അവന് വിശ്വാസമായില്ല.
“തന്നേട്ടാ… സത്യം… ഇളയുമ്മാക്ക് മാത്രേ എന്നോട് വെറുപ്പുണ്ടായിരുന്നുള്ളൂ..ഉപ്പാക്ക് സ്നേഹമുണ്ടായിരുന്നു… അവരെ പേടിച്ച് ഉപ്പ അതൊന്നും പുറത്ത് കാട്ടിയില്ല… എപ്പഴെങ്കിലും നിന്റെ കല്യാണം നടക്കുമ്പോ ചിലപ്പോ എനിക്കൊന്നും തരാൻ പറ്റില്ല എന്ന് പറഞ്ഞ് ഉപ്പ തന്നെയാ പലപ്പോഴായി ഇതെന്നെ ഏൽപിച്ചത്..ഇളയുമ്മയറിയാതെ ഞാനിതെല്ലാം സൂക്ഷിച്ച് വെച്ചതാ… ഇറങ്ങിപ്പോന്നപ്പോ ഇതും കൂടിയെടുത്തു…. “
“നീ കൊള്ളാലോടീ കാന്താരീ… എന്നിട്ടീ വിവരം നീ നിന്റെ പുയ്യാപ്ലനോട് പറഞ്ഞോ…?”
“ഇല്ല… ഇത് വരെ പറഞ്ഞിട്ടില്ല… കിട്ടുന്നതൊക്കെ എടുത്തോണ്ട് പോരാനാ എന്നോട് പറഞ്ഞത്… ഇവിടെ വന്നിട്ട് ചോദിക്കുകയും ചെയ്തു.. ഒന്നും എടുക്കാൻ പറ്റിയില്ലെന്നാ ഞാൻ പറഞ്ഞേ… “
അത് നന്നായെന്ന് ദാസന് തോന്നി. അല്ലേൽ മൂന്ന് ദിവസം കൊണ്ട് അവനിത് തീർക്കും.
ദാസൻ അതെല്ലാം പൊതിഞ്ഞ് അവൾക്ക് തന്നെ കൊടുത്തു.
“വേണ്ടേട്ടാ… ഇത് ഏട്ടൻ തന്നെ വെച്ചാ മതി… എനിക്ക് പേടിയാ… അവനിത് കണ്ടാ എന്നെ കൊന്നിട്ടാണേലും ഇത് കൊണ്ടുപോവും.. ഏട്ടൻ സൂക്ഷിച്ചാ മതി.. സൂക്ഷിച്ച് വെക്കണം എന്നില്ല… ഏട്ടന് വേണ്ടത് അതിൽ നിന്നെടുത്തോ.. മുഴുവൻ വേണേൽ മുഴുവനെടുത്തോ…”
അത് പറയുമ്പോ ഷിഫാനയുടെ മുഖത്തെ ഭാവം ദാസന് പരിചയമില്ലാത്തതായിരുന്നു. മാത്രമല്ല ഇത് വരെ ചേട്ടൻ എന്ന് വിളിച്ചിരുന്നത് അവൾ ഏട്ടൻ എന്നാക്കിയതും അവൻ ശ്രദ്ധിച്ചു. ഒരു ഭാര്യ ഭർത്താവിനെ വിളിക്കുന്ന അതേ സ്നേഹത്തോടെയാണവൾ ഏട്ടാന്ന് വിളിക്കുന്നത്.
പോരട്ടെ ഇങ്ങിട്
മോനേ വിഷയം സ്റ്റോറി ബിൽഡിംഗ് 👌.. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!!🔥 സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി
നൈസ്
😍😍😍സൂപ്പർ