“അയ്യോ… വേണ്ടചേട്ടാ.. പുട്ട് ഞാനുണ്ടാക്കിയിട്ടുണ്ട്.. ഇനി കറിയെന്തെങ്കിലും ഉണ്ടാക്കിയാ മതി.. ചേട്ടൻ പോയി കുളിച്ചോ..എല്ലാം ഞാനുണ്ടാക്കിക്കോളാം..”
തന്റെ ഭർത്താവിനോടാണോ താൻ സംസാരിക്കുന്നത് എന്ന് പോലും ഷിഫാനക്ക് തോന്നി.ഇങ്ങിനെയൊരു ഭർത്താവിനെയാണ് താനാഗ്രഹിച്ചത്. എല്ലാത്തിനും തന്റെ കൂടെ നിൽക്കുന്നൊരാൾ..
“ഇന്ന് കറിയൊന്നും വേണ്ടെടീ.. ഫ്രിഡ്ജിൽ പഴം കാണും.. എനിക്കതുമതി.. നിനക്ക് കറിവേണോ.?”
“എനിക്കും അത് മതി.. ഞാനെന്നാ ചായയുണ്ടാക്കാം… ചേട്ടന് ബെഡ്കോഫി പതിവുണ്ടോ..? “
“ ഇല്ലെടീ.. അല്ലാത്തത് തന്നെ സമയത്തിന് കഴിക്കാറില്ല…
നിന്റെ കെട്ട്യോനെന്ത് പറയുന്നു.. രാത്രി നീയെന്തേലും സംസാരിച്ചോ..?”
പ്രസന്നമായ ഷിഫാനയുടെ മുഖം അതോടെ മാറി. അവിടെ വെറുപ്പും സങ്കടവും നിറഞ്ഞു.
“ഇത് വരെ ബോധം തെളിഞ്ഞിട്ടില്ലേട്ടാ… ഇന്ന് രാത്രിയും അതും വലിച്ചാണ് വരുന്നതെങ്കിൽ ഞാനാ മുറിയിൽ കിടക്കില്ല…”
ദേഷ്യത്തോടെ അവൾ പറഞ്ഞു.
“എടീ പൊട്ടീ… നീ മുറിയിൽ നിന്നിറങ്ങുകയല്ല വേണ്ടത്.. അവനെ മുറിയിൽ കയറ്റരുത്..അതാവേണ്ടത്..”
അത് ശരിയാണെന്ന് ഷിഫാനക്ക് തോന്നി.
“ചേട്ടനെപ്പഴാ കടയിൽ പോകാറ്..?’”
കിച്ചൺ സ്ലാബിൽ കയറിയിരിക്കുന്ന ദാസനോട് അവളോരോ വിശേഷം ചോദിച്ചു.
“കട ഒൻപത് മണിക്കാ തുറക്കുന്നത്.. ഞാനാറ് മണിക്ക് എഴുന്നേൽക്കും..ഭക്ഷണമൊക്കെ ഉണ്ടാക്കി, വീടെല്ലാം തൂത്ത് തുടച്ച്, എല്ലാം കഴിയുമ്പൊഴേക്കും നേരം കണക്കാവും.. സമയമുണ്ടെങ്കിൽ പിന്നിൽ കുറച്ച് കൃഷിയൊക്കെയുണ്ട്.. അവിടെ കുറച്ച് നേരം എന്തേലുമൊക്കെ ചെയ്യും…”
പോരട്ടെ ഇങ്ങിട്
മോനേ വിഷയം സ്റ്റോറി ബിൽഡിംഗ് 👌.. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!!🔥 സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി
നൈസ്
😍😍😍സൂപ്പർ