആവശ്യം പറയാതെ നിങ്ങൾ തരില്ല..”

“ഇല്ല… ആവശ്യം പറഞ്ഞാലും അതെനിക്ക് കൂടിബോധ്യപ്പെടണം.. എന്നാലും ഞാൻ പൈസ തരണമെങ്കിൽ നീ എന്റെ കൂടെ കടയിൽ വന്ന് നിക്കണം..അല്ലെങ്കിൽ നീ വല്ല പണിക്കും പോണം..”

വിനോദ് കിതച്ചുകൊണ്ട് രണ്ടാളെയും മാറിമാറി നോക്കി. പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.

ഒരു കയ്യടികേട്ട് ദാസൻ തിരിഞ്ഞ് നോക്കി.

“അരേ വാ..വാ..വാ.. പൊളിച്ചു ചേട്ടാ… കൊട് കൈ…”

ഷിഫാന സന്തോഷത്തോടെ വന്ന് ദാസന്റെ കൈ പിടിച്ച് കുലുക്കി..

“ഇനിയവൻ ഈ ജന്മം ചേട്ടനോട്പൈസ ചോദിക്കില്ല.. ഇത് പോലുള്ള ഡോസ് ഇടക്കിടക്ക് കൊടുക്കണം ചേട്ടാ.. ചിലപ്പോ അവൻ നന്നാവും..”

അവൾ ചിരിയോടെ പറഞ്ഞു.

“എടിയെടീ.. നീ നിന്റെ ഭർത്താവിനെ കുറിച്ചാ ഈ പറയുന്നേ.. കുറച്ച് ബഹുമാനം കൊടുക്കെടീ…”

“ ഹും… ബഹുമാനം കൊടുക്കാൻ പറ്റിയ ആള്… ബഹുമാനിക്കേണ്ട ആളെ ഞാൻ നന്നായി ബഹുമാനിക്കുന്നുണ്ട്… “

The Author

66 Comments

Add a Comment
  1. പൊന്നു.❤️‍🔥

    Kidu……🥰🥰 Super……👌

    😍😍😍😍

  2. ണാൽത്തിക്കോറപ്പു ണക്കുമാർ

    പോരട്ടെ ഇങ്ങിട്

  3. മോനേ വിഷയം സ്റ്റോറി ബിൽഡിംഗ്‌ 👌.. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!!🔥 സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി

  4. Arjun ratheesh

    നൈസ്

  5. 😍😍😍സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *