“നിനക്കെന്താ വേണ്ടത്..? എന്നോട് ചോദിക്ക്… അവളല്ല അതെടുത്തത് ഞാനാ..”
വിനോദിന്റ ഭാവം കണ്ടാൽ അവനിപ്പോ ചേട്ടനെ അടിക്കുമെന്ന് ഷിഫാനക്ക് തോന്നി.
“നിന്റെ ബീഡിയും തീപ്പെട്ടിയും, പിന്നെ കഞ്ചാവ് പൊതിയും എടുത്തത് ഞാനാ.. അത് തരാനെനിക്ക് മനസില്ല.. ഈ വീട്ടിലേക്കിനി കഞ്ചാവ് കൊണ്ടുവന്നാൽ ഇതായിരിക്കില്ല എന്റെ സ്വഭാവം..”
വിനോദ് ഉച്ചത്തിൽ കിതച്ച് കൊണ്ട് നിന്നു.
ഷിഫാനയെ അവൻ ക്രൂരമായി നോക്കി. ഇവളാണ് അതെടുത്ത് ചേട്ടന് കൊടുത്തത്..
“ഇതിന്റെ പേരിൽ നീയിവളെ ചോദ്യം ചെയ്യാനോ, ഉപദ്രവിക്കാനോ നിന്നാൽ.. ബാക്കി ഞാനിപ്പോ പറയുന്നില്ല..
പോയി കുളിച്ചിട്ട് വാടാ… എന്നിട്ട് ചായ കുടിക്ക്… “
ദാസൻ കർശനമായിപ്പറഞ്ഞു.
വിനോദ് പകയോടെ രണ്ടാളെയും നോക്കി അകത്തേക്ക് കയറിപോയി.
“ ചേട്ടനിരിക്ക്.. ഞാൻ കഴിക്കാനെടുക്കാം…”
ഷിഫാന, ദാസനുള്ള ഭക്ഷണം വിളമ്പി.അവൻ കഴിക്കുമ്പോൾ പുറത്ത് ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം കേട്ടു.
രണ്ടാൾക്കും വലിയ അൽഭുതമൊന്നും തോന്നിയില്ല.
“നീയും ഇരിക്കെടീ അമ്മൂ.. അവൻ കഴിക്കാനൊന്നും വരില്ല.. അവനെവിടുന്നാ കഴിക്കലെന്നും എനിക്കറിയില്ല.. അവനെ നീ കാത്തിരിക്കുകയും വേണ്ട..”
ഷിഫാന ഒന്നും പറയാതെ ഒരു പ്ലേറ്റെടുത്തിരുന്നു.
അവളാഗ്രഹിച്ച രീതിയിൽ തന്നെ അവൾ രാവിലെത്തെ ഭക്ഷണം കഴിച്ചു.
തമാശയൊക്കെ പറഞ്ഞ്, സാവധാനം കളിയുംചിരിയുമായി…
ദാസൻ കടയിലേക്കിറങ്ങുമ്പോൾ ഒരു ഭാര്യയെപ്പോലെ അവൾ മുൻവാതിൽ നിന്ന് അവനെ യാത്രയാക്കി.
🌹🌹🌹
രണ്ടാഴ്ച കഴിഞ്ഞു. എല്ലാം പഴയപടി തന്നെ.. വിനോദിന് ഒരു മാറ്റവുമില്ല.
വീട്ടിലേക്ക് കഞ്ചാവ്കൊണ്ടുവരുന്നത് നിർത്തി എന്ന് മാത്രം.. എന്നുമവൻ കള്ളും, കഞ്ചാവുമടിക്കും… വീട്ടിൽ നിന്നും ഒന്നും കഴിക്കാറില്ല.. ഷിഫാനയോട് അത്യാവശ്യത്തിന് എന്തെങ്കിലുമൊക്കെ മിണ്ടും.. ദാസനോട് അതുമില്ല. അവർ തമ്മിൽ കാണാറ് തന്നെ അപൂർവ്വമാണ്.
തന്റെ വിധിയിൽ ഷിഫാന ദുഖിതയാണെങ്കിലും, ദാസേട്ടൻ വീട്ടിലുണ്ടെങ്കിൽ അവൾ ഹാപ്പിയാണ്.
പോരട്ടെ ഇങ്ങിട്
മോനേ വിഷയം സ്റ്റോറി ബിൽഡിംഗ് 👌.. കൊറേ നാളായിട്ട് നല്ലതൊന്നും സൈറ്റിൽ ഇല്ല ഇപ്പഴാ ഒരെണ്ണം കണ്ടേ… കൊള്ളാം പൊളി!!🔥 സെയിം പേസ് പിടിച്ച് പോയാമതി എല്ലാം പതിയെ മതി
നൈസ്
😍😍😍സൂപ്പർ